വിവാഹിതനായ യുവാവിനെ കാമുകിക്കൊപ്പം കണ്ടു; ഭര്‍തൃസഹോദരനും നാട്ടുകാരും പിടികൂടി നഗ്നനാക്കി നടത്തിച്ചു

Published : Feb 27, 2020, 01:37 PM IST
വിവാഹിതനായ യുവാവിനെ കാമുകിക്കൊപ്പം കണ്ടു; ഭര്‍തൃസഹോദരനും നാട്ടുകാരും പിടികൂടി നഗ്നനാക്കി നടത്തിച്ചു

Synopsis

കാമുകിക്കൊപ്പം കണ്ടതോടെ വിവാഹിതനായ യുവാവിനെ നാട്ടുകാരും കാമുകിയുടെ ഭര്‍തൃസഹോദരനും മര്‍ദ്ദിച്ച ശേഷം നഗ്നനാക്കി നഗരത്തിലൂടെ നടത്തിച്ചു. 

ആഗ്ര: വിവാഹിതനായ യുവാവിനെ കാമുകിക്കൊപ്പം കണ്ടതിനെ തുടര്‍ന്ന് നാട്ടുകാര്‍ പിടികൂടി മര്‍ദ്ദിച്ച ശേഷം നഗ്നനാക്കി നടത്തിച്ചു. ആഗ്രയിലാണ് സംഭവം. കാമുകിയുടെ ഭര്‍തൃസഹോദരന്‍റെ നേതൃത്വത്തിലാണ് യുവാവിനെ മര്‍ദ്ദിച്ചത്. 

രണ്ട് ഭാര്യമാരും മൂന്ന് കുട്ടികളുമുള്ള യുവാവിന് ഇതേ ഗ്രാമത്തില്‍ തന്നെ മറ്റൊരു സ്ത്രീയുമായി വിവാഹേതര ബന്ധം ഉണ്ടായിരുന്നു. കാമുകിയുടെ ഭര്‍തൃ സഹോദരന്‍ ഇവര്‍ അടുത്തിടപഴകുന്നത് കണ്ടതോടെ ഇയാളും നാട്ടുകാരും ചേര്‍ന്ന് ക്രൂരമായി മര്‍ദ്ദിച്ചു. തുടര്‍ന്ന് നഗരത്തിലൂടെ ഇയാളെ നഗ്നനാക്കി നടത്തിക്കുകയും ഇതിന്‍റെ വീഡിയോ പകര്‍ത്തുകയുമായിരുന്നു. സ്ത്രീയുടെ ബന്ധുക്കളുടെ പരാതിയില്‍ യുവാവിനെതിരെ പൊലീസ് ബലാത്സംഗ കേസ് രജിസ്റ്റര്‍ ചെയ്തു. അതേസമയം യുവാവിനെ നഗ്നനാക്കി നടത്തിയതിനും മര്‍ദ്ദിച്ചതിനും കുറ്റക്കാര്‍ക്കെതിരെ നടപടിയെടുക്കുമെന്ന് പൊലീസ് അറിയിച്ചു. 

PREV
click me!

Recommended Stories

ബിജെപി പ്രവര്‍ത്തകന് വെട്ടേറ്റു; വീട്ടിൽ കയറി ആക്രമിച്ചത് മുഖംമൂടി സംഘം, ഭാര്യയ്ക്കും മര്‍ദ്ദനമേറ്റു
63 വയസുള്ള മുത്തശ്ശിയെ കൊലപ്പെടുത്തി 26കാരനായ കൊച്ചുമകൻ; പണം ചോദിച്ചിട്ട് നൽകാത്തതിൽ ക്രൂര കൊലപാതകം