
ചങ്ങനാശ്ശേരി: കൊലപാതകശ്രമക്കേസിലെ പ്രതികളെ മണിക്കൂറുകൾക്കുള്ളിൽ പിടികൂടി ചങ്ങനാശ്ശേരി പൊലീസ്. റെന്‍റ് എ കാർ ബിസിനസുമായി ബന്ധപ്പെട്ട തർക്കമാണ് കൊലപാതകശ്രമത്തിലേക്ക് എത്തിയത്.
ആറംഗ സംഘത്തെയാണ് ചങ്ങനാശ്ശേരി പൊലീസ് പിടികൂടിയത്. ഫാത്തിമാപുരം പാറേൽ കോളനി സ്വദേശി സിജോ സെബാസ്റ്റ്യൻ. അജേഷ് പി. ദാമോദരൻ, സച്ചു കുശൻ, ബെസ്റ്റിൻ ജോളിച്ചൻ, തൃക്കൊടിത്താനം സ്വദേശി നിധിൻ ജോസഫ് ആലുംമൂടൻ, കറുകച്ചാൽ സ്വദേശി ജയിത്ത് കുമാർ എന്നിവരാണ് അറസ്റ്റിലായത്. തൃക്കൊടിത്താനം സ്വദേശിയായ മുഹമ്മദ് അഫ്സലിനെയാണ് ഇവർ കൊലപ്പെടുത്താൻ ശ്രമിച്ചത്.
പ്രതികളിൽനിന്ന് മുഹമ്മദ് അഫ്സൽ, വാടകയ്ക്ക് കാർ എടുത്തിരുന്നു. ഇത് തിരികെ നൽകിയില്ല. ഇതെ തുടർന്നാണ് ആറ് പേരും ചേർന്ന് ചങ്ങനാശ്ശേരിയിൽ വെച്ച് മുഹമ്മദ് അഫ്സലിനെ കൊലപ്പെടുത്താൻ ശ്രമിച്ചത്. കോട്ടയം എസ്പി കെ. കാർത്തിക് കേസ് അന്വേഷണത്തിന് പ്രത്യേക സംഘത്തെ നിയോഗിച്ചു.
ചങ്ങനാശ്ശേരി എസ്എച്ച്ഒ റിച്ചാർഡ് വർഗീസിന്‍റെ നേതൃത്വത്തിലായിരുന്നു അന്വേഷണം. മണിക്കൂറുകൾക്കുള്ളിൽ തന്നെ ആറംഗ സംഘത്തെ പൊലീസ് വലയിലാക്കി. നിരവധി കേസുകളിൽ പ്രതികളാണ് പിടിയിലായവർ.
കടയിൽ മിഠായി വാങ്ങാനെത്തിയ പെണ്‍കുട്ടിയോട് ലൈംഗികാതിക്രമം; വൃദ്ധന് ശിക്ഷ വിധിച്ച് അതിവേഗ കോടതി
കുടുംബത്തോടെ ആഡംബരക്കാറിലെത്തി മോഷണം, ലക്ഷങ്ങൾ തട്ടിയ പ്രതി പൊലീസ് പിടിയിൽ
മൂന്നാര്‍ : കുടുംബ സമ്മേതം ആഡംബരക്കാറിലെത്തി മോഷണം നടത്തുന്ന പ്രതി ഒടുവിൽ പൊലീസിന്റ പിടിയിലായി. പാലക്കാട് മണ്ണാർക്കാട് കണ്ഡമംഗലം സ്വദേശി കുഞ്ഞ് മുഹമ്മദ്ദ് [ 31 ] നെയാണ് മൂന്നാർ പൊലീസ് നടത്തിയ രഹസ്യനീക്കത്തിലൂടെ പിടികൂടിയത്. കഴിഞ്ഞ നവംബർ മാസത്തിലാണ് കേസിന് അസ്പദമായ സംഭവം നടക്കുന്നത്. മൂന്നാറിൽ മൊബൈൽ കച്ചവടം നടത്തുന്ന മൊബൈൽ ബേസ് എന്ന സ്ഥാപനത്തിൽ ആഡംബരക്കാറിലെത്തിയ പ്രതി കുഞ്ഞ് മുഹമ്മദ്, പള്ളിവാസൽ മൂലക്കായിൽ സ്വകാര്യ റിസോർട്ട് 16 കോടി രൂപയ്ക്ക് വാങ്ങാൻ പോകുകയാണെന്ന് സ്വയം പരിചയപ്പെടുത്തി. റിസോട്ടിലെ നിലവിലെ മാനേജറും ഇയാൾക്കൊപ്പമുണ്ടായിരുന്നു. വ്യാപാരിക്ക് പരിചയമുള്ള ആളായിരുന്നു മാനേജർ.
തുടർന്ന് തന്റെ കൈയ്യിലെ രണ്ട് ആപ്പിൾ ഫോണിന് 159000 രൂപ വില പറഞ്ഞ് ഉറപ്പിച്ചു. തുടർന്ന് 129000 രൂപയുടെ സാംസങ്ങ് ഫോൺ കുഞ്ഞ് മുഹമ്മദ്ദ് വാങ്ങി. പക്ഷേ പണം നൽകിയില്ല. പകരം ഫോൺ മുറിയിലുണ്ടെന്നും അത് കൊടുത്തുവിടുമ്പോൾ 30000 രൂപ നൽകണമെന്നും പറഞ്ഞ് അവിടെ നിന്ന് പോയി. അടുത്ത ദിവസം കുഞ്ഞ് മുഹമ്മദ്ദ് എറണാകുളത്താണെന്ന് മാനേജറിനെ വിശ്വസിപ്പിച്ചശേഷം വ്യാപാരിയുടെ അടുത്തേക്ക് പറഞ്ഞയച്ചു. ബാക്കിതുകയായ 30000 രൂപ അക്കൗണ്ടിൽ നിക്ഷേപിക്കാൻ ആവശ്യപ്പെട്ടു. വ്യാപാരി പണം നിക്ഷേപിക്കുകയും ചെയ്തു. എന്നാൽ പ്രതി മടങ്ങിയെത്തിയില്ല.
മണി ചെയിൻ മാതൃകയിൽ തട്ടിപ്പ്; 50 കോടി തട്ടിയെടുത്ത സംഘത്തിലെ പ്രധാനി മലപ്പുറത്ത് പിടിയിൽ