ഓണ്‍ലൈന്‍ ക്ലാസില്‍ തോര്‍ത്തുമാത്രം ധരിച്ചെത്തിയ അധ്യാപകനെതിരെ കുറ്റപത്രം നല്‍കി പൊലീസ്

Published : Oct 04, 2021, 11:04 AM IST
ഓണ്‍ലൈന്‍ ക്ലാസില്‍ തോര്‍ത്തുമാത്രം ധരിച്ചെത്തിയ അധ്യാപകനെതിരെ കുറ്റപത്രം നല്‍കി പൊലീസ്

Synopsis

വിദ്യാര്‍ത്ഥികളുടെ സ്വകാര്യ ഭാഗങ്ങളില്‍ സ്പര്‍ശിക്കുകയും അവരോട് സിനിമയ്ക്ക് വരുന്നോ എന്ന് ചോദിക്കുന്നതും അശ്ലീല വീഡിയോകളുടെ ലിങ്ക് ഗ്രൂപ്പുകളില്‍ നല്‍കുന്നതും അശ്ലീല സംസാരം നടത്തുന്നതും പതിവായിരുന്നെന്നും നിരവധിപ്പേര്‍ പരാതിയുമായി എത്തിയിരുന്നു

ഓണ്‍ലൈന്‍ ക്ലാസില്‍ തോര്‍ത്ത് മാത്രം ധരിച്ചെത്തിയ അധ്യാപകനെതിരെ കുറ്റപത്രം(Charge sheet) സമര്‍പ്പിച്ച് പൊലീസ്. ചെന്നൈയിലെ പദ്മശേഷാദ്രി ബാലഭവന്‍റെ(Padma Seshadri Bala Bhavan) കെകെ നഗര്‍ സ്കൂളിലെ പ്ലസ് ടു അധ്യാപകന്‍ രാജഗോപാലിനെതിരെ(G Rajagopalan) പോക്സോ വകുപ്പുകള്‍(Pocso Act) അടക്കം ചേര്‍ത്താണ് കുറ്റപത്രം സമര്‍പ്പിച്ചിട്ടുള്ളത്.

പ്ലസ്ടു കോമേഴ്‌സ് അധ്യാപകനായ രാജഗോപാല്‍ ഓണ്‍ലൈന്‍ ക്ലാസില്‍ അപമര്യാദയായി പെരുമാറിയതോടെ(pedophiliac behavior). ഇയാളുടെ 'ടോപ്പ് ലെസ് ദൃശ്യങ്ങള്‍' പെണ്‍കുട്ടികളിലൊരാള്‍ ഓണ്‍ലൈന്‍ ക്ലാസിന്റെ വീഡിയോ റെക്കോഡ് അടക്കം സ്കൂളിലെ പൂര്‍വ വിദ്യാര്‍ഥിയും സെലബ്രൈറ്റി മോഡലുമായ ക്രിപാലിന് അയച്ചു നല്‍കി. ഇയാള്‍ ഈ വിഷയം ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റ് ചെയ്തതോടെയാണ് സംഭവം പുറത്തറിയുന്നത്. മെയ് 25നാണ് ഇയാളെ പൊലീസ് അറസ്റ്റ് ചെയ്യുന്നത്. സ്കൂളിലെ പൂര്‍വ്വ വിദ്യാര്‍ത്ഥിയായ ക്രിപാല്‍ സമൂഹമാധ്യമങ്ങളില്‍ വിവരം പോസ്റ്റ് ചെയ്തതിന് പിന്നാലെ നിരവധിപ്പേരാണ് അധ്യാപകനെതിരെ രംഗത്ത് വന്നത്.

ഓണ്‍ലൈന്‍ ക്ലാസില്‍ 'അര്‍ദ്ധനഗ്നനായി' അധ്യാപകന്‍; പിടിയിലായപ്പോള്‍ മനസിലായി 'ചെറിയപുള്ളിയല്ല'.

വിദ്യാര്‍ത്ഥികളുടെ സ്വകാര്യ ഭാഗങ്ങളില്‍ സ്പര്‍ശിക്കുകയും അവരോട് സിനിമയ്ക്ക് വരുന്നോ എന്ന് ചോദിക്കുന്നതും അശ്ലീല വീഡിയോകളുടെ ലിങ്ക് ഗ്രൂപ്പുകളില്‍ നല്‍കുന്നതും അശ്ലീല സംസാരം നടത്തുന്നതും പതിവായിരുന്നെന്നും നിരവധിപ്പേര്‍ പരാതിയുമായി എത്തിയിരുന്നു. ഇതോടെ ഇയാളെ സ്കൂളില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തിരുന്നു. എആര്‍ റഹ്മാന്‍ അടക്കം തമിഴ്നാട്ടിലെ പലപ്രമുഖരും പഠിച്ച സ്കൂളുകള്‍ നടത്തുന്ന സ്ഥാപമാണ് പദ്മശേഷാദ്രി ബാലഭവന്‍. ഒരു അധ്യാപകന്‍ ഒരിക്കലും ചെയ്യാന്‍ പാടില്ലാത്ത പെരുമാറ്റങ്ങള്‍ ഇയാളില്‍ നിന്നും ഉണ്ടായെന്നാണ് പൊലീസ് പറയുന്നത്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ഇതര മതത്തില്‍പ്പെട്ടയാളെ പ്രണയിച്ചു; യുവതിയെയും കാമുകനെയും കമ്പിപ്പാര ഉപയോഗിച്ച് കൊലപ്പെടുത്തി, പിന്നില്‍ സഹോദരന്മാര്‍
'കൂലിക്കെടുത്തത് രണ്ട് പേരെ, കൊന്നൊടുക്കിയത് നൂറിലേറെ തെരുവുനായ്ക്കളെ', ഗ്രാമപഞ്ചായത്തിനെതിരെ കേസ്