ആദിവാസി പെൺകുട്ടിയെയും ബന്ധുക്കളേയും കൊലപ്പെടുത്തിയ കേസ്; ആറുപേര്‍ പിടിയില്‍

By Web TeamFirst Published Feb 5, 2021, 12:05 AM IST
Highlights

ജനുവരി 19 നായിരുന്നു സംഭവം. ഛത്തീസ്ഗഡിലെ സാതരംഗ എന്ന ഗ്രാമത്തിലുള്ള ആദിവാസി കുടുംബത്തിലെ പെൺകുട്ടിയേയും ബന്ധുക്കളെയുമാണ് ആറു പേർ ചേർന്ന് ക്രൂരമായി കൊലപ്പെടുത്തിയത്. 

കോർബ: ഛത്തീസ്ഗഡിലെ കോർബ ജില്ലയിൽ ആദിവാസി പെൺകുട്ടിയെയും ബന്ധുക്കളേയും കല്ല് കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തിയ കേസിൽ ആറു പേർ അറസ്റ്റിലായി. പതിനാറു വയസ്സുള്ള പെൺകുട്ടിയെ കൂട്ടബലാത്സംഗം ചെയ്തതിന് ശേഷമാണ് കൊലപ്പെടുത്തിയത്.

ജനുവരി 19 നായിരുന്നു സംഭവം. ഛത്തീസ്ഗഡിലെ സാതരംഗ എന്ന ഗ്രാമത്തിലുള്ള ആദിവാസി കുടുംബത്തിലെ പെൺകുട്ടിയേയും ബന്ധുക്കളെയുമാണ് ആറു പേർ ചേർന്ന് ക്രൂരമായി കൊലപ്പെടുത്തിയത്. പെൺകുട്ടിയുടെ അച്ഛൻ പ്രതികളിലൊരൊളായ സാന്ത്റാം മജ്‍വാറിൻറെ വീട്ടിൽ ജോലി ചെയ്തിരുന്നു. ജനുവരി 19ന് ജോലി സ്ഥലത്തേക്ക് അചഛനും നാല് വയസുള്ള സഹോദര പുത്രനും ഒപ്പം പോയതാണ് പെൺകുട്ടി. ജോലി കഴിഞ്ഞപ്പോൾ വീട്ടിൽ കൊണ്ടുവിടാമെന്ന് പറഞ്ഞാണ് മജ്‍വാർ മൂവരെയും വണ്ടിയിൽ കയറ്റിയത്. 

വഴിയിൽ വച്ച് മദ്യപിച്ച മജ്‍വാർ ഇവരെ ഒരു കാട്ടിലേക്ക് കൊണ്ടു പോവുകയായിരുന്നു. പിന്നീട് സുഹൃത്തുക്കൾക്കൊപ്പം ചേർന്ന് കല്ലും വടിയും ഉപയോഗിച്ച് മൂവരെയും കൊലപ്പെടുത്തി. കൃത്യത്തിന് ശേഷം കുറ്റവാളികൾ മുങ്ങുകയായിരുന്നു. മൂവരെയും കാണാതായെതോടെ ബന്ധുക്കൾ പൊലീസിൽ പരാതി നൽകി. പൊലീസെത്തുമ്പോൾ പെൺകുട്ടി ഒഴികെ രണ്ട് പേരും മരിച്ചിരുന്നു. 

പിന്നീട് ആശുപത്രിയിൽ വെച്ച് പെൺകുട്ടിയും മരിച്ചു. പെൺകുട്ടി കൂട്ടബലാത്സംഗത്തിന് ഇരയായെന്ന് മെഡിക്കൽ പരിശോധനയിൽ കണ്ടെത്തി. കേസെടുത്ത പൊലീസ് സാന്ത്റാം മജ്‍വാറടക്കം ആറു പേരെ അറസ്റ്റ് ചെയ്തു. കുറ്റവാളികളെ ചോദ്യം ചെയ്തു വരികയാണെന്ന് പൊലീസ് അറിയിച്ചു.

click me!