സ്പ്രൈറ്റിൽ മയക്കുമരുന്ന് കലർത്തി ബലാത്സംഗം; കൊടുംക്രൂരത പാചകത്തിന് സാധനങ്ങൾ വാങ്ങാനെത്തിയ വിദ്യാർത്ഥിനിയോട്

Published : Nov 19, 2023, 04:31 PM ISTUpdated : Nov 20, 2023, 09:49 PM IST
സ്പ്രൈറ്റിൽ മയക്കുമരുന്ന് കലർത്തി ബലാത്സംഗം; കൊടുംക്രൂരത പാചകത്തിന് സാധനങ്ങൾ വാങ്ങാനെത്തിയ വിദ്യാർത്ഥിനിയോട്

Synopsis

പാചകത്തിന് ചില ചേരുവകള്‍ വാങ്ങാനാണ് വിദ്യാര്‍ത്ഥിനി അജിത്തിന്‍റെ ഫ്ലാറ്റില്‍ എത്തിയത്. അജിത്ത് പെണ്‍കുട്ടിക്ക് സ്പ്രൈറ്റ് കുടിക്കാന്‍ നല്‍കി.

മുംബൈ: മഹാരാഷ്ട്രയിലെ ചെമ്പൂരിലെ പോസ്റ്റൽ കോളനിയിലെ ഭാഭ ആറ്റോമിക് റിസർച്ച് സെന്റർ (ബാർക്) ക്വാർട്ടേഴ്സിലെ ഫ്ലാറ്റിൽ കോളേജ് വിദ്യാര്‍ത്ഥിനി ബലാത്സംഗം ചെയ്യപ്പെട്ടു.  19 കാരിയെയാണ് രണ്ട് പേര്‍ ബലാത്സംഗം ചെയ്തത്. നവംബർ 15ന് രാത്രി 10 മണിക്ക് ശേഷമാണ് സംഭവം നടന്നതെന്ന് ചെമ്പൂര്‍ പൊലീസ് പറഞ്ഞു. 

അമ്മയ്ക്കും സഹോദരിക്കുമൊപ്പം പല്‍ഘാർ ജില്ലയിലെ ഭോയ്‌സറിലാണ് വിദ്യാര്‍ത്ഥിനി താമസിക്കുന്നത്. ബാര്‍കില്‍ ജോലി ചെയ്യുന്ന അച്ഛനെ കാണാന്‍ പെണ്‍കുട്ടി ഇടയ്ക്കിടെ ക്വാര്‍ട്ടേഴ്സില്‍ വരാറുണ്ട്. ഇതേ കെട്ടിട സമുച്ചയത്തില്‍ താമസിക്കുന്ന അജിത് കുമാര്‍ യാദവ് എന്ന 26 വയസ്സുകാരനാണ് ഒന്നാം പ്രതി. ഇയാളുടെ അച്ഛനും ബാര്‍കിലാണ് ജോലി ചെയ്യുന്നത്. 

ക്ലാസ് മുറിയില്‍ 15കാരിക്ക് മുന്നില്‍ സ്വകാര്യ ഭാഗം കാണിച്ച് അധ്യാപകന്‍, കുട്ടിയെ കയറിപ്പിടിച്ച് പീഡനം, കേസ്

സംഭവ ദിവസം അജിത് കുമാറിന്‍റെ മാതാപിതാക്കള്‍ ഫ്ലാറ്റില്‍ ഉണ്ടായിരുന്നില്ല. അന്നേ ദിവസം അജിത് കുമാര്‍ യാദവിന്‍റെ സുഹൃത്തായ ഗോവണ്ടി സ്വദേശിയായ പ്രഭാകര്‍ യാദവ് (30) ഫ്ലാറ്റിലുണ്ടായിരുന്നു. വിദ്യാര്‍ത്ഥിനിക്ക് അജിത്തിനെ കണ്ടുപരിചയമുണ്ടായിരുന്നു. പാചകത്തിന് ചില ചേരുവകള്‍ വാങ്ങാനാണ് വിദ്യാര്‍ത്ഥിനി അജിത്തിന്‍റെ ഫ്ലാറ്റില്‍ എത്തിയത്. അജിത്ത് പെണ്‍കുട്ടിക്ക് സ്പ്രൈറ്റ് കുടിക്കാന്‍ നല്‍കി. മയക്കുമരുന്ന് കലര്‍ത്തിയ പാനീയമാണ് നല്‍കിയത്. പിന്നാലെ പെണ്‍കുട്ടി ബോധരഹിതയായി. ശേഷം ഇരുവരും മാറിമാറി 19കാരിയെ ബലാത്സംഗം ചെയ്തു. 12:30 ഓടെ ബോധം തിരിച്ചുകിട്ടിയപ്പോൾ, താൻ ബലാത്സംഗത്തിനിരയായി എന്ന് തിരിച്ചറിഞ്ഞ പെണ്‍കുട്ടി സ്വന്തം ഫ്ലാറ്റിലേക്ക് ഓടി. ഇതേ കെട്ടിട സമുച്ചയത്തില്‍ താമസിക്കുന്ന ചില സുഹൃത്തുക്കളോട് പെണ്‍കുട്ടി സംഭവം പറഞ്ഞു. 

നവംബര്‍ 16ന് പെണ്‍കുട്ടി പൊലീസില്‍ പരാതി നല്‍കി. തുടർന്ന് രണ്ട് പ്രതികൾക്കെതിരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്തു. രണ്ട് പ്രതികൾക്കെതിരെ സെക്ഷൻ 376 (ബലാത്സംഗം), 376 (ഡി) (കൂട്ടബലാത്സംഗം) തുടങ്ങിയ വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തത്. അജിത്തിനെയും പ്രഭാകറിനെയും പൊലീസ് അറസ്റ്റ് ചെയ്തു. കോടതിയിൽ ഹാജരാക്കിയ ഇരുവരെയും നവംബർ 20 വരെ പൊലീസ് കസ്റ്റഡിയിൽ വിട്ടു. അതിനിടെ പ്രതിയുടെ വീട്ടിൽ നിന്ന് പൊലീസ് ശേഖരിച്ച ശീതള പാനീയത്തിന്റെ സാമ്പിളുകൾ ഫോറൻസിക് വിഭാഗത്തിലേക്ക് പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. വിദ്യാര്‍ത്ഥിനിയുടെ വൈദ്യ പരിശോധനാ റിപ്പോർട്ടും ലഭിക്കേണ്ടതുണ്ട്. ഇത് തെളിവായി കുറ്റപത്രത്തിൽ ചേർക്കുമെന്ന് പൊലീസ് അറിയിച്ചു.

 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

റോളർ കോസ്റ്റർ റൈഡ് പൂർത്തിയായി, താഴെയിറങ്ങാതെ 70കാരി, പരിശോധനയിൽ പുറത്ത് വന്നത് ദാരുണാന്ത്യം
'മരണം വരെ സംഭവിക്കാം', ആല്‍മണ്ട് കിറ്റ് കഫ് സിറപ്പിന് നിരോധനവുമായി തമിഴ്നാട്