Asianet News MalayalamAsianet News Malayalam

ക്ലാസ് മുറിയില്‍ 15കാരിക്ക് മുന്നില്‍ സ്വകാര്യ ഭാഗം കാണിച്ച് അധ്യാപകന്‍, കുട്ടിയെ കയറിപ്പിടിച്ച് പീഡനം, കേസ്

സംഭവം പുറത്തുപറഞ്ഞാല്‍ തന്‍റെ മേല്‍ ആസിഡ് ഒഴിക്കുമെന്നും കുടുംബത്തെ വകവരുത്തുമെന്നും അധ്യാപകന്‍ പറഞ്ഞെന്ന് വിദ്യാര്‍ത്ഥിനി മൊഴി നല്‍കി

teacher sexually harassed student at class room mathura uttar pradesh SSM
Author
First Published Nov 9, 2023, 1:47 PM IST

മഥുര: ക്ലാസ് മുറിയില്‍ 15കാരിയായ വിദ്യാര്‍ത്ഥിനിക്ക് മുന്‍പില്‍ സ്വകാര്യ ഭാഗം കാണിച്ച് അധ്യാപകന്‍റെ ലൈംഗിക പീഡനം. കുട്ടിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസ് കേസെടുത്തു. ഉത്തര്‍പ്രദേശിലെ മഥുരയിലാണ് സംഭവം. 

കോശികാലൻ മേഖലയിലെ ഒരു ഹൈസ്‌കൂളിലാണ് ക്രൂരമായ സംഭവമുണ്ടായത്. പ്രതി ഗോവിന്ദ് എന്ന അധ്യാപകനാണെന്ന് തിരിച്ചറിഞ്ഞു. ഇയാള്‍ ഇപ്പോൾ ഒളിവിലാണ്. പിടികൂടാൻ പൊലീസ് തെരച്ചിൽ തുടങ്ങി.

ഈ ചൊവ്വാഴ്ച ക്ലാസ് വിട്ട ശേഷം 15 കാരിയോട് അവിടെ നില്‍ക്കാന്‍ അധ്യാപകന്‍ ആവശ്യപ്പെടുകയായിരുന്നു. തുടര്‍ന്ന് അധ്യാപകന്‍ വിദ്യാര്‍ത്ഥിനിക്ക് നേരെ സ്വകാര്യ ഭാഗം പ്രദര്‍ശിപ്പിച്ചു. ഇതോടെ ആ മുറിയില്‍ നിന്ന് രക്ഷപ്പെടാന്‍ ശ്രമിച്ച കുട്ടിയെ അധ്യാപകന്‍ കയറിപ്പിടിച്ച് പീഡിപ്പിക്കുകയായിരുന്നു. സംഭവത്തിന്‍റെ സിസിടിവി ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. 

നോക്കാനേൽപ്പിച്ച പൂച്ചയോട് കൊടുംക്രൂരത, ബലാത്സംഗം ചെയ്ത് അബോധാവസ്ഥയിലാക്കി, വാടകക്കാരനെ കയ്യോടെ പിടികൂടി യുവതി

ഒന്‍പതാം ക്ലാസില്‍ പഠിക്കുന്ന ദളിത് വിദ്യാര്‍ത്ഥിനിയെയാണ് അധ്യാപകന്‍ പീഡിപ്പിച്ചത്. സ്കൂളില്‍ കരാര്‍ അടിസ്ഥാനത്തില്‍ ജോലി ചെയ്യുന്നയാളാണ് അധ്യാപകന്‍. സംഭവം പുറത്തുപറഞ്ഞാല്‍ തന്‍റെ മേല്‍ ആസിഡ് ഒഴിക്കുമെന്നും കുടുംബത്തെ വകവരുത്തുമെന്നും അധ്യാപകന്‍ പറഞ്ഞെന്ന് വിദ്യാര്‍ത്ഥിനി മൊഴി നല്‍കി. സഹായത്തിനായി നിലവിളിച്ചപ്പോള്‍ ജാതി അധിക്ഷേപം ചൊരിഞ്ഞെന്നും കുട്ടി പറഞ്ഞു. പെണ്‍കുട്ടിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസ് കേസെടുത്തു. പ്രതിക്കായി തെരച്ചില്‍ നടത്തുകയാണ്.
 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

Follow Us:
Download App:
  • android
  • ios