മോശം പെരുമാറ്റം, ലൈംഗിക പരാമര്‍ശം;  ബ്രിഡേഗിയർക്കെതിരെ ലൈം​ഗിക പീഡന പരാതിയുമായി കേണലിന്റെ ഭാര്യ

Published : Mar 14, 2025, 02:35 PM ISTUpdated : Mar 14, 2025, 02:36 PM IST
മോശം പെരുമാറ്റം, ലൈംഗിക പരാമര്‍ശം;  ബ്രിഡേഗിയർക്കെതിരെ ലൈം​ഗിക പീഡന പരാതിയുമായി കേണലിന്റെ ഭാര്യ

Synopsis

മാർച്ച് 8 ന് ഓഫീസേഴ്‌സ് മെസ്സിൽ നടന്ന ഒരു ചടങ്ങിനിടെയാണ് സംഭവം നടന്നത്. ബ്രിഗേഡിയർ തന്നെക്കുറിച്ച് അനുചിതമായ പരാമർശങ്ങൾ ആവർത്തിച്ച് ഉപയോഗിച്ചതായി അവർ പരാതിയിൽ പറഞ്ഞു.

ഗുവാഹത്തി: മേഘാലയ തലസ്ഥാനമായ ഷില്ലോങ്ങിൽ ആർമി ബ്രിഗേഡിയറിനെതിരെ ലൈംഗിക പീഡന പരാതിയുമായി ജൂനിയർ ഓഫീസറുടെ ഭാര്യ രം​ഗത്ത്. പരാതിയിൽ മേഘാലയ പൊലീസ് കേസെടുത്തിട്ടുണ്ടെങ്കിലും ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല. ഇന്ത്യൻ സൈന്യത്തിൽ നിന്ന് ഔദ്യോഗിക പ്രതികരണത്തിനായി കാത്തിരിക്കുകയാണെന്ന് പൊലീസ് അറിയിച്ചു. ഷില്ലോങ്ങിൽ കേണൽ റാങ്കിലുള്ള ഉദ്യോഗസ്ഥനാണ് പരാതിക്കാരിയായ യുവതിയുടെ ഭർത്താവ്. കഴിഞ്ഞ തിങ്കളാഴ്ചയാണ് മുതിർന്ന ഉദ്യോഗസ്ഥനിൽ നിന്ന് മോശം പെരുമാറ്റമുണ്ടായതെന്ന് പരാതിയിൽ പറയുന്നു. മോശം പെരുമാറ്റം, അനുചിതമായ പരാമർശങ്ങൾ, ശാരീരിക ഭീഷണി എന്നിവയുൾപ്പെടെ നിരവധി സംഭവങ്ങൾ വിശദീകരിച്ചുകൊണ്ടാണ് യുവതിയുടെ പരാതി. 

മാർച്ച് 8 ന് ഓഫീസേഴ്‌സ് മെസ്സിൽ നടന്ന ഒരു ചടങ്ങിനിടെയാണ് സംഭവം നടന്നത്. ബ്രിഗേഡിയർ തന്നെക്കുറിച്ച് അനുചിതമായ പരാമർശങ്ങൾ ആവർത്തിച്ച് ഉപയോഗിച്ചതായി അവർ പരാതിയിൽ പറഞ്ഞു. താൽപ്പര്യമില്ലാതിരുന്നിട്ടും അദ്ദേഹം പരാമർശം അവസാനിപ്പിച്ചില്ലെന്നും, മോശം ഭാഷ ഉപയോഗിച്ചതായും യുവതി ആരോപിച്ചു. ഭർത്താവിനെ അറിയിച്ചപ്പോൾ ബ്രിഗേഡിയർ ശാരീരികമായി ഉപദ്രവിച്ചുവെന്നും അവർ പറഞ്ഞു. പ്രതി തന്റെ അയൽക്കാരനാണെന്നും തന്റെ ജീവന് ഭീഷണിയുണ്ടെന്നും അവർ പറഞ്ഞു. 

2024 ഏപ്രിൽ 13 ന് ഒരു സഹപ്രവർത്തകൻ സംഘടിപ്പിച്ച ഹൗസ് വാമിംഗ് പരിപാടിയിൽ ബ്രിഗേഡിയർ തന്റെ വസ്ത്രത്തെക്കുറിച്ച് ഒരു പരാമർശം നടത്തിയതായി അവർ പരാതിയിൽ പറഞ്ഞു. രണ്ട് മാസത്തിന് ശേഷം, വീട്ടിൽ അത്താഴം കഴിക്കുന്നതിനിടെ ഭർത്താവിന്റെ മുന്നിൽ അയാൾ തന്റെ കൈയിൽ ബലമായി പിടിച്ചു. ഈ സംഭവങ്ങൾ തനിക്ക് വളരെയധികം ആഘാതമുണ്ടാക്കിയെന്നും അതിനാൽ നേരത്തെ പോലീസിൽ പരാതിപ്പെടാൻ കഴിഞ്ഞില്ലെന്നും സ്ത്രീ പറഞ്ഞു. അവളുടെ ആരോപണങ്ങളുടെ അടിസ്ഥാനത്തിൽ, ലൈംഗിക പീഡനം, സ്ത്രീത്വത്തെ അപമാനിക്കൽ, ക്രിമിനൽ ഭീഷണിപ്പെടുത്തൽ എന്നീ കുറ്റങ്ങൾ ചുമത്തി പൊലീസ് കേസെടുത്തു.
 

PREV
click me!

Recommended Stories

കസ്റ്റംസിനെ പറ്റിച്ച് കോടികളുടെ കഞ്ചാവ് നഗരത്തിലേക്ക്, 'ന്യൂഇയർ ആഘോഷ'ത്തിന് തിരികൊടുക്കാൻ അനുവദിക്കാതെ പൊലീസ്
കുട്ടികളുടെ സൗന്ദര്യത്തിൽ അസൂയ, സ്വന്തം കുഞ്ഞിനെ അടക്കം 32കാരി കൊന്നത് നാല് കുട്ടികളെ അറസ്റ്റ്