പതിനൊന്നു വയസ്സുകാരിയെ ലൈംഗികമായി പീഡിപ്പിച്ചു, പ്രതിക്ക് 35 വർഷം തടവും പിഴയും ശിക്ഷ

Published : Jul 21, 2022, 08:26 PM IST
പതിനൊന്നു വയസ്സുകാരിയെ ലൈംഗികമായി പീഡിപ്പിച്ചു, പ്രതിക്ക് 35 വർഷം തടവും പിഴയും ശിക്ഷ

Synopsis

കുഞ്ഞിന്റെ പെരുമാറ്റത്തിൽ അസ്വാഭാവികത തോന്നിയതോടെ ചൈൽ‍ഡ് ലൈൻ പ്രവർത്തകർ കൗൺസിലിംഗിന് വിധേയമാക്കി. തുടർന്നാണ് കുട്ടി ദുരനുഭവം തുറന്ന് പറഞ്ഞത്.

പത്തനംതിട്ട : പതിനൊന്നു വയസ്സുകാരിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന കേസിൽ പ്രതിക്ക് 35 വർഷം തടവും 1, 30,000 രൂപ പിഴയും ശിക്ഷ. പന്തളം സ്വദേശി നകുലനെതിരെ, പത്തനംതിട്ട പോക്സോ അതിവേഗ കോടതിയുടേതാണ് വിധി. 2019 ലായിരുന്നു കേസിനാസ്പദമായ സംഭവം. നകുലൻ പീഡിപ്പിച്ചുവെന്ന പെൺകുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിലായിരുന്നു കേസ്.

കുഞ്ഞിന്റെ പെരുമാറ്റത്തിൽ അസ്വാഭാവികത തോന്നിയതോടെ ചൈൽ‍ഡ് ലൈൻ പ്രവർത്തകർ കൗൺസിലിംഗിന് വിധേയമാക്കി. തുടർന്നാണ് കുട്ടി ദുരനുഭവം തുറന്ന് പറഞ്ഞത്. അമ്മയുടെ സാന്നിധ്യത്തിൽ കുഞ്ഞിൻറെ മൊഴി പൊലീസ് രേഖപ്പെടുത്തുകയും പ്രതി നകുലനെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. പോക്സോ ആക്ടിലെ 5 വകുപ്പുകൾ പ്രകാരം പ്രതി കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തി. ആദ്യ രണ്ട് വകുപ്പുകൾക്കും 10 വർഷം വീതവും മറ്റ് മൂന്ന് വകുപ്പുകളിൽ 5 വർഷം വീതവുമാണ് തടവ്. ശിക്ഷ ഒന്നിച്ച് അനുഭവിച്ചാൽ മതി. പിഴത്തുകയിൽ അരലക്ഷം രൂപ പെൺകുട്ടിക്ക് നൽകണമെന്നും കോടതി നിര്‍ദ്ദേശിച്ചു. പിഴത്തുക അടച്ചില്ലെങ്കിൽ 16 മാസം അധിക തടവ് അനുഭവിക്കണം. 

ഇന്റർനെറ്റ് തടസം: തിരുവനന്തപുരത്തെ കടലാസ് രഹിത കോടതിയുടെ പ്രവർത്തനം തടസപ്പെട്ടു

75 വയസുകാരിയെ വായിൽ തുണി തിരുകി പീഡിപ്പിച്ചു, ഇടുക്കിയിൽ 14 കാരൻ പിടിയിൽ  

ഇടുക്കി: ഇടുക്കി വണ്ടന്മേട്ടിൽ 75 വയസ്സുകാരിയെ  പീഡിപ്പിച്ച 14 കാരൻ പിടിയിൽ. വണ്ടൻമേട് പോലീസ് സ്റ്റേഷൻ അതിർത്തിയിൽ കറുവാക്കുളം എന്ന സ്‌ഥലത്ത് ഇന്ന് ഉച്ചകഴിഞ്ഞ് മൂന്നു മണിയോടെയായിരുന്നു സംഭവമുണ്ടായത്മദന. സമീപത്ത് താമസിക്കുന്ന പതിനാലുകാരനാണ് വൃദ്ധയെ പീഡിപ്പിച്ചത്. സുഖമില്ലാതെ കിടപ്പിലായ ഭർത്താവും 75 കാരിയും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. പതിനാലുകാരൻ ഇവിടെയെത്തുമ്പോൾ ഇവർ കട്ടിലിൽ ഇരിക്കുകയായിരുന്നു. സമീപത്ത് കിടന്നിരുന്ന കയർ കഴുത്തിൽ മുറുക്കിയും വായിൽ തുണി തിരുകിയും ബോധം കെടുത്തിയ ശേഷമായിരുന്നു പീഡനം. 

കഴക്കൂട്ടത്ത് ആക്രി പെറുക്കുന്നയാളുടെ ചവിട്ടേറ്റ ഗൃഹനാഥൻ കൊല്ലപ്പെട്ടതായി പരാതി

ഈ  സമയം വൃദ്ധയുടെ മരുമകൻ വീട്ടിലെത്തി. സംഭവം കണ്ട ഇയാൾ പൊലീസിനെ വിവരം അറിയിച്ചു.  ഉടൻ തന്നെ വണ്ടൻമേട് പൊലീസ് സ്ഥലത്തെത്തി. കുട്ടിയെ പോലീസിന് കൈമാറി. കുട്ടി ഈ വർഷം സ്ക്കൂളിൽ പോകാതെ അച്ഛനോടൊപ്പം കറുവക്കുളത്തെ വീട്ടിലായിരുന്നു താമസം. അമ്മ അടുത്തിടെ പിണങ്ങി സ്വന്തം വീട്ടിലേക്ക് പോയിരുന്നു. പൊലീസ് ഇരുവരെയും വൈദ്യ പരിശോധനക്ക് വിധേയരാക്കി. വൃദ്ധയുടെ ആരോഗ്യ നില തൃപ്തികരമാണെന്ന് ഡോക്ടർമാർ പറഞ്ഞു. പ്രായ പൂർത്തിയാകാത്ത ആളായായതിനാൽ ബന്ധുക്കൾക്കൊപ്പം വീട്ടിലേക്ക് അയച്ചു. നാളെ കുട്ടിയെ തൊടുപുഴ ജുവനൈൽ ജസ്റ്റിസ് ബോർഡ് മുമ്പാകെ ഹാജരാക്കും.


 

PREV
Read more Articles on
click me!

Recommended Stories

ക്ഷേത്ര കമ്മിറ്റി ഭാരവാഹിയായ ഡിവൈഎഫ്ഐ നേതാവും സുഹൃത്തും എംഡിഎംഎയുമായി പിടിയിൽ
മൊഴി മാറ്റിയവരും ഒപ്പം നിന്നവരും