പൊലീസുകാരിയെ ശല്യം ചെയ്തു, അപമാനിച്ചു; പീഡനക്കേസിൽ പൊലീസുകാരൻ അറസ്റ്റിൽ 

Published : Sep 15, 2022, 08:25 AM ISTUpdated : Sep 15, 2022, 09:04 AM IST
പൊലീസുകാരിയെ ശല്യം ചെയ്തു, അപമാനിച്ചു; പീഡനക്കേസിൽ പൊലീസുകാരൻ അറസ്റ്റിൽ 

Synopsis

പ്രതിയായ ദീപക് ദേശ്മുഖ് തന്റെ പോസ്റ്റിംഗിൽ വന്ന മാറ്റത്തിന് ഉത്തരവാദി പരാതിക്കാരിയാണെന്ന് ആരോപിച്ച് ഇവരെ ശല്യം ചെയ്യുകയായിരുന്നു...

മുംബൈ : സഹപ്രവർത്തകയെ ലൈം​ഗികമായി അപമാനിക്കുകയും നിരന്തരമായി ശല്യം ചെയ്യുകയും ചെയ്തെന്ന പരാതിയിൽ പൊലീസുകാരൻ അറസ്റ്റിൽ. പിന്തുടർന്ന് ശല്യം ചെയ്യൽ, പീഡനം, ആക്രമണം എന്നീ കുറ്റങ്ങൾ ചുമത്തിയാണ് 49 കാരനായ ദീപക് ദേശ്മുഖ് എന്ന അസിസ്റ്റന്റ് പൊലീസ് ഇൻസ്‌പെക്ടറെ കുരാർ പൊലീസ് ചൊവ്വാഴ്ച അറസ്റ്റ് ചെയ്തത്. 39 കാരിയായ പരാതിക്കാരി പൊലീസ് ഇൻസ്പെക്ടറാണ്.  2022 ഓഗസ്റ്റിൽ കുരാർ പോലീസ് സ്‌റ്റേഷനിൽ പൊലീസുകാരി പരാതി നൽകിയിരുന്നു.

പൊലീസ് പറയുന്നതനുസരിച്ച്, പ്രതിയായ ദീപക് ദേശ്മുഖ് തന്റെ പോസ്റ്റിംഗിൽ വന്ന മാറ്റത്തിന് ഉത്തരവാദി പരാതിക്കാരിയാണെന്ന് ആരോപിച്ച് ഇവരെ ശല്യം ചെയ്യാൻ ആരംഭിക്കുകയായിരുന്നു.  പ്രകോപിപതനായ ദേശ്മുഖ് മലാഡ് ഈസ്റ്റിലെ പരാതിക്കാരിയുടെ വസതിയിലും അവരുടെ ജോലിസ്ഥലത്തും നിരന്തരം വരികയും ബഹളം വയ്ക്കുകയും ചെയ്തു. സഹായത്തിനായി വനിതാ ഓഫീസർ പൊലീസ് സ്റ്റേഷനിൽ എത്തിയപ്പോൾ അയാൾ അസഭ്യം പറയുകയും അവരുടെ കൈയിൽ കയറി പിടിക്കുകയും ചെയ്തു. ഇയാൾ തനിക്കും കുടുംബത്തിനും നേരെ കടുത്ത ഭീഷണി മുഴക്കുകയും അസഭ്യം പറയുകയും ചെയ്തിരുന്നതായും വനിതാ പൊലീസ് പറഞ്ഞു.

അതേസമയം ഹൈദരാബാദില്‍ പ്രായപൂര്‍ത്തിയാകാത്ത സ്കൂള്‍ വിദ്യാര്‍ത്ഥികളെ ലൈംഗികമായി പീഡിപ്പിച്ച സംഭവത്തിൽ ഹോസ്റ്റല്‍ വാര്‍ഡനെ അറസ്റ്റ് ചെയ്തു. കുട്ടികൾ ശുചിമുറി ഉപയോഗിക്കുന്ന ദൃശ്യങ്ങള്‍ രഹസ്യമായി പകര്‍ത്തി ഭീഷണിപ്പെടുത്തിയായിരുന്നു പീഡനം. പോക്സോ വകുപ്പുകളിലടക്കം കേസെടുത്ത് വാര്‍ഡനെ റിമാന്‍ഡ് ചെയ്തു.

വിദ്യാര്‍ത്ഥികള്‍ സ്കൂള്‍ ഹോസ്റ്റലിലെ ശുചിമുറി ഉപയോഗിക്കുന്നതിന്റെ ദൃശ്യങ്ങള്‍ രഹസ്യ ക്യാമറയില്‍  പകര്‍ത്തി ഭീഷണിപ്പെടുത്തിയായിരുന്നു പീഡനം. ഈ ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുമെന്ന് പറഞ്ഞായിരുന്നു ഭീഷണി. രാത്രി തങ്ങൾ ഉറങ്ങുന്നതിനിടെ സമീപത്ത് എത്തി മോശമായി പെരുമാറിയിട്ടുണ്ടെന്നും വിദ്യാര്‍ത്ഥികള്‍ വെളിപ്പെടുത്തി. മാസങ്ങളായി നടന്നിരുന്ന പീഡനം വിദ്യാര്‍ത്ഥികളിലൊരാള്‍ മാതാപിതാക്കളോട് തുറന്ന് പറഞ്ഞതോടെയാണ് പുറത്തറിഞ്ഞത്. 

Read More : ഒറ്റരാത്രിയിൽ രണ്ട് വീട്ടമ്മമാർക്കെതിരെ പീഡനശ്രമം; 'സാത്താൻ' അനീഷിനെ പൊലീസ് പൊക്കിയത് ഇങ്ങനെ...

PREV
Read more Articles on
click me!

Recommended Stories

സ്വകാര്യ ബസ് കഴുകിയ ശേഷം തിരികെ കൊണ്ടുവരുമ്പോൾ നിയന്ത്രണം നഷ്ടമായി കാറുകളും വൈദ്യതി പോസ്റ്റും തകർത്തു, മദ്യപിച്ചിരുന്നതായി സംശയം
20ലേറെ സർവ്വകലാശാലകളുടെ വ്യാജ സർട്ടിഫിക്കറ്റുകളും മാർക്ക് ലിസ്റ്റും, പൊന്നാനിയിൽ പിടിയിലായത് വൻ മാഫിയ