പൊള്ളാച്ചി കോളേജ് വിദ്യാർത്ഥിനിയുടെ കൊലപാതകം: പ്രതികളായ ദമ്പതികൾ കണ്ണൂരിൽ അറസ്റ്റിൽ

Published : May 04, 2023, 12:08 PM ISTUpdated : May 04, 2023, 01:02 PM IST
പൊള്ളാച്ചി കോളേജ് വിദ്യാർത്ഥിനിയുടെ കൊലപാതകം: പ്രതികളായ ദമ്പതികൾ കണ്ണൂരിൽ അറസ്റ്റിൽ

Synopsis

കാമുകനെ അന്വേഷിച്ച് വീട്ടിലെത്തിയ വിദ്യാർത്ഥിനിയെ  പ്രതികൾ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയെന്നാണ് കേസ്.

കണ്ണൂർ : പൊള്ളാച്ചിയിൽ ബി കോം വിദ്യാർത്ഥിനിയായ സുബ്ബലക്ഷ്മി കൊല്ലപ്പെട്ട കേസിൽ പ്രതികളായ ദമ്പതികൾ കണ്ണൂരിൽ അറസ്റ്റിൽ. പൊള്ളാച്ചി സ്വദേശി സജയ്, കോട്ടയം സ്വദേശി രേഷ്മ എന്നിവരാണ് കണ്ണൂരിൽ പിടിയിലായത്. ബി കോം വിദ്യാർത്ഥിനിയായിരുന്ന സുബ്ബലക്ഷ്മിയെ മെയ് രണ്ടിനാണ് കാമുകനായിരുന്ന സജയും ഭാര്യ രേഷ്മയും ചേർന്ന് കൊലപ്പെടുത്തിയത്. സ്ഥലത്ത് നിന്നും മുങ്ങിയ പ്രതികളെ കേരളാ പൊലീസിന്റെ സഹായത്തോടെയാണ് കണ്ടെത്തിയത്. കണ്ണൂരിലെ ലോഡ്ജിൽ നിന്നാണ് പൊലീസ് ഇരുവരെയും പിടികൂടിയത്. കാമുകനെ അന്വേഷിച്ച് വീട്ടിലെത്തിയ വിദ്യാർത്ഥിനിയെ  പ്രതികൾ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയെന്നാണ് കേസ്. പ്രതികൾ രക്ഷപ്പെടാൻ ഉപയോഗിച്ച ബൈക്കും കസ്റ്റഡിയിൽ എടുത്തു. പ്രതികളെ തമിഴ്നാട് പൊലീസിന് കൈമാറി. 

ജമ്മുകശ്മീരിൽ സൈനിക ഹെലികോപ്റ്റർ തകർന്ന് വീണു, പൈലറ്റടക്കം മൂന്ന് പേരും സുരക്ഷിതരെന്ന് സൈന്യം

 

 

PREV
click me!

Recommended Stories

സ്വകാര്യ ബസ് കഴുകിയ ശേഷം തിരികെ കൊണ്ടുവരുമ്പോൾ നിയന്ത്രണം നഷ്ടമായി കാറുകളും വൈദ്യതി പോസ്റ്റും തകർത്തു, മദ്യപിച്ചിരുന്നതായി സംശയം
20ലേറെ സർവ്വകലാശാലകളുടെ വ്യാജ സർട്ടിഫിക്കറ്റുകളും മാർക്ക് ലിസ്റ്റും, പൊന്നാനിയിൽ പിടിയിലായത് വൻ മാഫിയ