
ആലപ്പുഴ: യുവതിയെ പാനീയം നൽകി പീഡിപ്പിച്ച കേസിൽ സിനിമാതാരം ഉൾപ്പെടെയുള്ളവർ കുറ്റക്കാരല്ലെന്ന് കോടതി. കേസിൽ പ്രതികളെ വെറുതെ വിട്ടു. യുവതിയെ തെറ്റിദ്ധരിപ്പിച്ചു കൊണ്ടുപോയി കുടിവെള്ളത്തിൽ മയക്കു മരുന്ന് നൽകി ലൈംഗികമായി പീഡിപ്പിച്ചു എന്നായിരുന്നു പ്രോസിക്യൂഷന്‍ കേസ്. കൂടാതെ പീഡനരംഗങ്ങൾ പ്രതികള്‍ മൊബൈൽ ഫോണിൽ പകർത്തിയെന്നും പുന്നപ്ര പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു.
സിനിമാതാരം കൊല്ലം എസ്എസ്എല്‍ വീട്ടില്‍ രാജാസാഹിബ്, പുന്നപ്ര സ്വദേശി ബിനു കൃഷ്ണ എന്നിവരെയാണ് തെളിവുകളുടെ അഭാവത്തിൽ ആലപ്പുഴ അഡീഷണൽ സെഷൻസ് കോടതി- 1 ജഡ്ജ് ആഷ് കെ ബാൽ വെറുതെ വിട്ടത്. 2002 ലായിരുന്നു കേസിനാസ്പദമായ സംഭവം. ക്ഷേത്രത്തിൽ പോയി വരികയായിരുന്ന യുവതിയെ ബിനുകൃഷ്ണ തെറ്റിദ്ധരിപ്പിച്ച് കാറിൽ കയറ്റി പുന്നപ്രയിലെ വീട്ടില്‍ കൊണ്ടുപോയെന്നും ഇവിടെ വെച്ച് മയങ്ങാനുള്ള പാനീയം നല്‍കിയശേഷം ശാരീരികമായി ഉപദ്രവിച്ച് നഗ്നചിത്രങ്ങള്‍ മൊബൈലില്‍ പകര്‍ത്തിയെന്നുമാണ് കേസ്.
Read More... മലയാളി യുവാവ് അർമേനിയയിൽ കുത്തേറ്റ് മരിച്ചു; പിന്നിൽ വിസ ഏജൻസി നടത്തുന്നയാളുടെ സഹായികളെന്ന് പരാതി
ഈ സമയം രാജാസാഹിബ് ഒപ്പമുണ്ടായിരുന്നുവെന്നാണ് പ്രോസിക്യൂഷന്‍ കേസ്. പ്രതികൾക്ക് വേണ്ടി അഭിഭാഷകരമായ പി പി ബൈജു, പി എ അയൂബ് ഖാൻ, സൗമ്യ പി എസ്, ഹരികൃഷ്ണൻ ടി പി എന്നിവർ ഹാജരായി.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam