വിലക്കിയിട്ടും പ്രണയം തുടർന്നു; മകളേയും കാമുകനേയും കൊന്ന്, ശരീരത്തില്‍ കല്ലുകെട്ടി മുതലകൾക്കിട്ട് കൊടുത്തു

Published : Jun 19, 2023, 12:22 PM ISTUpdated : Jun 19, 2023, 12:28 PM IST
വിലക്കിയിട്ടും പ്രണയം തുടർന്നു; മകളേയും കാമുകനേയും കൊന്ന്, ശരീരത്തില്‍ കല്ലുകെട്ടി മുതലകൾക്കിട്ട് കൊടുത്തു

Synopsis

മകളെ കാണാതായെന്ന് പെണ്‍കുട്ടിയുടെ കുടുംബം പരാതിപ്പെട്ടിരുന്നു. തുടക്കത്തില്‍ ഒളിച്ചോട്ടമെന്ന വിലയിരുത്തിയ കേസിലെ ട്വിസ്റ്റ് യുവാവിന്‍റെ വീട്ടുകാരുടെ പരാതിയ്ക്ക് പിന്നാലെ

ഭോപ്പാല്‍: 18 കാരിയായ മകളേയും 21 കാരനായ കാമുകനേയും വെടിവച്ച് കൊന്ന് മുതലകള്‍ നിറഞ്ഞ നദിയിലേക്ക് എറിഞ്ഞ് കുടുംബം. മധ്യപ്രദേശിലെ മൊറേനയിലാണ് ദാരുണ സംഭവം നടന്നത്. ജൂണ്‍ മൂന്നിന് മകള്‍ ശിവാനി തോമര്‍ എന്ന പെണ്‍കുട്ടിയം രാധേശ്യാം തോമര്‍ എന്ന യുവാവുമാണ് കൊല്ലപ്പെട്ടത്. മോറേനയിലെ രത്തന്‍ബാസി ഗ്രാമവാസിയായിരുന്നു പെണ്‍കുട്ടി. അടുത്ത ഗ്രാമമായ ബാലുപുയിലെ യുവാവുമായി പെണ്‍കുട്ടിയുടെ പ്രണയ ബന്ധം വീട്ടുകാര്‍ വിലക്കിയിരുന്നു.

എന്നാല്‍ പെണ്‍കുട്ടിയുടെ വീട്ടുകാരുടെ വിലക്ക് കമിതാക്കള്‍ പരിഗണിക്കാതെ ബന്ധം തുടരുകയായിരുന്നു. ജൂണ്‍ മൂന്നിനാണ് യുവാവിനെ കാണാതാവുന്നത്. ഇതേദിവസം തന്നെ ശിവാനിയെ കാണുന്നില്ലെന്ന പരാതിയുമായി വീട്ടുകാര്‍ പൊലീസ് സ്റ്റേഷനിലെത്തിയിരുന്നു. ഇരുവരും എതിര്‍പ്പുകള്‍ ഭയന്ന് ഒളിച്ചോടിയെന്നായിരുന്നു യുവാവിന്‍റെ വീട്ടുകാര്‍ ധരിച്ചിരുന്നത്. എന്നാല്‍ ദിവസങ്ങള്‍ പിന്നിട്ടിട്ടും വിവരങ്ങളൊന്നുമില്ലാതെ വന്നതോടെ യുവാവിന്റെ വീട്ടുകാര്‍ പൊലീസിനെ സമീപിക്കുകയായിരുന്നു. മകനേയും മകനുമായി ബന്ധം പുലര്‍ത്തിയ പെണ്‍കുട്ടിയേയും കാണാനില്ലെന്നുമുള്ള യുവാവിന്‍റെ വീട്ടുകാരുടെ പരാതിയില്‍ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ക്രൂരമായ കൊലപാതക വിവരങ്ങള്‍ പുറത്ത് വന്നത്.

മണിക്കൂറുകള്‍ നീണ്ട ചോദ്യ ചെയ്യലിന് ഒടുവില്‍ മകളേയും കാുകനേയും കൊലപ്പെടുത്തിയെന്ന് ശിവാനിയുടെ പിതാവ് കുറ്റസമ്മതം നടത്തുകയായിരുന്നു. ജൂണ്‍ മൂന്നിന് ഇരുവരേയും വെടിവച്ച് കൊലപ്പെടുത്തിയ ശേഷം ശരീരത്തില്‍ വലിയ കല്ലുകള്‍ കെട്ടി മുതലകളുള്ള  ചംബല്‍ നദിയില്‍ എറിയുകയായിരുന്നുവെന്നാണ് ശിവാനിയുടെ പിതാവ് വിശദമാക്കുന്നത്. ചംബല്‍ നദിയില്‍ 2000ല്‍ അധികം മുതലകളുണ്ടെന്നാണ് കണക്കുകള്‍ വിശദമാക്കുന്നത്. മകളുടേയും കാമുകന്‍റേയും മൃതദേഹം ഉപേക്ഷിച്ച സ്ഥലം വീട്ടുകാര്‍ പൊലീസിന് വെളിപ്പെടുത്തിയിട്ടുണ്ട്. ഇവിടെ നിന്ന് മൃതദേഹാവശിഷ്ടങ്ങള്‍ കണ്ടെത്താനുള്ള ശ്രമങ്ങളിലാണ് മധ്യപ്രദേശ് പൊലീസുള്ളത്. 

ഒടുവിൽ പ്രണയം വിജയത്തിലേക്ക്: അഖിൽ - ആൽഫിയ വിവാഹം നാളെ വൈകിട്ട്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

PREV
Read more Articles on
click me!

Recommended Stories

63 വയസുള്ള മുത്തശ്ശിയെ കൊലപ്പെടുത്തി 26കാരനായ കൊച്ചുമകൻ; പണം ചോദിച്ചിട്ട് നൽകാത്തതിൽ ക്രൂര കൊലപാതകം
14കാരിയെ ക്രൂരമായി മര്‍ദിച്ച സംഭവത്തിൽ അച്ഛൻ അറസ്റ്റിൽ; ഭാര്യയെ മര്‍ദിച്ചതിനും കേസെടുത്ത് പൊലീസ്