കൊവിഡ് ഭീതിയില്‍ വേലികെട്ടിയതില്‍ തര്‍ക്കം; ഗ്രാമീണര്‍ ഏറ്റുമുട്ടി, ഒരാള്‍ മരിച്ചു

By Web TeamFirst Published Apr 6, 2020, 5:07 PM IST
Highlights

എഡുല മുസ്താര്‍പുര്‍ ഗ്രാമത്തിലെ ആളുകള്‍ അയല്‍ ഗ്രാമങ്ങളില്‍ നിന്ന് ആളുകള്‍ വരുന്നത് തടയാന്‍ വേലി കെട്ടിയതാണ് പ്രശ്‌നങ്ങളുടെ തുടക്കം.
 

അനന്ത്പുര്‍: കൊവിഡ് ഭീതിയില്‍ വേലി പൊളിച്ചതുമായി ബന്ധപ്പെട്ട് ആന്ധ്രയില്‍ ഇരുവിഭാഗം ഏറ്റുമുട്ടി. ആക്രമണത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു. നിരവധി പേര്‍ക്ക് പരിക്കേറ്റു. അനന്തപുര്‍ ജില്ലയിലെ ബട്ടാലപ്പള്ളി എന്ന സ്ഥലത്താണ് സംഭവം. എഡുല മുസ്താര്‍പുര്‍ ഗ്രാമത്തിലെ ആളുകള്‍ അയല്‍ ഗ്രാമങ്ങളില്‍ നിന്ന് ആളുകള്‍ വരുന്നത് തടയാന്‍ വേലി കെട്ടിയതാണ് പ്രശ്‌നങ്ങളുടെ തുടക്കം. മുയലിനെ വേട്ടയാടാനായി  വേലി പൊളിച്ചുമാറ്റാന്‍ ചിലര്‍ ആവശ്യപ്പെട്ടതോടെ തര്‍ക്കമായി.

ലോക്ക് ഡൌണും റെഡ് അലേര്‍ട്ടും മറികടന്ന് കൂട്ടപ്രാര്‍ത്ഥന; ആന്ധ്രപ്രദേശില്‍ പാസ്റ്റര്‍ അറസ്റ്റില്‍

തിങ്കളാഴ്ച രാവിലെ ഇരുവിഭാഗവും ഏറ്റുമുട്ടി. ഇരു വിഭാഗവും ആയുധങ്ങളുമായെത്തിയാണ് ഏറ്റുമുട്ടിയത്. ഗുരുതരമായി പരിക്കേറ്റ 33 കാരന്‍ കട്ടമ്മയ്യയാണ് മരിച്ചത്. പൊലീസുകാരെത്തിയാണ് സ്ഥിതിഗതികള്‍ ശാന്തമാക്കിയത്.
 

click me!