ലോക്ക് ഡൗണിനിടെ മദ്യഷോപ്പിൽ വൻ കവർച്ച; 26,000 രൂപ വിലവരുന്ന മദ്യവും 8000 രൂപയും മോഷണം പോയി

Web Desk   | Asianet News
Published : Apr 05, 2020, 10:36 PM ISTUpdated : Apr 05, 2020, 11:17 PM IST
ലോക്ക് ഡൗണിനിടെ മദ്യഷോപ്പിൽ വൻ കവർച്ച; 26,000 രൂപ വിലവരുന്ന മദ്യവും 8000 രൂപയും മോഷണം പോയി

Synopsis

 25 വയസ് പ്രായം തോന്നുന്ന യുവാവാണ് മോഷണത്തിന് പിന്നാലെന്നാണ് സംശയിക്കുന്നതെന്ന് പൊലീസ് പറ‌ഞ്ഞു.

ഹൈദരാബാദ്: ലോക്ക് ഡൗണിനിടെ തെലങ്കാനയിലെ ഗാന്ധിനഗറിലുള്ള മദ്യഷോപ്പിൽ വൻ മോഷണം. 26000 രൂപ വിലവരുന്ന മദ്യവും 8000 രൂപയും കടയിൽനിന്ന് മോഷണം പോയി. കെട്ടിടം ‍‍ഡ്രിൽ ഉപയോഗിച്ച് തുരന്നാണ് മോഷണം നടത്തിയിരിക്കുന്നതെന്ന് പൊലീസ് അറിയിച്ചു. 

കടയിലെ സിസിടിവിയിൽ നിന്ന് ലഭിച്ച ദൃശ്യങ്ങളുടെ സഹായതോടെ മോഷ്ടാവിനെ പിടികൂടാനുള്ള ശ്രമങ്ങൾ ആരംഭിച്ചതായും പൊലീസ് വ്യക്തമാക്കി. 25 വയസ് പ്രായം തോന്നുന്ന യുവാവാണ് മോഷണത്തിന് പിന്നാലെന്നാണ് സംശയിക്കുന്നതെന്ന് പൊലീസ് പറ‌ഞ്ഞു. കടയുടെ മേൽക്കൂര തുരന്ന് പുലർച്ചെ മൂന്നുമണിയോടെയാണ് യുവാവ് അകത്ത് കടന്നത്. 

കടയിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോഴാണ് കടയുടമ മോഷണം നടന്ന വിവരം അറിയുന്നത്. തുടർന്ന് വിവരമറിയിച്ചതിന്റെ അടിസ്ഥാനത്തിൽ സ്ഥലത്തെത്തിയ പൊലീസ് പരിശോധന നടത്തുകയും ചെയ്തു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

45 കിലോ, കോഴി ഫാമിൽ ചെറിയ പീസുകളായി മുറിച്ച് സൂക്ഷിച്ചത് മാസങ്ങൾ, ഒടുവിൽ ആൾട്ടോ കാറിൽ കടത്തിയപ്പോൾ പിടിയിൽ
മുൻവാതിലിൽ ഇനാമൽ പെയിന്റ് ഒഴിച്ച് കത്തിച്ചു, മേലാറ്റൂരിൽ മോഷ്ടാവ് അടിച്ച് മാറ്റിയത് മുക്കുപണ്ടങ്ങൾ