എട്ട് വയസ്സുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തി: 19 വയസുകാരന്‍ അറസ്റ്റില്‍

Published : Apr 06, 2020, 08:21 AM IST
എട്ട് വയസ്സുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തി: 19 വയസുകാരന്‍ അറസ്റ്റില്‍

Synopsis

പീഡനത്തെ തുടര്‍ന്ന് ഗുരുതരാവസ്ഥയിലായ പെണ്‍കുട്ടി പിജിഐ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരിച്ചത്. 

നോയിഡ : എട്ട് വയസ്സുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസില്‍ ബന്ധുവായ 19 വയസ്സുകാരനെ പോലീസ് അറസ്റ്റ് ചെയ്തു. ബിഹാര്‍ സ്വദേശിയും നോയിഡ സലര്‍പുരില്‍ താമസക്കാരനുമായ ജീത്തു എന്ന യുവാവിനെയാണ് നോയിഡ പോലീസ് ഞായറാഴ്ച പിടികൂടിയത്.  കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ പിതൃസഹോദരിയുടെ മകനാണ് പ്രതിയെന്ന് നോയിഡ പോലീസ് പറഞ്ഞു.

പീഡനത്തെ തുടര്‍ന്ന് ഗുരുതരാവസ്ഥയിലായ പെണ്‍കുട്ടി പിജിഐ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരിച്ചത്. കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ കുടുംബവും പ്രതിയും തൊട്ടടുത്ത വീടുകളിലാണ് താമസിച്ചിരുന്നതെന്നും ഇതിനിടെയാണ് ക്രൂരമായ പീഡനം നടത്തിയതെന്നും നോയിഡ പോലീസ് അറിയിച്ചു. കൊലപാതക കുറ്റത്തിന് പുറമെ ബലാത്സംഗത്തിനും പോക്‌സോ നിയമപ്രകാരവും പ്രതിക്കെതിരെ കേസെടുത്തിട്ടുണ്ട്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

പത്ത് വയസുകാരായ ആൺകുട്ടികളെ പീഡിപ്പിച്ചു; തിരുവനന്തപുരത്ത് മദ്രസ അധ്യാപകൻ അറസ്റ്റിൽ
ഇടുക്കിയിൽ അച്ഛൻ മകനെ തലക്കടിച്ച് കൊലപ്പെടുത്തി, ശേഷം വിഷം കഴിച്ച് ജീവനൊടുക്കാൻ ശ്രമം, കുടുംബപ്രശ്നമെന്ന് പ്രാഥമിക നി​ഗമനം