
ഭോപ്പാൽ: മധ്യപ്രദേശിലെ ഭോപ്പാലിൽ സർക്കാർ ആശുപത്രിയിൽ വച്ച് കൊവിഡ് രോഗിയെ പുരുഷ നഴ്സ് ലൈംഗികമായി പീഡിപ്പിച്ചതായി പൊലീസ്. 24 മണിക്കൂറിനുള്ളിൽ ഈ രോഗി മരണത്തിന് കീഴടങ്ങിയെന്നും പൊലീസ് വ്യക്തമാക്കി. സംഭവം നടന്ന് ഒരു മാസത്തിന് ശേഷം വ്യാഴാഴ്ച പ്രതിയെ അറസ്റ്റ് ചെയ്തതോടെയാണ് ഈ ക്രൂരത ലോകമറിയുന്നത്. ട
ഏപ്രിൽ ആറിനാണ് 43കാരിയായ സ്ത്രീയെ കൊവിഡ് ബാധിച്ച് ഭോപ്പാൽ മെമ്മോറിയൽ ആന്റ് റിസർച്ച് സെന്ററിൽ പ്രവേശിപ്പിച്ചത്. ആശുപത്രിയിൽ പ്രവേശിപ്പിച്ച് അധികം വൈകാതെ സ്ത്രീയുടെ നില ഗുരുതരമാകുകയും ഇവരെ വെന്റിലേറ്ററിലേക്ക് മാറ്റുകയും ചെയ്തിരുന്നു. തുടർന്ന് ഇവർ മരണത്തിന് കീഴടങ്ങി.
40കാരനായ സന്തോഷ് അഹിർവാറിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാളെ ഭോപ്പാൽ സെൻട്രൽ ജയിലിലേക്ക് മാറ്റി. മരിക്കുന്നതിന് മുമ്പ് നൽകിയ പരാതിയിൽ തന്റെ പേര് പുറംലോകമറിയതരുതെന്ന് സ്ത്രീ വ്യക്തമാക്കിയിരുന്നതിനാലാണ് സംഭവം പുറത്തുവിടാതിരുന്നതെന്ന് പൊലീസ് വ്യക്തമാക്കി.
പ്രതി നേരത്തേ 24 കാരിയായ നഴ്സിനെ ലൈംഗികമായി അപമാനിച്ചിരുന്നെന്നും മദ്യപിച്ചതിന് സസ്പെന്റ് ചെയ്യപ്പെട്ടിരുന്നുവെന്നും എൻഡിടിവി റിപ്പോർട്ട് ചെയ്യുന്നു. 1984 ലെ ഭോപ്പാൽ വാതക ദുരന്തത്തെ അതിജീവിച്ച വ്യക്തിയാണ് മരിച്ച 43കാരി. വാതക ദുരന്തത്തെ അതിജീവിച്ചവരുടെ സംഘടന ബിഎംഎ്ചച്ആർിസിയിലെ കൊവിഡ് വാർഡുകളിലെ ദുരിതത്തെ കുറിച്ച് ശക്തമായ ഭാഷയിൽ അധികൃതർക്ക് കത്തെഴുതി.
കൊവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam