
കൊല്ലം: വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് കൊല്ലം ചടയമംഗലത്ത് വീട്ടമ്മയെ യുവാവ് പീഡിപ്പിച്ചു. വീടിനുളളില്‍ പൂട്ടിയിട്ടുളള പീഡനം സഹിക്കാനാവാതെ രക്ഷപ്പെടാന്‍ ശ്രമിച്ച യുവതിയുടെ തലയില്‍ ചുറ്റിക കൊണ്ട് അടിച്ച് പരുക്കേല്‍പ്പിക്കുകയും ചെയ്തു. അക്രമിയെ പൊലീസ് അറസ്റ്റു ചെയ്തു. ഗുരുതരമായി പരുക്കേറ്റ വീട്ടമ്മ തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ചികില്‍സയിലാണ്.
ചടയമംഗലം മേയില്‍ സ്വദേശി അജിയാണ് പിടിയിലായത്. വധശ്രമക്കേസിലടക്കം പ്രതിയാണ് പിടിയിലായ അജി. വിവാഹിതയും ഒരു കുട്ടിയുടെ അമ്മയുമായ കൊട്ടാരക്കര സ്വദേശിനിക്കു നേരെയായിരുന്നു അജിയുടെ ആക്രമണം. വിദേശത്തേക്കുളള വിസയുടെ കാര്യം സംസാരിക്കാനെന്നു പറഞ്ഞാണ് അജി ഈ മാസം ഒമ്പതിന് വീട്ടമ്മയെ തന്‍റെ വീട്ടിലേക്ക് വിളിച്ചു വരുത്തിയത്. തുടര്‍ന്നായിരുന്നു മൂന്നു ദിവസം വീടിനുളളില്‍ പൂട്ടിയിട്ടുളള പീഡനം.
മൂന്നു ദിവസത്തിനു ശേഷം അജിയുടെ കണ്ണ് വെട്ടിച്ച് പുറത്തിറങ്ങുന്നതിനിടെ വീട്ടമ്മയുടെ തലയില്‍ പ്രതി ചുറ്റിക കൊണ്ടടിച്ചു. നിലവിളി കേട്ട് എത്തിയ നാട്ടുകാരാണ് യുവതിയെ ആശുപത്രിയിലാക്കിയതും പൊലീസില്‍ വിവരമറിയിച്ചതും. തുടര്‍ന്ന് പൊലീസ് അജിയെ അറസ്റ്റ് ചെയ്യുകയായിരുന്നു. ഭാര്യ ഉപേക്ഷിച്ചു പോയതിനെ തുടര്‍ന്ന് അജി ഏറെ നാളായി വീട്ടില്‍ ഒറ്റയ്ക്ക് താമസിക്കുകയായിരുന്നു. തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ തീവ്രപരിചരണ വിഭാഗത്തില്‍ തുടരുന്ന വീട്ടമ്മയുടെ ആരോഗ്യനില ഗുരുതരമായി തുടരുകയാണ്.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam