
തിരുവനന്തപുരം: പൊഴിയൂരിൽ സിപിഎം ബ്രാഞ്ച് സെക്രട്ടറിയും പിതാവും ചേർന്ന് ഇതര സംസ്ഥാന തൊഴിലാളിയെ കുത്തിയത് തര്‍ക്കത്തിന്‍റെ രണ്ടാം നാള്‍. കഴിഞ്ഞ ദിവസവും മൈക്ക് സെറ്റിൽ പാട്ട് വച്ചതിന്‍റെ പേരിൽ വാക്ക് തർക്കമുണ്ടായിരുന്നുവെന്ന് പൊലീസ് പറയുന്നു. ഉത്സവത്തിനിടെ മൈക്ക്സെറ്റിലൂടെ ഉച്ചത്തിൽ പാട്ട് വച്ചതാണ് പ്രകോപനം.
സ്വകാര്യ ലൈറ്റ് ആന്‍റ് സൗണ്ട്സ് സ്ഥാപനത്തിലെ കരാർ തൊഴിലാളിയാണ് കുത്തേറ്റ കന്യാകുമാരി സ്വദേശി ജേക്കബ്. പൊഴിയൂർ ചെങ്കവിള ക്ഷേത്രോത്സത്തിനെത്തിയ ജേക്കബും സഹപ്രവർത്തകരും പുലർച്ചെ മൈക്കിൽ ഉച്ചത്തിൽ പാട്ട് വച്ചു. ഉറങ്ങുന്ന സമയം ഒച്ചത്തിൽ പാട്ട്‍വച്ച് ബുദ്ധിമുട്ടിക്കരുതെന്നാവശ്യപ്പെട്ട് ക്ഷേത്രത്തിനടുത്ത് തന്നെ താമസിക്കുന്ന സിപിഎം ബ്രാഞ്ച് സെക്രട്ടറി ബൈജുവും പിതാവ് രാജപ്പനും എത്തി.
മൈക്ക് ടെസ്റ്റ് ചെയ്യുകയാണെന്നും പാട്ട് നിർത്താനാവില്ലെന്നും തൊഴിലാളികൾ അറിയിച്ചതോടെയാണ് സംഘർഷം തുടങ്ങുന്നത്. കല്ല് കൊണ്ട് ബൈജു തൊഴിലാളികളെ ഇടിച്ചു. ചെറുത്ത് നിന്ന ജേക്കബിനെ രാജപ്പൻ കത്തിയെടുത്ത് കുത്തിയെന്നാണ് പൊലീസ് പറയുന്നത്. സംഘട്ടനത്തിന്‍റെ ദൃശ്യങ്ങൾ സമീപത്തെ സിസിടിവിൽ പതിഞ്ഞിട്ടുണ്ട്.
ഉടനെ ജേക്കബിനെ കാരക്കോണം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. തീവ്രപരിചരണ വിഭാഗത്തിലാണ് ചികിത്സയിലാണ് ജേക്കബ്. സംഭവത്തിന് പിന്നാലെ ഒളിവിൽ പോയ പ്രതികൾക്കായി തെരച്ചിൽ തുടരുകയാണ്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam