ക്രിക്കറ്റ് പരിശീലനത്തിനെത്തിയ പെൺകുട്ടിയെ പീഡിപ്പിച്ച കേസ്; കോച്ച് മനുവിന് 35 വർഷം കഠിനതടവ്

Published : Jun 25, 2026, 07:40 PM IST
Cricket coach

Synopsis

2018 ലാണ് രണ്ടാം കേസിനാധാരമായ സംഭവം. തിരുവനന്തപുരത്തെ ക്രിക്കറ്റ് കോച്ചിംഗ് സെന്ററിൽ പരിശീലനത്തിന് എത്തിയ കുട്ടിയെ ജിമ്മിലേക്കും ശുചിമുറിയിലേക്കും കൊണ്ടു പോയി ലൈംഗികമായി പീഡിപ്പെച്ചെന്നാണ് കേസ്.

തിരുവനന്തപുരം: പരിശീലനത്തിനെത്തിയ വിദ്യാർത്ഥിനിയെ പീഡിപ്പിച്ച കേസിൽ ക്രിക്കറ്റ് പരിശീലകൻ വള്ളക്കടവ് സ്വദേശി മനുവിനെ 35 വർഷം കഠിന തടവിന് ശിക്ഷിച്ച് കോടതി. രണ്ടാം പീഡനകേസിലാണ് തിരുവനന്തപുരം അതിവേഗ പ്രത്യേക കോടതി ശിക്ഷ വിധിച്ചത്. ആദ്യ പീഡനകേസിൽ മനുവിനെ 16 വർഷം തടവിന് കഴിഞ്ഞമാസം ശിക്ഷിച്ചിരുന്നു. മനുവിനെതിരെ ആറുകേസുകളാണ് ഉള്ളത്. മൂന്നാം കേസിലും മനു കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തി.

2018 ലാണ് രണ്ടാം കേസിനാധാരമായ സംഭവം. തിരുവനന്തപുരത്തെ ക്രിക്കറ്റ് കോച്ചിംഗ് സെന്ററിൽ പരിശീലനത്തിന് എത്തിയ കുട്ടിയെ ജിമ്മിലേക്കും ശുചിമുറിയിലേക്കും കൊണ്ടു പോയി ലൈംഗികമായി പീഡിപ്പെച്ചെന്നാണ് കേസ്. കൂടാതെ കുട്ടിയുടെ നഗ്ന ഫോട്ടോ എടുത്തെന്നും പരാതിയുണ്ട്. മാത്രമല്ല താല്പര്യത്തിന് വഴങ്ങാതിരുന്ന പെൺകുട്ടിക്ക് പിന്നീട് മനു പരിശീലനം നിഷേധിച്ചെന്നുമാണ് കേസ്.. 2019 ഇൽ കുട്ടി കോച്ചിംഗ് സെൻറർ വിട്ടു. പീഡനം പുറത്ത് പറഞ്ഞാൽ ക്രിക്കറ്റ് ഭാവി തകർക്കുമെന്ന്ഭീക്ഷണിപ്പെടുത്തിയതിനാൽ കുട്ടി പുറത്ത് പറഞ്ഞില്ല. കേസിൽ 35 വർഷത്തെ കഠിന തടവും 65000 രൂപ പിഴയും ആണ് ശിക്ഷ. പിഴ ഒടുക്കാത്ത പക്ഷം 6 വർഷവും 9 മാസവും അധികതടവും അനുഭവിക്കണം. ആദ്യ കേസിൽ പ്രതിയെ കഴിഞ്ഞ മാസം 16 വർഷം തടവിന് ശിക്ഷിച്ചിരുന്നു. ആദ്യ കേസിലെ ശിക്ഷക്ക് ശേഷമേ രണ്ടാം കേസിഷൽ ശിക്ഷ തുടങ്ങൂ എന്ന് കോടതി ഉത്തരവിലുണ്ട്.

2024 ഇൽ തിരുവനന്തപുരത്ത് വെച്ച് നടന്ന പെൺകുട്ടികളുടെ ക്രിക്കറ്റ് ടൂർണമെന്‍റിൽ പങ്കടുക്കാൻ എത്തിയ പീഡനത്തിന് ഇരയായ ഒരു പെൺകുട്ടി വർഷങ്ങൾക്ക് ശേഷം പ്രതിയെ കണ്ടതിനെ തുടർന്ന് ഭയന്ന് ബഹളം വെച്ചപ്പോഴാണ് എല്ലാം പുറത്തു വരുന്നത്. ഈ കുട്ടിയുടെ പരാതിയെ പുറത്തറിഞ്ഞതോടെയാണ് മറ്റ് കുട്ടികളും പരാതി നൽകിയത്. പിന്നാലെ പ്രതിക്കെതിരെ ആറ് കേസുകൾ രജിസ്റ്റർ ചെയ്തു. മൂന്നാം കേസിലും മനുവിനെ കുറ്റക്കാരനാണെന്ന് കണ്ടെത്തി. ഈകേസിൽ ശനിയാഴ്ച ശിക്ഷ വിധിക്കും.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

കുടുംബത്തിന്റെ അഭിമാനം കാക്കാൻ കാമുകനൊപ്പം ചേർന്ന് കൊലപാതകം, ഒടുവിൽ കസ്റ്റഡിയിൽ പരസ്പരം പഴിചാരി സിയയും ചേതനും
ഏറ്റവുമടുത്ത സുഹൃത്ത് രോ​ഗബാധിതനായി കിടപ്പിൽ, കാണാനെത്തിയ യുവാവിന് നേർക്ക് ആസിഡ് ആക്രമണം, സഹോദരൻ പിടിയിൽ