നാട്ടുകാരെ ആശങ്കയിലാക്കി വീടിന്റെ മുൻവാതിലിൽ വിചിത്ര ഭാഷയിലെഴുതിയ കത്ത്

Web Desk   | Asianet News
Published : Apr 17, 2021, 12:16 AM IST
നാട്ടുകാരെ ആശങ്കയിലാക്കി വീടിന്റെ മുൻവാതിലിൽ വിചിത്ര ഭാഷയിലെഴുതിയ കത്ത്

Synopsis

തൊടുപുഴ സഹകരണ ആശുപത്രിക്ക് സമീപത്തുള്ള തച്ചേട്ട് നഗറിലെ ജി. ബിജുമോന്റെ വീടിന്റെ മുൻ വാതിലിലാണ് ദുരൂഹത നിറഞ്ഞ കത്ത് കണ്ടത്. 

തൊടുപുഴ: ഇടുക്കി തൊടുപുഴയിൽ നാട്ടുകാരെ ആശങ്കയിലാക്കി വീടിന്റെ മുൻവാതിലിൽ വിചിത്ര ഭാഷയിലെഴുതിയ കത്ത്. രക്തക്കറ പുരണ്ടത് പോലെയുള്ള കത്തിലുള്ളത് എന്താണെന്ന് വ്യക്തമല്ല. വ്യക്തിവൈരാഗ്യം നിമിത്തം ആരെങ്കിലും ചെയ്തതാകാമെന്നും അന്വേഷണം നടത്തുമെന്നും പൊലീസ് അറിയിച്ചു.

തൊടുപുഴ സഹകരണ ആശുപത്രിക്ക് സമീപത്തുള്ള തച്ചേട്ട് നഗറിലെ ജി. ബിജുമോന്റെ വീടിന്റെ മുൻ വാതിലിലാണ് ദുരൂഹത നിറഞ്ഞ കത്ത് കണ്ടത്. രാത്രി വീട്ടുകാർ ഉറങ്ങിക്കിടക്കുന്പോൾ വാതിൽ പുറത്ത് നിന്ന് അടച്ച ശേഷം കത്ത് നൂലിൽ കെട്ടി തൂക്കുകയായിരുന്നു. ഭിത്തിയിൽ രക്തം പുരണ്ടതിന് സമാനമായ വിരലടയാളവുമുണ്ട്.

വിചിത്ര ഭാഷയിലുള്ള കത്തിൽ എന്താണ് എഴുതിയിരിക്കുന്നതെന്ന് വ്യക്തമല്ല. ബിജുമോൻ തൊടുപുഴ പൊലീസിൽ പരാതി നൽകി. പ്രഥമദൃഷ്ട്യാ സംഭവത്തിൽ ദുരൂഹതയില്ലെന്നും വ്യക്തിവൈരാഗ്യം നിമിത്തം ആരെങ്കിലും പേടിപ്പിക്കാനായി ചെയ്തതാകാമെന്നുമാണ് പൊലീസിന്റെ നിഗമനം. കത്തിലുള്ളത് ചോരപ്പാടുകളല്ല. പ്രദേശത്ത് സിസിടിവി കാമറ വയ്ക്കാൻ നിർദേശം നൽകിയിട്ടുണ്ടെന്നും പൊലീസ് അറിയിച്ചു. എന്നാൽ ആരുമായും ശത്രുതയില്ലെന്നും ആശങ്ക ഒഴിവാക്കാന സംഭവത്തിന്‍റെ സത്യാവസ്ഥ ഉടൻ പുറത്തുകൊണ്ടുവരണമെന്നും ബിജുമോൻ ആവശ്യപ്പെട്ടു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ആന്ധ്രാ രജിസ്ട്രേഷനിലുള്ള സ്കോര്‍പിയോ കുതിച്ചെത്തി, പട്ടാപകൽ യുവാവിന തട്ടിക്കൊണ്ടുപോയി; കര്‍ണാടകയിൽ നിന്ന് പിടികൂടി പൊലീസ്
ബുർഖ ധരിക്കാതെ വീടിന് പുറത്ത് പോയത് ഇഷ്ടപ്പെട്ടില്ല; ഭാര്യയെയും രണ്ട് പെൺമക്കളെയും കൊലപ്പെടുത്തി കുഴിച്ചുമൂടി യുവാവ്, സംഭവം യുപിയിൽ