ഗൂഗിൾ പേ വഴി കൈക്കൂലി വാങ്ങി കസ്റ്റംസ് ഉദ്യോഗസ്ഥർ, കയ്യോടെ പൊക്കി സിബിഐ

Published : Feb 21, 2023, 03:34 PM ISTUpdated : Feb 21, 2023, 03:39 PM IST
ഗൂഗിൾ പേ വഴി കൈക്കൂലി വാങ്ങി കസ്റ്റംസ് ഉദ്യോഗസ്ഥർ, കയ്യോടെ പൊക്കി സിബിഐ

Synopsis

രണ്ട് കസ്റ്റംസ് സൂപ്രണ്ടുമാർ, ഒരു കസ്റ്റംസ് ഇൻസ്പെക്ടർ, ഹവിൽദാർ എന്നിങ്ങനെ നാലു ഉദ്യോഗസ്ഥരെയും സിബിഐ അറസ്റ്റ് ചെയ്തു.

മുംബൈ : ഗൂഗിൾ പേ വഴി കൈക്കൂലി വാങ്ങി മുംബൈ വിമാനത്താവളത്തിലെ കസ്റ്റംസ് ഉദ്യോഗസ്ഥർ. വിദേശത്ത് നിന്നും വരുന്ന യാത്രക്കാരെ കസ്റ്റംസ് ഡ്യൂട്ടിയുടെ പേരിൽ ഭീഷണിപ്പെടുത്തി പണം തട്ടുന്ന കസ്റ്റംസ് ഉദ്യോഗസ്ഥരെ സിബിഐ ആണ് പിടികൂടിയത്. രണ്ട് കസ്റ്റംസ് സൂപ്രണ്ടുമാർ, ഒരു കസ്റ്റംസ് ഇൻസ്പെക്ടർ, ഹവിൽദാർ എന്നിങ്ങനെ നാലു ഉദ്യോഗസ്ഥരെയും സിബിഐ അറസ്റ്റ് ചെയ്തു. മൂന്നു സംഭവങ്ങളിലായി 42,000 രൂപയാണ് കൈക്കൂലി വാങ്ങിയതായി സിബിഐ കണ്ടെത്തി. ഭീഷണിക്കിരയായവരിൽ ഒരു മലയാളിയും ഉണ്ട്. ഫോൺ കൈവശം വച്ചതിന് ദുബായിൽ നിന്നെത്തിയ മലയാളിയെ ഭീഷണിപ്പെടുത്ത 7000 രൂപയാണ് ഗൂഗിൾ പേ വഴി കസ്റ്റംസ് ഉദ്യോഗസ്ഥർ കൈവശപ്പെടുത്തിയത്. 

ക്ഷേത്ര ഭരണത്തിൽ രാഷ്ട്രീയക്കാർ വേണ്ട; ഒറ്റപ്പാലം ക്ഷേത്രസമിതിയിലെ തെരഞ്ഞെടുപ്പ് അസാധുവാക്കി

 


 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

‘മാസ വാടക 40000, നൽകാതിരുന്നത് 2 വർഷം’, ഒഴിപ്പിക്കാനെത്തിയ പൊലീസ് കണ്ടത് കൂട്ട ആത്മഹത്യ
'ട്രംപ് മാത്രമല്ല ക്ലിന്റണും ബിൽ ഗേറ്റ്സും', ജെഫ്രി എപ്സ്റ്റീനുമായി ബന്ധപ്പെട്ട കൂടുതൽ ചിത്രങ്ങൾ പുറത്ത്, ട്രംപിനെ ലക്ഷ്യമിടുന്നുവെന്ന് അനുയായികൾ