
കൊല്ലം: പരിമണത്ത് യുവാവിനെ മർദ്ദിച്ചതായി പരാതി. എടുത്ത് നിലത്ത് അടിച്ചതായാണ് പരാതി. കളക്ടർ ഇടപെട്ടിട്ടും മർദ്ദിച്ചവർക്കെതിരെ കേസെടുക്കുന്നില്ലെന്നും ആരോപണമുണ്ട്. സുഹൃത്തിനെ അസഭ്യം വിളിക്കുകയും കളിയാക്കുകയും ചെയ്തത് ചോദ്യം ചെയ്യതിനാണ് കല്‍പണിക്കാരനായ യുവാവിന് ക്രൂരമർദ്ദനമേറ്റത്.
പരിമണം സ്വദേശിയും പ്രാദേശിക ബിജെപിപ്രവർത്തനകനുമായ അനിയുടെ നേതൃത്വത്തിലായിരുന്നു മർദ്ദനം. പരിമണം ക്ഷേത്രത്തിന് സമിപം വച്ച് അനുവിനെ എടുത്ത് ഉയർത്തി നിലത്ത് അടിക്കുകയായിരുന്നു.
അനുവിന് മുതുകത്തും തലക്കും പരിക്കേറ്റിട്ടുണ്ട്. ആശുപത്രിയില്‍ പ്രവേശിപ്പിച്ചതിന് ശേഷം ഏപ്രില്‍ മൂന്നാം തിയതി ചവറപോലീസിന് പരാതി നല്‍കി. പ്രാഥമിക അന്വേഷണത്തിന് ശേഷം നടപടി എടുക്കുന്നതില്‍ നിന്നും മാറിനില്‍ക്കുകയാണെന്ന് ബന്ധുക്കള്‍ ആരോപിക്കുന്നു.
പ്രദേശിക രാഷ്ട്രീയ സമ്മർദ്ദത്തെ തുടർന്നാണ് പൊലീസ് കെസെടുക്കാതെ മാറിനില്‍ക്കുന്നതെന്നാണ് ആരോപണം. പ്രതികളെ അറസ്റ്റ് ചെയ്യാത്തതിനെ തുടർന്ന് അനു കൊല്ലം ജില്ലാ കളക്ടറെ നേരിട്ട് കണ്ട് മർദ്ദിക്കുന്ന ദൃശ്യങ്ങള്‍ സഹിതം പരാതി നല്‍കി. തുടർന്ന് കളക്ടർ പരാതി കൊല്ലം സിറ്റി പൊലീസ് കമ്മിഷണർക്ക് കൈമാറിയിരിക്കുകയാണ്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam