മകളെ ബലാത്സംഗം ചെയ്‌തെന്ന് പരാതി നല്‍കിയതിന് പിന്നാലെ പിതാവ് വാഹനാപകടത്തില്‍ മരിച്ചു; ദുരൂഹത

Published : Mar 10, 2021, 06:45 PM IST
മകളെ ബലാത്സംഗം ചെയ്‌തെന്ന് പരാതി നല്‍കിയതിന് പിന്നാലെ പിതാവ് വാഹനാപകടത്തില്‍ മരിച്ചു; ദുരൂഹത

Synopsis

പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത കേസിലെ  മുഖ്യപ്രതിയുടെ പിതാവ് യു.പി. പൊലീസിലെ എസ്.ഐ.യാണ്. പ്രതിയുടെ ബന്ധുക്കള്‍ ഉന്നതബന്ധമുള്ളവരാണെന്നും അപകടത്തിന് പിന്നില്‍ ദുരൂഹതയുണ്ടെന്നും പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ ആരോപിച്ചു.

കാണ്‍പൂര്‍: ഉത്തര്‍പ്രദേശിലെ കാന്‍പുരില്‍ കൂട്ടബലാത്സംഗത്തിനിരയായ 13 വയസ്സുകാരിയുടെ പിതാവ് സംഭവത്തില്‍ പരാതി നല്‍കിയിന് പിന്നാലെ വാഹനാപകടത്തില്‍ മരിച്ചു. മകള്‍ ബലാത്സംഗത്തിനിരയായ  സംഭവത്തില്‍ പൊലീസില്‍ പരാതി നല്‍കിയതിന് പിന്നാലെയാണ് അപകടം നടന്നത്. ചൊവ്വാഴ്ച  രാവിലെ മകളെ ആശുപത്രിയില്‍ വൈദ്യപരിശോധനയ്ക്കായി കൊണ്ടുപോയപ്പോഴാണ് അപകടം നടന്നത്.

അപകടമരണത്തില്‍ ദുരൂഹതയുണ്ടെന്ന് ആരോപിച്ച് പെണ്‍കുട്ടിയുടെ  കുടുംബം രംഗത്തെത്തി.  13 വയസ്സുകാരിയായ പെണ്‍കുട്ടി കൂട്ടബലാത്സംഗത്തിന് ഇരയായ സംഭവത്തില്‍ കാണ്‍പൂര്‍ സ്വദേശിയായ പിതാവ് രണ്ട് ദിവസം മുമ്പെയാണ് പൊലീസില്‍ പരാതി നല്‍കിയത്. ഇതിനുപിന്നാലെ കുട്ടിയുടെ പിതാവിന്  പ്രതികളുടെ കുടുംബത്തില്‍നിന്ന് ഭീഷണിയുണ്ടായിരുന്നു.

മകളെ വൈദ്യപരിശോധനയ്ക്കായി കൊണ്ടുപോയപ്പോഴാണ് ആശുപത്രിക്ക് മുന്നില്‍വെച്ച് വാഹനമിടിച്ചത്. അപകടത്തിന് ശേഷം വാഹനം നിര്‍ത്താതെ പോയി. പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത കേസിലെ  മുഖ്യപ്രതിയുടെ പിതാവ് യു.പി. പൊലീസിലെ എസ്.ഐ.യാണ്. പ്രതിയുടെ ബന്ധുക്കള്‍ ഉന്നതബന്ധമുള്ളവരാണെന്നും അപകടത്തിന് പിന്നില്‍ ദുരൂഹതയുണ്ടെന്നും പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ ആരോപിച്ചു.  അതേസമയം, വാഹനാപകടത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്തതായും അപകടമുണ്ടാക്കിയ വാഹനം ഉടന്‍ കണ്ടെത്തുമെന്നും  പൊലീസ് അറിയിച്ചു. 

PREV
click me!

Recommended Stories

സ്വകാര്യ ബസ് കഴുകിയ ശേഷം തിരികെ കൊണ്ടുവരുമ്പോൾ നിയന്ത്രണം നഷ്ടമായി കാറുകളും വൈദ്യതി പോസ്റ്റും തകർത്തു, മദ്യപിച്ചിരുന്നതായി സംശയം
20ലേറെ സർവ്വകലാശാലകളുടെ വ്യാജ സർട്ടിഫിക്കറ്റുകളും മാർക്ക് ലിസ്റ്റും, പൊന്നാനിയിൽ പിടിയിലായത് വൻ മാഫിയ