പയ്യോളിയിൽ ബലാത്സംഗ കേസിൽ അറസ്റ്റിലായ എസ്ഐയെ കോടതി വെറുതെ വിട്ടു

Published : Mar 09, 2021, 07:32 PM ISTUpdated : Mar 09, 2021, 07:35 PM IST
പയ്യോളിയിൽ ബലാത്സംഗ കേസിൽ അറസ്റ്റിലായ എസ്ഐയെ കോടതി വെറുതെ വിട്ടു

Synopsis

2019 ആഗസ്റ്റ് എട്ടിനാണ് ഭര്‍ത്താവില്‍ നിന്ന് അകന്നു കഴിയുന്ന പയ്യോളി സ്വദേശിയായ യുവതിയെ പീഡിപ്പിച്ച കേസിൽ എസ്ഐ ജിഎസ് അനില്‍ അറസ്റ്റിലായത്.  

കോഴിക്കോട്: കോഴിക്കോട് പയ്യോളിയിൽ ബലാത്സംഗ കേസിൽ അറസ്റ്റിലായ എസ്ഐ ജിഎസ് അനിൽകുമാറിനെ വെറുതെ വിട്ടു. കൊയിലാണ്ടി ഫാസ്റ്റ് ട്രാക്ക് കോടതിയാണ് കുറ്റക്കാരനല്ലെന്ന് കണ്ടെത്തി അനിലിനെ വെറുതെ വിട്ടത്. 

2019 ആഗസ്റ്റ് എട്ടിനാണ് ഭര്‍ത്താവില്‍ നിന്ന് അകന്നു കഴിയുന്ന പയ്യോളി സ്വദേശിയായ യുവതിയെ പീഡിപ്പിച്ച കേസിൽ എസ്ഐ ജിഎസ് അനില്‍ അറസ്റ്റിലായത്.  അനിലിനെതിരെ ബലാത്സംഗം, മർദ്ദനം, തട്ടിക്കൊണ്ട് പോകൽ, പിടിച്ച് പറി തുടങ്ങിയ കുറ്റങ്ങൾ ചുമത്തി കേസെടുക്കുകയും സർവീസിൽ നിന്ന് സസ്പെന്‍റ് ചെയ്യുകയും ചെയ്തു. 

അനിൽ ഭീഷണിപ്പെടുത്തി പല തവണ പീഡിപ്പിച്ചെന്നും എതിർത്തപ്പോൾ കുഞ്ഞിനെ കൊന്നുകളയുമെന്ന് ഭീഷണിപ്പെടുത്തിയെന്നും യുവതി മജിസ്ട്രേറ്റിന് മുമ്പാകെ രഹസ്യമൊഴി നൽകിയിരുന്നെങ്കിലും കേസിന്‍റെ വിചാരണ സമയത്ത് മൊഴി മാറ്റിയതോടെയാണ്  അനിലിനെ കുറ്റവിമുക്തനാക്കി കൊയിലാണ്ടി ഫാസ്റ്റ്ട്രാക്ക് കോടതി വെറുതെ വിട്ടത്.

PREV
click me!

Recommended Stories

ഗോവയിലെ നിശാ ക്ലബ്ബിലെ അഗ്നിബാധയ്ക്ക് കാരണം കരിമരുന്ന് പ്രയോഗം, ഇടുങ്ങിയ വഴികൾ രക്ഷാപ്രവർത്തനം സങ്കീർണമാക്കി, 4 പേർ പിടിയിൽ
സ്വകാര്യ ബസ് കഴുകിയ ശേഷം തിരികെ കൊണ്ടുവരുമ്പോൾ നിയന്ത്രണം നഷ്ടമായി കാറുകളും വൈദ്യതി പോസ്റ്റും തകർത്തു, മദ്യപിച്ചിരുന്നതായി സംശയം