
കൊച്ചി: എറണാകുളം ഞാറയ്ക്കൽ പെരുമാൾപടിയിലെ ആളൊഴിഞ്ഞ പറമ്പിൽ മധ്യവയസ്കനെ മരിച്ച നിലയിൽ കണ്ടെത്തി. പ്രദേശവാസിയായ ഷാജിയെന്ന് വിളിക്കുന്ന ജോസഫ് വി ആറാണ് മരിച്ചത്. 51 വയസായിരുന്നു. തല മുതൽ അരവരെയുള്ള ശരീരത്തിന്റെ ഭാഗങ്ങൾ മണ്ണിലെ കുഴിക്കുള്ളിൽ പുതഞ്ഞ നിലയിലായിരുന്നു മൃതദേഹം. കൊലപാതമല്ലെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. പറമ്പിലുണ്ടായിരുന്ന കുഴിയിൽ വീണുണ്ടായ അപകടത്തിലാണ് മരണമെന്നാണ് പൊലീസ് സംശയിക്കുന്നത്. രാവിലെ ഏഴുമണിയോടെ തുണി ഉണക്കിയിടാനെത്തിയ അയൽക്കാരിയാണ് മൃതദേഹം കണ്ടത്. ഡോഗ് സ്ക്വാഡും, ഫൊറൻസിക് വിദഗ്ധരും സ്ഥലത്തെത്തി പരിശോധന നടത്തി. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam