കൈകാലുകൾ ബന്ധിക്കപ്പെട്ടതിനെ തുടർന്ന് ചത്ത നായ രതിവൈകൃതത്തിന്റെ ഇരയെന്ന് സംശയിക്കുന്നതായി പിഎഫ്എ

Published : Dec 02, 2020, 05:58 PM IST
കൈകാലുകൾ ബന്ധിക്കപ്പെട്ടതിനെ തുടർന്ന് ചത്ത നായ  രതിവൈകൃതത്തിന്റെ  ഇരയെന്ന്   സംശയിക്കുന്നതായി പിഎഫ്എ

Synopsis

നായയെ മുൻകാലുകളും  പിൻകാലുകളും  പര്സപരം കമ്പി വയർ  കൊണ്ടു  കൂട്ടിക്കെട്ടി അവശനിലയിൽ കണ്ടെത്തിയ സംഭവം ദുരൂഹമെന്ന് പീപ്പിൾ  ഫോർ  അനിമൽസ്  എന്ന  സംഘടന.  

തിരുവനന്തപുരം:  നായയെ മുൻകാലുകളും  പിൻകാലുകളും  പര്സപരം കമ്പി വയർ  കൊണ്ടു  കൂട്ടിക്കെട്ടി അവശനിലയിൽ കണ്ടെത്തിയ സംഭവം ദുരൂഹമെന്ന് പീപ്പിൾ  ഫോർ  അനിമൽസ്  എന്ന  സംഘടന.   ആറ്റിങ്ങൽ പൂവൻപാറയ്ക്ക് സമീപം പൂണ്ടക്കടവിൽ ആണ് നായ ക്രൂരമായി ചാവാൻ ഇടയാക്കിയ സംഭവം നടന്നത്.  

മുൻകാലുകളും, പിൻകാലുകളും കൂട്ടിക്കെട്ടിയ തരത്തിലുള്ള  ചിത്രങ്ങളും  സന്ദേശവും  ഇന്നലെയാണ് പീപ്പിൾ  ഫോർ  അനിമൽസ്  എന്ന സംഘടനയ്ക്ക് ലഭിച്ചത്. സംഭവം അറിഞ്ഞയുടൻ നായയെ   രക്ഷ  പ്പെടുത്താൻ  എത്തിയ  റെസ്ക്യൂ  ടീം  കണ്ടത്  അതി ദാരുണമായി കൊല്ലപ്പെട്ട  നായയുടെ  ശരീരമാണ്.

എഴുന്നേറ്റു  നടക്കാൻ  പോലും  സാധിക്കാത്ത  രീതിയിൽ ബന്ധിക്കപ്പെട്ട  കൈകാലുകൾ  അഴുകി  പഴുത്തു  മാംസം  വേറിട്ട്  എല്ലു  പുറത്തുവന്ന നിലയിലായിരുന്നു.  

അതുകൊണ്ട്  തന്നെ  നായ  ഈ  അവസ്ഥയിൽ  കഴിയാൻ  തുടങ്ങിയിട്ട്  ദിവസങ്ങൾ  ആയിട്ടുണ്ടാകും  എന്നും സംഘടന പറയുന്നു.  നായയുടെ കൈകളിലെ  വളരെ  വിദഗ്‌ധമായി  കെട്ടിയിരിക്കുന്ന  കെട്ടുകളും  ഗുഹ്യ ഭാഗത്തെ  മുറിവുകളും  നായയ്ക്ക്  പരിചയവും  വിശ്വാസവുമുള്ള ആരോ  ആയിരിക്കും  ഈ  ക്രൂരതതയ്ക്ക്  പിറകിൽ  എന്ന്  ഊഹിക്കാം. ലൈംഗിക പീഡനമാണോ  എന്നും  അന്വേഷിച്ചു വരികയാണ്.  നഗരൂർ പൊലീസ്  സ്റ്റേഷനിൽ  പരാതി  നൽകി.   പാലോട് സിഡിഐഒ യിൽ നായയെ  പോസ്റ്റ്‌ മോർട്ടത്തിന്  വിധേയമാക്കിയിട്ടുണ്ട്

മൃഗങ്ങളോട്    ഇത്തരം  പ്രവർത്തികൾ  ചെയ്യുന്നവരെ  കണ്ടെത്തേണ്ടത്  സാമൂഹിക സുരക്ഷ ഉറപ്പുവരുത്തുന്നതിന്  പ്രധാനം  ആണെന്നും പിഎഫ്എ സെക്രട്ടറി  ലത  ഇന്ദിര  അഭിപ്രായപ്പെട്ടു. കുറ്റക്കാരെ കണ്ടെത്തി കർശന നിയമസടപടി സ്വീകരിക്കണമെന്നും സംഘടന ആവശ്യപ്പെട്ടു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ക്രൂയിസ് കപ്പലിലെ ജോലി, നിലമ്പൂരിൽ മാത്രം വിനോദ് ജോൺ പറ്റിച്ചത് 30 പേരെ, ഉഡുപ്പി യാത്രയ്ക്കിടെ അറസ്റ്റ്
നാട്ടിലില്ലാത്ത പ്രവാസികൾക്ക് ആൾമാറാട്ടത്തിലൂടെ ലൈസൻസ്; തിരൂരിൽ ആർടിഒ ഓഫീസ് കേന്ദ്രീകരിച്ച് വൻ തിരിമറി, ഒരാൾക്ക് 50000 രൂപ