ബിരിയാണിയെച്ചൊല്ലി തര്‍ക്കം; ഭര്‍തൃസഹോദരിയുടെ മര്‍ദ്ദനത്തില്‍ 48കാരി മരിച്ചു

By Web TeamFirst Published Dec 2, 2020, 2:07 PM IST
Highlights

സഹോദര ഭാര്യയെ കട്ടിലില്‍ കെട്ടിയിട്ടാണ് മര്‍ദ്ദിച്ചത്. ബോധം നഷ്ടപ്പെട്ടതിന് ശേഷമാണ് ഇവര്‍ മര്‍ദ്ദനം നിര്‍ത്തിയത്.
 

കൊല്‍ക്കത്ത: ബിരിയാണിയെച്ചൊല്ലിയുള്ള തര്‍ക്കത്തെ തുടര്‍ന്ന് ഭര്‍തൃസഹോദരിയുടെ ആക്രമണത്തില്‍ 48കാരി മരിച്ചു. തിങ്കളാഴ്ച വൈകുന്നേരം കൊല്‍ക്കത്ത പട്ടുലി പൊലീസ് സ്റ്റേഷന്‍ പരിധിയിലാണ് സംഭവം. ഫര്‍ഗുനി ബസു എന്ന സ്ത്രീയാണ് മരിച്ചത്. സംഭവത്തില്‍ ആര്‍കിട്‌കെടായ ശര്‍മിഷ്ട ബസുവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. സഹോദരന്റെ ഭാര്യയുണ്ടാക്കിയ ബിരിയാണി കഴിച്ച് മകന്‍ ഛര്‍ദ്ദിച്ചതിനെ തുടര്‍ന്നാണ് പ്രശ്‌നുമുണ്ടായത്. സഹോദര ഭാര്യയെ കട്ടിലില്‍ കെട്ടിയിട്ടാണ് മര്‍ദ്ദിച്ചത്. ബോധം നഷ്ടപ്പെട്ടതിന് ശേഷമാണ് ഇവര്‍ മര്‍ദ്ദനം നിര്‍ത്തിയത്.

ഭാര്യയുടെ കരച്ചില്‍ കേട്ട് ഓടിയെത്തിയ ഭര്‍ത്താവാണ് ഇവരെ ആശുപത്രിയില്‍ എത്തിച്ചത്. മര്‍ദ്ദനത്തെ തുടര്‍ന്ന് ഹൃദയസ്തംഭനം കാരണമാണ് ഇവര്‍ മരിച്ചതെന്ന് പ്രാഥമിക അന്വേഷണത്തില്‍ വ്യക്തമായെന്ന് പൊലീസ് പറഞ്ഞു. അറസ്റ്റിലായ ശര്‍മിഷ്ട ബസു സ്‌കിസോഫ്രീനിക് രോഗിയാണെന്ന് കുടുംബം പറയുന്നു. മരിച്ച സ്ത്രീയുടെ ഭര്‍ത്താവ് അരിന്ദം ബസു കൃഷി വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥനാണ്. നേരത്തെയും ഇവര്‍ തമ്മില്‍ സംഘട്ടനമുണ്ടായിരുന്നെന്ന് പൊലീസ് പറയുന്നു. 

click me!