
ശിവസാഗര്‍: രണ്ട് യുവതികളെ ട്രെയിനില്‍ വച്ച് ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസില്‍ പ്രതിക്ക് വധശിക്ഷ. അസം സ്വദേശി ബികാസ് ദാസ് എന്നയാള്‍ക്കാണ് ശിവസാഗര്‍ സെഷന്‍സ് കോടതി വധിശിക്ഷ വിധിച്ചത്. ഇയാള്‍ക്കെതിരെ ചുമത്തിയ കൊലപാതകം ലൈംഗിക പീഡനം തുടങ്ങിയ കുറ്റങ്ങള്‍ ശരിവച്ചായിരുന്നു കോടതിയുടെ ശിക്ഷാവിധി.
2018ലാണ് അടുത്തടുത്ത ദിവസങ്ങളിലായി രണ്ട് സ്ത്രീകളെ ട്രെയിന്‍ ശുചിമുറിയില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. ജൂലൈ പത്തിന് സിമാലുഗുരി റെയില്‍വേ സ്റ്റേഷനില്‍ കാഖാഖ്യ എക്സപ്രസിലെ ശുചിമുറിയില്‍ 21കാരിയുടെ മൃതദേഹമാണ് ആദ്യം കണ്ടെത്തിയത്. ജൂലൈ 11ന് ദിബ്രുഘട്ട്- രാജസ്ഥാന്‍ ആവാദ് അസം എക്സപ്രസിലും സമാനമായി മറ്റൊരു യുവതിയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി.
ഇരുവരും ക്രൂരമായി ബലാത്സംഗത്തിന് ഇരയായതായും കണ്ടെത്തിയതോടെ പൊലീസ് അന്വേഷണം തുടങ്ങി. ആദ്യം കാര്യമായ വിവരങ്ങള്‍ ലഭിച്ചില്ല. എന്നാല്‍ രണ്ട് യുവതികളുടെയും ശരീരത്തില്‍ നിന്ന് ലഭിച്ച 'ഗമോസ' എന്ന പേരില്‍ അറയുന്ന തൂവാലകള്‍ കേസില്‍ വഴിത്തിരിവായി. ഈ തൂവാല ബികാസിന്‍റെ കയ്യില്‍ ഉണ്ടായിരുന്നതായി മൊഴി ലഭിച്ചതോടെയാണ് ബികാസിലേക്ക് പൊലീസ് എത്തുന്നത്.
തുടര്‍ന്ന് സ്ത്രീകളുടെ ആഭരണങ്ങളും ഇയാളില്‍ നിന്ന് കണ്ടെത്തി. പത്തിനും പതിനൊന്നിനും നടന്ന കൊലപാതകത്തിന് ജൂലൈ 12ന് തന്നെ പ്രതി പിടിയിലായി. അറസ്റ്റിലായ പ്രതി കുറ്റം സമ്മതിച്ചതിനൊപ്പം തനിക്ക് സഹായിയുണ്ടെന്നും മൊഴി നല്‍കിയിരുന്നു. പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തെങ്കിലും തെളിവുകളുടെ അഭാവത്തില്‍ കോടതി വെറുതെ വിട്ടു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam