
മലപ്പുറം: മലപ്പുറം നിലമ്പൂരില്‍ പുള്ളിമാനെ വെടിവെച്ച് കൊന്ന് വിൽപന നടത്താനുള്ള ശ്രമത്തിനിടെ യുവാവ് പിടിയില്‍. എരുമുണ്ട സ്വദേശി അയൂബാണ് പിടിയിലായത്. കൂടെയുണ്ടായിരുന്ന ആൾ ഓടി രക്ഷപ്പെട്ടു.
കാഞ്ഞിരപുഴ ഡിവിഷനിൽ പ്പെടുന്ന വൈലാശ്ശേരി, കാനക്കുത്ത്, റിസർവ് വനത്തിൽ വെച്ചാണ് പുള്ളിമാനെ വെടിവെച്ച് കൊന്നത്. ആന്തരികവശിഷ്ടങ്ങൾ നീക്കം ചെയ്ത് വിൽപനയ്ക്കായ് സഞ്ചിയിലാക്കി വനമേഖലയിൽ നിന്നും പുറത്ത് കിടക്കാൻ ശ്രമിക്കവെയാണ് വനപാലകരുടെ പിടിയിലായത്. വേട്ടയാടാൻ ഉപയോഗിച്ചിരുന്ന നാടൻ തോക്കും, കത്തിയും ഹെഡ് ലൈറ്റും, സഞ്ചരിച്ച ബൈക്കും പിടിച്ചെടുത്തു.
ചുങ്കത്ത പഞ്ചായത്തിലെ അയുബ് എന്നയാളാണ് പിടിയിലായത്. കൂടെയുണ്ടായി രുന്ന മുജീബ് എന്നയാള്‍ ഓടി രക്ഷപ്പെട്ടു. വനപാലകരെക്കണ്ട് ബൈക്കിൽ രക്ഷപ്പെടാൻ ശ്രമിന്നതിനിടെ ബൈക്ക് മറിഞ്ഞ് അയൂബിന്റെ കയ്യിന് പരുക്കേറ്റിട്ടുണ്ട്. കുറേക്കാലമായി വനപാലകർ ഇവരെ നിരീക്ഷിച്ചു വരികയായിരുന്നു. ഇന്നെലെ രാത്രി ഒന്നരയ്ക്കായിരുന്നു സംഭവം. ഇവരുടെ സംഘത്തില്‍ കൂടുതല്‍ പേരുണ്ടോ എന്ന് അന്വേഷണവും ആരംഭിച്ചിട്ടുണ്ട്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam