Latest Videos

കോവളം ബീച്ചിൽ വിദേശവനിതകളുടെ മൊബൈൽ ഫോണും ബാഗും കവർന്ന കേസ് പ്രതി പിടിയിൽ

By Web TeamFirst Published May 22, 2021, 12:15 AM IST
Highlights

 കോവളം ബീച്ചിലെത്തിയ വിദേശവനിതകളുടെ മൊബൈൽ ഫോണും ബാഗും കവർന്ന കേസിലെ പ്രതി റിമാൻഡിൽ.വിഴിഞ്ഞം ആമ്പൽക്കുളം സ്വദേശി സെയ്ദലിയെ കഴിഞ്ഞദിവസമാണ് കോവളം പൊലിസ് അറസ്റ്റ് ചെയ്തത്.

തിരുവനന്തപുരം:  കോവളം ബീച്ചിലെത്തിയ വിദേശവനിതകളുടെ മൊബൈൽ ഫോണും ബാഗും കവർന്ന കേസിലെ പ്രതി റിമാൻഡിൽ.വിഴിഞ്ഞം ആമ്പൽക്കുളം സ്വദേശി സെയ്ദലിയെ കഴിഞ്ഞദിവസമാണ് കോവളം പൊലിസ് അറസ്റ്റ് ചെയ്തത്.

ബീച്ചിലെ സിസിടിവി ദൃശ്യങ്ങളുപയോഗിച്ച് പൊലിസ് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. കഴിഞ്ഞ ബുധനാഴ്ച്ചയായിരുന്നു സംഭവം. കോവളത്ത് സ്ഥിരതാമസമാക്കിയ രണ്ട് വിദേശവനിതകളുടെ മൊബൈൽഫോണും പണമടങ്ങിയ ബാഗുമാണ് സെയ്ദലി കവർന്നത്. പതിവായി ഇവർ ബീച്ചിലെത്തി തെരുവ് നായ്ക്കൾക്ക് ഭക്ഷണം നൽകാറുണ്ട്.

 ഈ സമയം സെയ്ദലി ബാഗും ഫോണും തട്ടിയെടുത്ത് കടന്നുകളയുകയായിരുന്നു. ഒരാളുടെ ബാഗ് ബീച്ചിൽ നടപ്പാതയിൽ വച്ചും രണ്ടാമത്തേത് ബീച്ചിന് പുറകിലേക്കുള്ള ഇടവഴിയിൽ വച്ചുമാണ് കവർന്നത്. പ്രതി വിഴിഞ്ഞം ഹാർബർ പരിസരത്തുണ്ടെന്ന രഹസ്യവിവരത്തെത്തുടർന്ന് പൊലിസ് നടത്തിയ അന്വേഷണത്തിലാണ് സെയ്ദലി പിടിയിലാകുന്നത്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona 

click me!