ഉടമയെ പറ്റിച്ച് 81 ലക്ഷം രൂപയും കാറും ലാപ്ടോപുമായി ഡ്രൈവർ മുങ്ങി, അറസ്റ്റ് 

Published : Jul 07, 2022, 11:05 PM IST
ഉടമയെ പറ്റിച്ച് 81 ലക്ഷം രൂപയും കാറും ലാപ്ടോപുമായി ഡ്രൈവർ മുങ്ങി, അറസ്റ്റ് 

Synopsis

കൈയ്യിൽ ഉണ്ടായിരുന്ന 81 ലക്ഷം രൂപയ്ക്ക് പകരം 18 ലക്ഷം രൂപ എന്ന് പരാതിക്കാരൻ തെറ്റായി പറഞ്ഞതാണെന്ന്  ഡെപ്യൂട്ടി കമ്മീഷണർ പറഞ്ഞു.

നോയിഡ: തൊഴിലുടമയുടെ കാറും ലാപ്ടോപ്പും 81 ലക്ഷം രൂപയും മോഷ്ടിച്ച് കടന്നുകളഞ്ഞ ഡ്രൈവറെ അറസ്റ്റ് ചെയ്തു. ഡ്രൈവറായ സോനു ചൗഹാൻ  ഭാര്യ പുഷ്പ, സഹോദരി ശ്വേത സിങ്, ശ്വേതയുടെ ഭർത്താവ് കർൺവീർ സിങ് എന്നിവരാണ് അറസ്റ്റിലായത്. വ്യവസായിയായ സഞ്ജീവ് കുമാർ അഗർവാളിനെയാണ് ഇവർ കബളിപ്പിച്ചത്. 15 വർഷമായി സഞ്ജീവ് കുമാറിനായി  ജോലി ചെയ്തിരുന്നയാളാണ് സോനു ചൗഹാനെന്ന് പൊലീസ് പറഞ്ഞു. ദില്ലിയിലെ ഉത്തം നഗറിലെ ഡ്രൈവറുടെ വാടകവീട്ടിൽ വച്ചാണ് പദ്ധതി തയ്യാറാക്കിയതെന്ന് പൊലീസ് പറഞ്ഞു.

ഉത്തർപ്രദേശിലെ ഗ്രേറ്റർ നോയിഡയിൽ ബുലന്ദ്ഷഹറിലേക്കുള്ള യാത്രയ്ക്കിടെയാണ് ഉടമ‌യെ കബളിപ്പിച്ച് ഡ്രൈവർ പണവും കാറും ലാപ്ടോപ്പുമായി കടന്നുകളഞ്ഞത്. ബുധനാഴ്ച രാത്രി ഒമ്പത് മണിയോടെയാണ് സംഭവം. ‌‌യാത്രക്കിടെ ബാത്ത്റൂമിൽ പോകാനാണ് കാർ നിർത്തിയത്. ഉടമ ബാത്ത് റൂമിൽ പോയ സമയം കാറിലുണ്ടായിരുന്ന 81 ലക്ഷം രൂപയും ലാപ്‌ടോപ്പും വില വിലപിടിപ്പുള്ള വസ്തുക്കളുമായി ഡ്രൈവർ മുങ്ങി. പരാതിയെ തുടർന്ന് വ്യാഴാഴ്ച രാവിലെ മഥുരയിൽ നിന്ന് പ്രതിയായ ഡ്രൈവറെയും മൂന്ന് ബന്ധുക്കളെയും പൊലീസ് അറസ്റ്റ് ചെയ്തു. തിരച്ചിലിൽ 81 ലക്ഷം രൂപയും കാറും ലാപ്ടോപ്പും മറ്റെല്ലാ വസ്തുക്കളും കണ്ടെടുത്തതായി മുതിർന്ന ഉദ്യോഗസ്ഥൻ പറഞ്ഞു.

ദില്ലിയിലെ ദ്വാരക പ്രദേശത്ത് താമസിക്കുന്ന വ്യവസായിയുടെ പണവും കാറും ലാപ്ടോപ്പുമാണ് നഷ്ടപ്പെട്ടത്. കൈയ്യിൽ ഉണ്ടായിരുന്ന 81 ലക്ഷം രൂപയ്ക്ക് പകരം 18 ലക്ഷം രൂപ എന്ന് പരാതിക്കാരൻ തെറ്റായി പറഞ്ഞതാണെന്ന്  ഡെപ്യൂട്ടി കമ്മീഷണർ പറഞ്ഞു. അറസ്റ്റിലായ പ്രതികളെ പ്രാദേശിക കോടതിയിൽ ഹാജരാക്കി. കണ്ടെടുത്ത പണവും മറ്റ് വസ്തുക്കളും കോടതിയുടെ കസ്റ്റഡിയിലാണ്. ബുധനാഴ്ച വൈകുന്നേരം, അഗർവാൾ ഡൽഹിയിൽ നിന്ന് ബുലന്ദ്ഷഹർ ജില്ലയിലെ അനൂപ്ഷഹർ ഏരിയയിലെ ഫാക്ടറിയിലേക്ക് പോകുകയായിരുന്നു, എന്നാൽ ബിസിനസുകാരൻ ടോയ്‌ലറ്റ് ബ്രേക്കിനായി ഇറങ്ങിയ ശേഷം പണമടങ്ങിയ കാറുമായി ഡ്രൈവർ ഓടി രക്ഷപ്പെട്ടുവെന്ന് പൊലീസ് പറഞ്ഞു.

PREV
click me!

Recommended Stories

കസ്റ്റംസിനെ പറ്റിച്ച് കോടികളുടെ കഞ്ചാവ് നഗരത്തിലേക്ക്, 'ന്യൂഇയർ ആഘോഷ'ത്തിന് തിരികൊടുക്കാൻ അനുവദിക്കാതെ പൊലീസ്
കുട്ടികളുടെ സൗന്ദര്യത്തിൽ അസൂയ, സ്വന്തം കുഞ്ഞിനെ അടക്കം 32കാരി കൊന്നത് നാല് കുട്ടികളെ അറസ്റ്റ്