
ദില്ലി: ദില്ലിയില്‍ ആം ആദ്മി എംഎല്‍എ പീഡിപ്പിക്കുന്നുവെന്ന് കുറിപ്പ് എഴുതിവച്ച് ഡോക്ടര്‍ ആത്മഹത്യ ചെയ്തു. ദില്ലിയിലെ നെബ് സരായ് പ്രദേശത്ത് താമസിക്കുന്ന വാട്ടര്‍ ടാങ്കര്‍ സര്‍വ്വീസ് ഉടമയായ രാജേന്ദ്ര സിംഗ് (52) ആണ് ആത്മഹത്യ ചെ്തത്. രണ്ട് പേജ് വരുന്ന ആത്മഹത്യാകുറിപ്പില്‍ ആം ആദ്മി എംഎല്‍എ പ്രകാശ് ജര്‍വ്വാലിനെതിരെയാണ് കടുത്ത ആരോപണങ്ങളാണ് ഉന്നയിച്ചിരിക്കുന്നത്.
പ്രകാശും സുഹൃത്ത് കപില്‍ നഗറുമാണ് തന്‍റെ മരണത്തിന് ഉത്തരവാദികളെന്ന് രാജേന്ദ്ര സിംഗ് കുറിപ്പില്‍ വ്യക്തമാക്കി. അവര്‍ ഇരുവരും ചേര്‍ന്ന് പണം ആവശ്യപ്പെട്ട് തന്നെ നിരന്തരം ഭീഷണിപ്പെടുത്തുകയാണ്. പണം നല്‍കില്ലെന്ന് അറിയിച്ചതോടെ തന്‍റെ ബിസിനസ് തകര്‍ക്കാനുള്ള ശ്രമം നടത്തുകയാണെന്നുമാണ് ആത്മഹത്യാകുറിപ്പില്‍ പറയുന്നത്.
രാജേന്ദ്രയ്ക്ക് ദില്ലി ജൽ ബോർഡിന്റെ കുടിവെള്ള വിതരണ കരാറും ഉണ്ടായിരുന്നു. കൈക്കൂലി ആവശ്യപ്പെട്ട് എംഎൽഎ നിരന്തരം ഭീഷണിപ്പെടുത്തിയിരുന്നതായും മാനസിക സംഘർഷത്തിലാക്കുകയും ചെയ്തിരുന്നുവെന്ന് ഡോക്ടറിന്‍റെ മകനും മൊഴി നൽകിയിട്ടുണ്ട്. കുടുംബത്തിന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ എംഎൽഎക്കെതിരെ കേസെടുത്ത് അന്വേഷണം നടത്തുകയാണെന്ന് ദില്ലി പൊലീസ് അറിയിച്ചു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam