ദില്ലിയിൽ 16കാരി കാറിനുള്ളിൽ കൂട്ടബലാത്സം​ഗത്തിനിരയായി, പ്രതികൾ കാറിൽ ചുറ്റിക്കറങ്ങി

Published : Jul 15, 2022, 08:26 PM ISTUpdated : Jul 28, 2022, 09:00 PM IST
ദില്ലിയിൽ 16കാരി കാറിനുള്ളിൽ കൂട്ടബലാത്സം​ഗത്തിനിരയായി, പ്രതികൾ കാറിൽ ചുറ്റിക്കറങ്ങി

Synopsis

കുറച്ചു നേരം മാർക്കറ്റിൽ കറങ്ങിയ ശേഷം  കഴിഞ്ഞ് മഹിപാൽപൂരിലെ ഒരു കടയിലെത്തി മദ്യം വാങ്ങിയ ശേഷം ആളൊഴിഞ്ഞ സ്ഥലത്ത് കാർ നിർത്തിയ ശേഷം പ്രതികൾ അവളെ ബലാത്സംഗം ചെയ്യുകയും മർദ്ദിക്കുകയും ചെയ്തു.

ദില്ലി: ദില്ലിയിൽ പതിനാറുകാരിയെ തട്ടിക്കൊണ്ടുപോയി കാറിനുള്ളിൽ കൂട്ടബലാത്സംഗം ചെയ്തതായി പൊലീസ്. തെക്കൻ ദില്ലിയിലെ വസന്ത് വിഹാറിലാണ് സംഭവം. മഹിപാൽപൂരിലാണ് ഓടുന്ന കാറിൽ ബലാത്സം​ഗത്തിനിരയായത്. പെൺകുട്ടിയുടെ വീടിന് സമീപം താമസിക്കുന്ന മൂന്ന് പ്രതികളെയും അറസ്റ്റ് ചെയ്തെന്ന് പൊലീസ് അറിയിച്ചു. ജൂലൈ ആറിനാണ് ദാരുണ സംഭവം. പെൺകുട്ടിയുടെ സുഹൃത്തുക്കളാണ് ബലാത്സം​ഗം ചെയ്തത്. പ്രതികൾ കാർ സവാരിക്ക് കുട്ടിയെ ക്ഷണിക്കുകയായിരുന്നു.

പെൺ സുഹൃത്തിനെ കാണാനെത്തിയ യുവാവിനെ മർദ്ദിച്ച സംഭവം, മുൻകൂർ ജാമ്യം തേടി പ്രതികൾ

കുറച്ചു നേരം മാർക്കറ്റിൽ കറങ്ങിയ ശേഷം  കഴിഞ്ഞ് മഹിപാൽപൂരിലെ ഒരു കടയിലെത്തി മദ്യം വാങ്ങിയ ശേഷം ആളൊഴിഞ്ഞ സ്ഥലത്ത് കാർ നിർത്തിയ ശേഷം പ്രതികൾ അവളെ ബലാത്സംഗം ചെയ്യുകയും മർദ്ദിക്കുകയും ചെയ്തു. കുറ്റകൃത്യം ചെയ്യുന്നതിന്റെ വീഡിയോയും ഇവർ ചിത്രീകരിച്ചു. രണ്ട് ദിവസത്തിന് ശേഷം പെൺകുട്ടി ചികിത്സയിൽ കഴിയുന്ന ആശുപത്രിയുമായി ബന്ധപ്പെട്ട് പൊലീസിൽ വിവരമറിയിക്കുകയായിരുന്നു. 23, 25, 35 വയസ്സുള്ള മൂന്ന് പേരാണ് അറസ്റ്റിലായത്. പെൺകുട്ടിക്ക് ആന്തരികമായ പരിക്കുകളില്ലെന്ന് പൊലീസ് പറഞ്ഞു. 

ജോലി തേടിയെത്തിയ 25കാരിയെ കൂട്ടബലാത്സംഗം ചെയ്ത ശേഷം താഴേക്ക് വലിച്ചെറിഞ്ഞു

 

ചുരു (രാജസ്ഥാന്‍): ജോലി തേടിയെത്തിയ 25കാരിയെ കൂട്ടബലാത്സംഗം (Gang rape)  ചെയ്ത ശേഷം ഹോട്ടലിന്റെ ഒന്നാം നിലയില്‍ നിന്ന് താഴേക്ക് തള്ളിയിട്ടതായി പരാതി. ചുരു (Churu) ഡിസിപി മമ്ത സരസ്വത് ആണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ജോലി നല്‍കാമെന്ന വ്യാജേന നാല് പേര്‍ പെണ്‍കുട്ടിയെ ചുരുവിലേക്ക് വിളിച്ചുവരുത്തി ബലാത്സംഗം ചെയ്യുകയായിരുന്നുവെന്ന് ഇവര്‍ പറഞ്ഞു. ബലാത്സംഗത്തിന് ശേഷം കൈകാലുകള്‍ കെട്ടി മുകളില്‍ നിന്ന് തള്ളിയിട്ടു. വടിയില്‍ കെട്ടിയിട്ട കയറില്‍ കുടുങ്ങിയതുകൊണ്ടാണ് പെണ്‍കുട്ടി രക്ഷപ്പെട്ടതെന്നും പൊലീസ് വ്യക്തമാക്കി.

വിവരം അറിഞ്ഞയുടന്‍ പൊലീസ് സംഭവ സ്ഥലത്തെത്തി പെണ്‍കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പെണ്‍കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ നാല് പേര്‍ക്കെതിരെ കേസെടുത്തെന്നും പൊലീസ് പറഞ്ഞു. പ്രതികളെ പൊലീസ് കസ്റ്റഡിയിലെടുത്തു. വെള്ളിയാഴ്ച ചുരു റെയില്‍വേ സ്റ്റേഷന് സമീപമായിരുന്നു ദാരുണ സംഭവം. ദില്ലിയില്‍ നിന്നാണ് യുവതി ജോലി തേടി ചുരുവിലെത്തിയത്. ദേവേന്ദ്ര സിങ്, വിക്രം സിങ് എന്നിവരാണ് ബലാത്സംഗം ചെയ്തതെന്ന് പൊലീസ് വ്യക്തമാക്കി.

 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ക്ഷേത്ര പരിസരത്ത് നായയുമായി എത്തി പരാക്രമം, പിന്നാലെ പൊലീസ് വാഹനം ഇടിച്ച് തകർത്തു, ഗുണ്ടാനേതാവ് പിടിയിൽ
'അപമാനഭാരം താങ്ങാനാവുന്നില്ല', ഫാമിലി ഗ്രൂപ്പിൽ സന്ദേശം പിന്നാലെ ജീവനൊടുക്കി അമ്മയും മകളും