'ജോലി തരാം'; മലയാളി ഡോക്ടറെ ഹോട്ടലിലെത്തിച്ച് നഴ്സ്, പീഡിപ്പിച്ച് ന​ഗ്നദൃശ്യങ്ങൾ പ്രചരിപ്പിച്ചു, അറസ്റ്റ്

Published : Mar 02, 2023, 10:43 AM ISTUpdated : Mar 02, 2023, 10:44 AM IST
'ജോലി തരാം'; മലയാളി ഡോക്ടറെ ഹോട്ടലിലെത്തിച്ച് നഴ്സ്, പീഡിപ്പിച്ച് ന​ഗ്നദൃശ്യങ്ങൾ പ്രചരിപ്പിച്ചു, അറസ്റ്റ്

Synopsis

മൈസൂരുവിൽ യുവതി ജോലി ചെയ്തിരുന്ന ആശുപത്രിയിലെ നഴ്സായിരുന്നു നിഷാം ബാബു. കോയമ്പത്തൂരിലെ സ്വകാര്യ ആശുപത്രിയില്‍ ജോലി ശരിയാക്കി തരാമെന്ന് പറഞ്ഞ് യുവതിയുമായി തിരിക്കുകയായിരുന്നു.

കോഴിക്കോട്: ഡോക്ടറെ പീഡിപ്പിച്ച കേസിൽ നഴ്സ് കസ്റ്റഡിയിൽ. തൃശൂർ സ്വദേശി നിഷാം ബാബുവി(24)നെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. ജോലി വാഗ്ദാനം ചെയ്താണ് ഇയാൾ മലയാളി ഡോക്ടറെ പീഡിപ്പിച്ചതെന്ന് പൊലീസ് പറഞ്ഞു.  കോഴിക്കോട്ടുനിന്നാണ് ഇയാളെ കസ്റ്റഡിയിൽ എടുത്തത്. മൈസൂരുവിലെ സ്വകാര്യ ആശുപത്രിയിൽ ഡോക്ടറായി ജോലി ചെയ്തിരുന്ന യുവതിയെയാണ് ഇയാൾ ജോലി വാ​ഗ്ദാനം നൽകി പീഡിപ്പിച്ചത്.

കഴിഞ്ഞ വർഷം ഡിസംബര്‍ 30നായിരുന്നു പരാതിക്കാസ്പദമായ സംഭവം. മൈസൂരുവിൽ യുവതി ജോലി ചെയ്തിരുന്ന ആശുപത്രിയിലെ നഴ്സായിരുന്നു നിഷാം ബാബു. കോയമ്പത്തൂരിലെ സ്വകാര്യ ആശുപത്രിയില്‍ ജോലി ശരിയാക്കി തരാമെന്ന് പറഞ്ഞ് യുവതിയുമായി തിരിക്കുകയായിരുന്നു. യാത്രക്കിടെ കോഴിക്കോട് ഹോട്ടലിൽ മുറിയെടുത്ത ശേഷം പീഡിപ്പിക്കുകയായിരുന്നു. ഡോക്ടറുടെ ന​ഗ്ന ദൃശ്യങ്ങൾ ഫോണിൽ പകർത്തി പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തി പിന്നീട് അഞ്ച് തവണയും പീഡിപ്പിച്ചു. ഹോട്ടലുകളിലേക്ക് വിളിച്ചുവരുത്തിയായിരുന്നു പീഡനം. 

ഒടുവിൽ, ഇയാളുടെ ഫോൺ നമ്പർ യുവതി ബ്ലോക്ക് ചെയ്തു. ഇതിൽ പ്രകോപിതനായ പ്രതി യുവതിയുടെ ന​ഗ്നചിത്രങ്ങൾ സോഷ്യൽമീഡിയയിൽ പോസ്റ്റ് ചെയ്തതോടെ യുവതി കെണിയില്‍ അകപ്പെട്ടെന്ന് മനസ്സിലാക്കിയ യുവതി ഇയാളുടെ ഫോണ്‍നമ്പര്‍ ബ്ലോക്ക് ചെയ്ത് രക്ഷപ്പെടുകയായിരുന്നു. പ്രതികാരമായി ഡോക്ടറുടെ നഗ്നചിത്രങ്ങള്‍ നിഷാം ബാബു സമൂഹമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്തതോടെയാണ് യുവതി പരാതിയുമായി പൊലീസിനെ സമീപിച്ചത്. 

കോഴിക്കോട് യുവ ഡോക്ടർ ഫ്‌ളാറ്റില്‍ മരിച്ച നിലയില്‍

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

നമ്പർ പ്ലേറ്റില്ലാത്ത ബൈക്കിൽ പാഞ്ഞെത്തി, നൈറ്റ് ഡ്യൂട്ടി കഴിഞ്ഞ് മടങ്ങിയ യുവതിയെ ആക്രമിച്ച് മാല പൊട്ടിക്കാൻ ശ്രമം; കുപ്രസിദ്ധ മോഷ്ടാക്കൾ പിടിയിൽ
താഴ്ചയിലേക്ക് കാർ മറിഞ്ഞു, രക്ഷാപ്രവർത്തനത്തിനെത്തിയവർ കണ്ടത് കഞ്ചാവ് പൊതികൾ, പൊലീസ് എത്തും മുൻപ് ഓടി രക്ഷപ്പെട്ട് യുവാവ്