
ദില്ലി: ലിവ് ഇൻ പങ്കാളി ബലാത്സംഗം ചെയ്യുകയും സമ്മതമില്ലാതെ തന്റെ സ്വകാര്യ വീഡിയോകളും ചിത്രീകരിക്കുകയും ചെയ്തതായി ആരോപിച്ച് 26കാരി പൊലീസിനെ സമീപിച്ചു. ദില്ലി സ്വദേശിയായ യുവതിയാണ് കൂടെ താമസിക്കുന്ന യുവാവിനെതിരെ പരാതിയുമായി രംഗത്തെത്തിയത്. ഗുരുഗ്രാമിലാണ് സംഭവം. യുവാവ് തന്റെ നിയമപരമായ രേഖകൾ കൈവശം വെച്ചിരിക്കുകയാണെന്നും തിരികെ നൽകുന്നില്ലെന്നും യുവതി ആരോപിച്ചു. പ്രതി തന്റെ സ്വകാര്യ ഫോട്ടോകൾ മാതാപിതാക്കൾക്ക് അയച്ചുകൊടുത്തതോടെയാണ് യുവതി പൊലീസിനെ സമീപിച്ചത്.
പ്രതിയായ അമുൽ താക്കൂറിനൊപ്പം ലിവ്-ഇൻ ബന്ധത്തിലാണ് താൻ താമസിക്കുന്നതെന്നും 2022 മെയിലാണ് യുവാവുമായി പരിചയപ്പെട്ടതെന്നും യുവതി പറഞ്ഞു. വിവാഹം കഴിക്കുമെന്ന് വാഗ്ദാനം നൽകി ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടു. ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നതിന്റെ വീഡിയോ സമ്മതമില്ലാതെ ചിത്രീകരിച്ചു. ഈ ഫോട്ടോകളും വീഡിയോകളും നിർമിച്ച് ഭീഷണിപ്പെടുത്തി. വിസമ്മതിച്ചപ്പോൾ ആക്ഷേപകരമായ ഫോട്ടോകൾ എന്റെ മാതാപിതാക്കൾക്ക് അയച്ച് ഭീഷണിപ്പെടുത്തി. അവരെയും വെടിവച്ചു കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതായും യുവതി പരാതിയിൽ പറഞ്ഞു.
പരാതിയെത്തുടർന്ന്, താക്കൂറിനെതിരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്തു. വസ്തുതകൾ പരിശോധിച്ചുവരികയാണെന്നും നിയമപ്രകാരം നടപടിയെടുക്കുമെന്നും പൊലീസ് പറഞ്ഞു.
'ലൈംഗിക ചൂഷണത്തിലെ ഇരകളുടെ വിവരങ്ങൾ കൈമാറണം'; രാഹുൽ ഗാന്ധിയുടെ വസതിയിൽ ദില്ലി പൊലീസ്
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam