സെക്യൂരിറ്റി ജീവനക്കാര്‍ ഷിഫ്റ്റ് മാറുന്ന സമയം ഒളിച്ചുകയറി, ആശുപത്രിയിൽ രോഗിയെ ബലാത്സംഗം ചെയ്തു, അറസ്റ്റ്

Published : Mar 19, 2023, 10:16 AM IST
സെക്യൂരിറ്റി ജീവനക്കാര്‍ ഷിഫ്റ്റ് മാറുന്ന സമയം ഒളിച്ചുകയറി,  ആശുപത്രിയിൽ രോഗിയെ ബലാത്സംഗം ചെയ്തു, അറസ്റ്റ്

Synopsis

സര്‍ക്കാര്‍ ആശുപത്രിയിൽ കണ്ണുവെട്ടിച്ച് കയറി, രോഗിയെ ബലാത്സംഗം ചെയ്തു, പ്രതിയെ പിടികൂടി കൂട്ടിരിപ്പുകാര്‍

മൈസൂരു: സര്‍ക്കാര്‍ ആശുപത്രിയിൽ സുരക്ഷാ ജീവനക്കാരുടെ കണ്ണുവെട്ടിച്ച് കയറിയ യുവാവ് രോഗിയെ ബലാത്സംഗം ചെയ്തു. ഏഴ് മാസമായി മാനസികാരോഗ്യ പ്രശ്നങ്ങൾ മൂലം ചികത്സയിലുള്ള യുവതിയെ ആണ് പീഡനത്തിന് ഇരയായത്. കൽബുര്‍ഗിയിലെ ഗുൽബർഗ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിൽ(ജിംസ്) വെള്ളിയാഴ്ചയാണ് സംഭവം. പ്രതി  മെഹബൂബ് പാഷ എന്നയാളെ സംഭവം നടന്ന രാത്രി തന്നെ അറസ്റ്റ് ചെയ്തു.

കഴിഞ്ഞ ആറ് മാസമായി മാനസിക പ്രശ്നങ്ങൾ മൂലം യുവതി ഇവിടെ ചികിത്സയിലായിരുന്നുവെന്ന് ജിംസ് ആശുപത്രിയിലെ സര്‍ജൻ അംബരയ്യ രുദ്രാവാഡി പറഞ്ഞു.  സെക്യൂരിറ്റി ജീവനക്കാര്‍ ഷിഫ്റ്റ് മാറുന്ന സമയം നോക്കിയാണ് പ്രതി അകത്ത് കടന്നത്. ഈ സമയത്ത് ഇത് എളുപ്പമാണ്. യുവതിക്ക് നിയന്ത്രിതമാ മലമൂത്രവിസര്‍ജ്ജനം നടത്താൻ സാധിക്കാത്ത ആരോഗ്യ അവസ്ഥയുള്ളതിനാൽ, ഇവരുടെ അടുത്ത് നിൽക്കാൻ മറ്റ് രോഗികളും കൂട്ടിരിപ്പുകാരും മടിച്ചിരുന്നു.  തുകൊണ്ടുതന്നെ ഒറ്റപ്പെട്ട അവസ്ഥയിലായിരുന്നു യുവതിയുടെ കിടക്ക ഉണ്ടായിരുന്നതെന്നും ഡോക്ടര്‍ പറ‍ഞ്ഞു.  

750 കിടക്കകളുള്ള ആശുപത്രിയിൽ സെക്ക്യൂരിറ്റി ജീവനക്കാരുടെ എണ്ണം വളരെ കുറവാണ്. ഇത് സംബന്ധിച്ച് ഉന്നത ഉദ്യോഗസ്ഥര്‍ക്ക് ഞങ്ങൾ ആവശ്യം ഉന്നയിച്ച് കത്തയച്ചിരുന്നു. ഇത്തരമൊരു സംഭവം ആശുപത്രിയിൽ ആദ്യമാണ്. സംഭവത്തെ കുറിച്ചു ഡ്യൂട്ടിയിലുണ്ടായിരുന്ന നഴ്സുമാരടക്കമുള്ളവരെ കുറിച്ചുമുള്ള റിപ്പോര്‍ട്ട് ഉന്നതാധികാരികൾക്ക് സമര്‍പ്പിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.    സംഭവം നടന്ന് മണിക്കൂറുകൾക്കകം തന്നെ പ്രതി പിടിയിലായിരുന്നു. രോഗിയുടെ ബന്ധുവും കൂട്ടിരിപ്പുകാരും ചേര്‍ന്ന് ഇയാളെ പിടികൂടുകയായിരുന്നു. പ്രതിക്കെതിരെ ജിംസ് സ്റ്റാഫ് നഴ്സിന്രെ പരാതിയിൽ സെക്ഷൻ 376 പ്രകാരം കേസെടുത്തിട്ടുണ്ടെന്നും പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു.

Read more:  ഗര്‍ഭിണി ചെക്കപ്പിനെത്തി, ഭര്‍ത്താവ് ബലാത്സംഗം ചെയ്തു, വീഡിയോ പകര്‍ത്തി പ്രചരിപ്പിച്ച് ബന്ധുവായ ആശ വര്‍ക്കര്‍

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ലേബർ റൂമിൽ നിന്നും പിഞ്ചുകുഞ്ഞിനെ തട്ടിക്കൊണ്ടുപോയി, മണിക്കൂറുകൾക്കുള്ളിൽ കണ്ടെത്തി ദില്ലി പൊലീസ്, 2 സ്ത്രീകൾ അറസ്റ്റിൽ
വൈറൽ റീലുകൾക്കായി ഓടുന്ന വാഹനങ്ങളുടെ ഡോർ ബൈക്കിൽ സഞ്ചരിച്ച് യുവാവ്, കയ്യോടെ പിടികൂടി പൊലീസ്