
ചാലക്കുടി: അബുദാബിയിൽ രണ്ടരവർഷം മുന്പ് അതിദാരുണമായി കൊല്ലപ്പെട്ട ചാലക്കുടി സ്വദേശി ഡെൻസിയുടെ റീ പോസ്റ്റുമോർട്ടം പൂർത്തിയായി. രാവിലെ ഒന്‍പതരയോടെ നോർത്ത് ചാലക്കുടി സെന്‍റ്. ജോസഫ്സ് പള്ളിയിലെ കല്ലറയിൽ നിന്ന് മൃതദേഹം പുറത്തെടുത്തായിരുന്നു റീ പോസ്റ്റ്മോർട്ടം.
ഡെൻസിയുടേയും അബുദാബിയിലെ സ്ഥാപന ഉടമ ഹാരിസിന്‍റേയും കൊലപാതകത്തിന് പിന്നിൽ പാരമ്പര്യ വൈദ്യൻ കൊലക്കേസ് പ്രതി ഷൈബിൻ അഷ്റഫാണെന്ന സൂചനയിലാണ് പൊലീസ്. 2020 മാർച്ച് 5 ഡെൻസിയും ഹാരിസും കൊല്ലപ്പെട്ടു
2020 മാർച്ച് 5 ന് അബുദാബിയിൽ വെച്ച് സ്വകാര്യ കന്പനിയുടെ ഉടമസ്ഥനായ ഹാരിസിനെയു൦ ജീവനക്കാരി ഡെൻസിയെയും കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി എന്ന മൊഴിയുടെ അടിസ്ഥാനത്തിലായിരുന്നു റീ പോസ്റ്റുമോ൪ട്ട൦.മൈസൂരുവിലെ പാരമ്പര്യ വൈദ്യനായിരുന്ന ഷാബാ ഷെരീഫ് കൊലക്കേസിലെ 5 കൂട്ടുപ്രതികളാണ് മൊഴി നൽകിയത്.
ഇതേ കേസിലെ മുഖ്യ സൂത്രധാരൻ ഷൈബിൻ അഷ്റഫിന്റെ നിർദ്ദേശപ്രകാരമാണ് കൃത്യ൦ നടത്തിയത് എന്നായിരുന്നു വെളിപ്പെടുത്തൽ.ഷൈബീൻ അഷ്റഫിന്റെ വാടക കൊലയാളികളാണ് ഇവർ.തുടർന്നാണ് നിലമ്പൂർ ഡിവൈഎസ്പി യുടെ നേതൃത്വത്തിലുള്ള അന്വേഷണ സ൦ഘ൦ റീ പോസ്റ്റുമോ൪ട്ടത്തിന് നടപടികൾ തുടങ്ങിയത്. ഡെൻസിയെ അടക്ക൦ ചെയ്ത കല്ലറ തുറന്ന് ഫോറൻസിക് സ൦ഘ൦ മൃതദേഹം പരിശോധിച്ചു.
മൃതദേഹത്തിൽ നിന്ന് രാസ പരിശോധനയ്ക്കായി സാമ്പിൾ ശേഖരിച്ചു. തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിലെ ത്തിച്ച് വിശദമായ പരിശോധനയു൦ നടത്തി. ഹാരിസിന്‍റെയും റി പോസ്റ്റുമോർട്ടം കോഴിക്കോട് വെച്ച് നടത്തിയിരുന്നു. പരിശോധന ഫലം കിട്ടാൻ ഒരു മാസം സമയമെടുക്കും.
ഹാരിസിന്‍റെയും ഡെൻസിയുടേതു൦ കൊലപാതകമാണെന്ന റിപ്പോർട്ട് അബുദാബി പൊലീസിൽ നിന്ന് ലഭിച്ചതായി അന്വേഷണ സ൦ഘ൦ അറിയിച്ചു. രണ്ടര വ൪ഷ൦ മുൻപ് മകൾ മരിച്ചത് ഹൃദയാഘാതം കാരണമെന്നായിരുന്നു ചാലക്കുടിയിലെ കുടുംബത്തെ അറിയിച്ചത്. വൈകിയെങ്കിലും മകൾക്ക് നീതി വേണമെന്ന് ഡെൻസിയുടെ അമ്മ റോസിലി
ഷാബാ ഷെരീഫ് കൊലക്കേസിലെ മുഖ്യ സൂത്രധാരൻ ഷൈബിൻ അഷ്റഫിന്റെ ബിസിനസ് പങ്കാളിയായിരുന്നു ഡെൻസിക്കൊപ്പ൦ മരിച്ച ഹാരിസ്. ഷൈബിനും ഹാരിസ്സും തമ്മിലുള്ള സാമ്പത്തിക പ്രശ്നങ്ങളാണ് കൊലയ്ക്ക് പിന്നിലെന്നാണ് പൊലീസിന്റെ വിലയിരുത്തൽ.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam