
ഇടുക്കി: മുരിക്കാശ്ശേരിയിൽ പത്താം ക്ലാസ് വിദ്യാർത്ഥിനിയായ 15 കാരി ഗർഭിണിയായി. പെൺകുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ അയൽവാസിയും ബന്ധുവുമായ 19 കാരനെ പോലീസ് അറസ്റ്റ് ചെയ്തു.
മുരിക്കാശ്ശേരിയിലെ സ്ക്കൂളിൽ പഠിക്കുന്ന പത്താം ക്ലാസുകാരിയാണ് അയൽവാസിയും ബന്ധുവുമായ പത്തൊൻപതുകാരൻറെ പീഡത്തിന് ഇരയായത്. പെൺകുട്ടിക്ക് അമ്മ മാത്രമാണുള്ളത്. കഴിഞ്ഞ ദിവസം പെൺകുട്ടിക്ക് ക്ഷീണം അനുഭവപ്പെട്ടതിനെ തുടർന്ന് സ്വകാര്യ ആശുപത്രിയിൽ എത്തിച്ച് നടത്തിയ പരിശോധനയിലാണ് ഗർഭിണിയാണെന്ന് മനസ്സിലായത്.
തുടർന്ന് അമ്മ മുരിക്കാശ്ശേരി പൊലീസിൽ പരാതി നൽകി. പൊലീസ് പെൺകുട്ടിയെ കൗൺസിലിംഗിന് വിധേയമാക്കിയപ്പോഴാണ് ബന്ധുവായ പത്തൊൻപതുകാരൻ പീഡിപ്പിച്ച വിവരം അറിഞ്ഞത്. ജൂൺ മാസത്തിൽ പെൺകുട്ടിയുടെ അമ്മ വീട്ടിലില്ലാതിരുന്ന ദിവസം പത്തൊൻപതുകാരൻ കുട്ടിയെ തന്‍റെ വീട്ടിലേക്ക് വിളിച്ചു വരുത്തി പീഡിപ്പിക്കുകയായിരുന്നു.
ഒരു വർഷം മുമ്പ് ബന്ധുവിന്‍റെ വീട്ടിൽ വച്ചും പീഡനം നടന്നിരുന്നു.അറസ്റ്റിലായ പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. പെൺകുട്ടിയെ ചൈൽഡ് വെൽഫെയർ കമ്മറ്റി മുൻപാകെ ഹാജരാക്കും.
അതേ സമയം വര്‍ക്കലയിൽ പ്രായപൂര്‍ത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ യുവാവ് അറസ്റ്റിൽ. ഇടവപാറ സ്വദേശി 21 വയസുള്ള രഞ്ജിത്ത് എസ് ആണ് പിടിയിലായത്. പത്താക്ലാസിൽ പഠിക്കുന്ന പെൺകുട്ടിയെ പ്രണയം നടിച്ചായിരുന്നു പീഡിപ്പിച്ചത്.
വയറുവേദനയ്ക്ക് പെൺകുട്ടി ചികിത്സയ്ക്ക് ചെന്നപ്പോൾ ആശുപത്രി അധികൃതരാണ് പൊലീസിൽ വിവരം അറിയിച്ചത്. എട്ടാംക്ലാസ് മുതൽ പെൺകുട്ടിയുമായി പ്രതി പ്രണയത്തിലായിരുന്നു.. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
ബിജെപി നേതാവ് സോണാലി ഫോഗട്ടിന്‍റെ മരണം: പേഴ്സണല്‍ സ്റ്റാഫടക്കം രണ്ടുപേര്‍ക്കെതിരെ കേസ്
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam