തൃശ്ശൂരില്‍ ദന്തഡോക്ടറായ യുവതിയെ സുഹൃത്ത് കുത്തിക്കൊലപ്പെടുത്തി

Published : Oct 04, 2020, 03:34 PM ISTUpdated : Oct 04, 2020, 03:37 PM IST
തൃശ്ശൂരില്‍  ദന്തഡോക്ടറായ യുവതിയെ സുഹൃത്ത് കുത്തിക്കൊലപ്പെടുത്തി

Synopsis

ലാഭ വിഹിതം മഹേഷ് കൊണ്ടു പോകുന്നു എന്നും പാര്‍ട്ണര്‍ഷിപ്പ് ഒഴിയണം എന്നും കാണിച്ച് കൊല്ലപ്പെട്ട സോന പൊലീസില്‍ പരാതി നല്‍കിയിരുന്നു.

തൃശ്ശൂർ: തൃശ്ശൂരില്‍ സുഹൃത്തിന്‍റെ കുത്തേറ്റ ദന്ത ഡോക്ടർ മരിച്ചു. മൂവാറ്റുപുഴ സ്വദേശിനിയായ സോന ജോസ് ആണ് മരിച്ചത്. സോനയുടെ സുഹൃത്തായ മഹേഷ് ആണ് കുത്തിയത്. ഇയാള്‍ ഒളിവിലാണ്. സെപ്തംപര്‍ 28 ന് പകൽ കുട്ടനെല്ലൂരിലെ ക്ലിനിക്കില്‍ ആണ് സംഭവം നടന്നത്. പരിക്കേറ്റ സോന ജോസ് തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ ആയിരുന്നു. ഇവർ ഒരുമിച്ചായിരുന്നു താമസം എന്നും, സാമ്പത്തിക തർക്കമാണ് അക്രമത്തിലേക്കു നയിച്ചത് എന്നും പൊലീസ് വ്യക്തമാക്കി.

മഹേഷ് യുവതിയെ ആക്രമിച്ചത് ബന്ധുക്കളുടെ മുന്നിൽ വച്ചാണ്. നേരത്തെ മഹേഷിനെതിരെ സോന പൊലീസിൽ പരാതി നൽകിയിരുന്നു. ഇതിൽ പ്രകോപിതനായി ആണ് ആക്രമണം. ഇരുവരും ചേർന്നാണ് ക്ലിനിക് നടത്തിയിരുന്നത് എന്നും  പൊലീസ് പറഞ്ഞു.

ലാഭ വിഹിതം മഹേഷ് കൊണ്ടു പോകുന്നു എന്നും പാര്‍ട്ണര്‍ഷിപ്പ് ഒഴിയണം എന്നും കാണിച്ചായിരുന്നു സോന നേരത്തെ പൊലീസില്‍ പരാതി നല്‍കിയിരുന്നത്. ഇത് സംബന്ധിച്ച് സോനയുടെ ബന്ധുക്കളുടെ സാന്നിധ്യത്തില്‍ ക്ലിനിക്കിൽ വച്ചു ചർച്ച നടക്കവേ ആണ് ആക്രമണം നടന്നത്.

മഹേഷ് സോനയെ ആക്രമിക്കുമ്പോള്‍ അച്ഛനും മറ്റു ബന്ധുക്കളും ക്ലിനിക്കിൽ ഉണ്ടായിരുന്നു. സോനയെ കത്തികൊണ്ട് കുത്തിയ ശേഷം മഹേഷ് കാറില്‍ സംഭവ സ്ഥലത്ത് നിന്നും രക്ഷപ്പെട്ടു. 

PREV
click me!

Recommended Stories

സ്വകാര്യ ബസ് കഴുകിയ ശേഷം തിരികെ കൊണ്ടുവരുമ്പോൾ നിയന്ത്രണം നഷ്ടമായി കാറുകളും വൈദ്യതി പോസ്റ്റും തകർത്തു, മദ്യപിച്ചിരുന്നതായി സംശയം
20ലേറെ സർവ്വകലാശാലകളുടെ വ്യാജ സർട്ടിഫിക്കറ്റുകളും മാർക്ക് ലിസ്റ്റും, പൊന്നാനിയിൽ പിടിയിലായത് വൻ മാഫിയ