'പ്രാകൃതമായ സെക്സ്' എന്ന വാദം അംഗീകരിച്ചു; ഭാര്യയെ കൊലപ്പെടുത്തിയ ഭര്‍ത്താവ് ജയില്‍ മോചിതനാകുന്നു

By Web TeamFirst Published Oct 4, 2020, 11:52 AM IST
Highlights

2016 ല്‍ ഒന്നിച്ച് ജീവിക്കാന്‍ തുടങ്ങിയ ഇവര്‍, കിന്‍വെറിലെ ഒരു ആഡംബര വീട്ടിലാണ് ഒന്നിച്ച് താമസം തുടങ്ങിയത്. ഇവിടെയാണ് 2016 ഡിസംബറില്‍ നതാലിയുടെ മൃതദേഹം കണ്ടെത്തിയത്. 

കിന്‍വെര്‍: ഭാര്യയെ ക്രൂരമായി കൊലപ്പെടുത്തിയ കേസില്‍ 44 മാസത്തിന് ശേഷം ഭര്‍ത്താവ് ജയില്‍ മോചിതനാകുന്നു. ഇംഗ്ലണ്ടിലെ വെസ്റ്റ് മിഡിലെ കിന്‍വര്‍ എന്ന സ്ഥലത്ത് നതാലീ കൊനോളി എന്ന 26 കാരിയുടെ കൊലപാതകത്തിന് ശിക്ഷിക്കപ്പെട്ട കോടിശ്വരനായ ജോണ്‍ ബ്രോഡ്ഹെര്‍ട്സ് എന്ന 42 കാരനാണ് ജയില്‍ മോചിതനാകുന്നത്.

2016 ല്‍ ഒന്നിച്ച് ജീവിക്കാന്‍ തുടങ്ങിയ ഇവര്‍, കിന്‍വെറിലെ ഒരു ആഡംബര വീട്ടിലാണ് ഒന്നിച്ച് താമസം തുടങ്ങിയത്. ഇവിടെയാണ് 2016 ഡിസംബറില്‍ നതാലിയുടെ മൃതദേഹം കണ്ടെത്തിയത്. വീട്ടിലെ പടിക്കെട്ടിന് താഴെ രക്തത്തില്‍ കുളിച്ച നിലയിലായിരുന്നു മൃതദേഹം. കറുത്ത വസത്രമായിരുന്നു ശരീരത്തില്‍. ശരീരത്തിലാകെ 40 ഓളം മുറിവുകള്‍ ഉണ്ടായിരുന്നു. മാറിടത്തിലും സ്വകാര്യ ഭാഗങ്ങളിലും എല്ലാം മുറിവുകള്‍ ഉണ്ടായിരുന്നു. 

ഗ്രേഡ് ഒന്നില്‍പ്പെടുന്ന കൊലപാതകമായാണ് പൊലീസ് കേസ് റജിസ്ട്രര്‍ ചെയ്തത്.  ജോണ്‍ ബ്രോഡ്ഹെര്‍ട്സ് കുറ്റം സമ്മതിക്കുകയും ചെയ്തു. സംഭവ ദിവസം വീട്ടില്‍ ഒരു കൊക്കേയ്ന്‍ പാര്‍ട്ടി നടന്നുവെന്നും. അതിന് ശേഷം പ്രാകൃതമായ രീതിയില്‍ നതാലിയയുമായി ജോണ്‍ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടു. ബീയര്‍ ബോട്ടിലുകളും, നിലം തുടയ്ക്കുന്ന യന്ത്രം വരെ ഇവര്‍ ലൈംഗിക ബന്ധത്തിന് ഉപയോഗിച്ചുവെന്നാണ് ജോണ്‍  പറയുന്നത്.

വിചാരണ വേളയില്‍  നതാലിയ തന്‍റെ ഇഷ്ടപ്രകാരമാണ് ഇത്തരം പ്രാകൃതമായ ലൈംഗിക ബന്ധത്തിന് മുതിര്‍ന്നത് എന്ന് ഇയാള്‍ വാദിച്ചു. നതാലിയയുടെ കൊലപാതകം അറിഞ്ഞു കൊണ്ട് നടന്ന ഒരു സംഭവം അല്ലെന്നും ഇയാള്‍ വാദിച്ചു. തനിക്കെതിരായ ചാര്‍ജുകള്‍ ലളിതമാക്കണം എന്നായിരുന്നു ഇയാളുടെ ആവശ്യം. എന്നാല്‍ പ്രോസിക്യൂഷന്‍ ഇതിനെ എതിര്‍ത്തെങ്കിലും കോടതി ജോണിന്‍റെ വാദങ്ങള്‍ അംഗീകരിക്കുകയായിരുന്നു. അതിനാല്‍ തന്നെ മനപൂര്‍വ്വമല്ലാത്ത നരഹത്യയില്‍ വെറും 44 മാസത്തെ ശിക്ഷയാണ് ഇയാള്‍ക്ക് ലഭിച്ചത്.

അതേ സമയം ഇപ്പോള്‍ ഇതിനെതിരെ വലിയ പ്രതിഷേധം ഉയര്‍ത്തുകയാണ് മരിച്ച നതാലിയയുടെ കുടുംബം. നതാലിയയുടെ ഇരട്ട സഹോദരി ഗിമ്മ ആന്‍ഡ്രൂസ് കേസില്‍ ഞങ്ങള്‍ക്ക് നീതി ലഭിച്ചില്ലെന്നും, ബ്രിട്ടീഷ് നീതി വ്യവസ്ഥ പരാജയപ്പെട്ടു എന്നും ആരോപിക്കുന്നു. ഒരിക്കലും തന്‍റെ സഹോദരി ഇത്തരം കാര്യത്തിന് നില്‍ക്കില്ലെന്നും ഇവര്‍ വാദിക്കുന്നു. വിചാരണ കാലം ഒഴിച്ചു നിര്‍ത്തിയാല്‍ വെറും 22 മാസമാണ് അയാള്‍ ജയിലില്‍ കിടന്നത് ഇത് എങ്ങനെ നീതിയാകും ഇവര്‍ ചോദിക്കുന്നു.

എന്തായാലും നതാലിയയുടെ കേസില്‍ സംഭവിച്ചത് വലിയ ചര്‍ച്ചയാകുന്നുണ്ട്. ഭാര്യയെ കൊലപ്പെടുത്തിയ കേസുകളില്‍ ഭര്‍ത്താക്കന്മാര്‍ ശിക്ഷ തോത് കുറയ്ക്കാന്‍ 'പ്രാകൃതമായ സെക്സ്' എന്ന വാദം ഉപയോഗിക്കുന്നതിനെതിരെ പ്രതിഷേധം ഉയരുകയാണ് ബ്രിട്ടനില്‍. ഇതുവരെ ബ്രിട്ടീഷ് കോടതിയിലെ 2000 കേസുകളില്‍ എങ്കിലും 'പ്രാകൃതമായ സെക്സ്' എന്ന വാദം കേസില്‍ നിന്നും രക്ഷപ്പെടാന്‍ ഉയര്‍ത്തിയിട്ടുണ്ട് എന്നതാണ് ഇത് സംബന്ധിച്ച ഓണ്‍ലൈന്‍ ക്യാംപെയിനുകള്‍ പറയുന്നത്. 

click me!