
മുംബൈ: ആറ് മാസത്തിനിടെ മുംബൈയിലെ ജെംസ് കമ്പനി സ്റ്റോറിൽ നിന്ന് 5.62 കോടി രൂപയുടെ വജ്രങ്ങൾ മോഷണം പോയ സംഭവത്തിൽ സ്ഥാപനത്തിലെ രണ്ട് ജീവനക്കാരടക്കം മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ബാന്ദ്ര-കുർള കോംപ്ലക്‌സിലെ ഭാരത് ഡയമണ്ട് ബോഴ്‌സിലെ ജെബി ആൻഡ് ബ്രദേഴ്‌സ് പ്രൈവറ്റ് ലിമിറ്റഡിന്റെ സ്ഥാപനത്തിൽ നിന്നാണ് വജ്രം മോഷണം പോയത്. സ്ഥാപനത്തിലെ ഡയറക്ടർമാരിൽ ഒരാളായ സഞ്ജയ് ഷായാണ് സ്റ്റോക്കിൽ നിന്ന് 5.62 കോടി രൂപയുടെ വജ്രങ്ങൾ കാണാതായെന്ന് കാണിച്ച് സമീപിച്ചതെന്ന് പൊലീസ് പറഞ്ഞു.
സ്ഥാപനത്തിലെ ജീവനക്കാരായ കണ്ടിവാലി സ്വദേശികളായ പ്രശാന്ത് ഷായും വിശാൽ ഷായും ഏപ്രിൽ മുതൽ വജ്രങ്ങൾ മോഷ്ടിക്കുന്നതായും പരാതിക്കാരൻ സംശയമുന്നയിച്ചു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് മോഷണവുമായി ജീവനക്കാർക്ക് ബന്ധമുണ്ടെന്ന് പൊലീസ് കണ്ടെത്തിയത്. സ്ഥാപനത്തിലെ മുൻ ജീവനക്കാരനായ നിലേഷ് ഷാ മോഷ്ടിച്ച വജ്രങ്ങൾ വിൽക്കാൻ ഇരുവരെയും സഹായിച്ചതായി എഫ്‌ഐആറിൽ പറയുന്നു. മൂന്ന് പ്രതികളെയും പോലീസ് അറസ്റ്റ് ചെയ്തു. കേസിൽ വിശദമായ അന്വേഷണം നടക്കുകയാണെന്നും പൊലീസ് കൂട്ടിച്ചേർത്തു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam