സൈഡ് നല്‍കിയില്ല; ഭിന്നശേഷിക്കാരനായ ഓട്ടോ ഡ്രൈവറുടെ കയ്യും കാലും തല്ലിയൊടിച്ചു

Published : Jan 24, 2020, 09:28 AM IST
സൈഡ് നല്‍കിയില്ല; ഭിന്നശേഷിക്കാരനായ ഓട്ടോ ഡ്രൈവറുടെ കയ്യും കാലും തല്ലിയൊടിച്ചു

Synopsis

ഓട്ടോറിക്ഷ സൈഡാക്കി കടപ്പുറത്ത് കിടക്കുകയായിരുന്ന യേശുദാസിനെ വാഹനത്തിലെത്തിയ രണ്ടംഗ സംഘം പിന്തുടര്‍ന്നെത്തി ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നു. യേശുദാസിന്‍റെ കൈയ്യും സ്വാധീനക്കുറവുള്ള കാലും സംഘം തല്ലിയൊടിച്ചു. 

തിരുവനന്തപുരം: വാഹനത്തിന് സൈഡ് കൊടുത്തില്ലെന്ന് ആരോപിച്ച് ഭിന്നശേഷിക്കാരനായ ഓട്ടോ ഡ്രൈവറുടെ കൈയ്യും കാലും തല്ലിയൊടിച്ച്, ഓട്ടോ തകര്‍ത്ത സംഭവത്തില്‍ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. കോട്ടുകാല്‍ അടിമലത്തുറ നിവാസി മേരിദാസാണ് കാഞ്ഞിരംകുളം പൊലീസിന്‍റെ പിടിയിലായത്. പുതിയതുറ സ്വദേശിയായ യേശുദാസിനെയാണ് രണ്ടംഗ സംഘം ക്രൂരമായി മര്‍ദ്ദിച്ചത്.

വാഹനത്തിന് സൈഡ് നല്‍കാത്തതില്‍ പ്രകോപിതനായാണ് പ്രതി ഭിന്നശേഷിക്കരനായ യേശുദാസിനെ ആക്രമിച്ചതെന്ന് പൊലീസ് പറഞ്ഞു. ഓട്ടോറിക്ഷ സൈഡാക്കി കടപ്പുറത്ത് കിടക്കുകയായിരുന്ന യേശുദാസിനെ വാഹനത്തിലെത്തിയ രണ്ടംഗ സംഘം പിന്തുടര്‍ന്നെത്തി ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നു. യേശുദാസിന്‍റെ കൈയ്യും സ്വാധീനക്കുറവുള്ള കാലും സംഘം തല്ലിയൊടിച്ചു. ഓട്ടോറിക്ഷയും പ്രതികള്‍ തല്ലിത്തകര്‍ത്തു.

പിടിയിലായ മേരി ദാസ് പൊലീസിനെ അക്രമിച്ചതുള്‍പ്പടെ നിരവധി കേസുകളിലെ പ്രതിയാണെന്ന് കാഞ്ഞിരംകുളം എസ്ഐ ബിനു ആൻറണി പറഞ്ഞു. യേശുദാസിനെ അക്രമിച്ച സംഘത്തിലെ രണ്ടാമനായി അന്വേഷണം നടക്കുകയാണെന്നും എസ്ഐ പറഞ്ഞു. ആക്രമണത്തില്‍ കാലിനും കൈക്കും ഗുരുതരായി പരിക്കേറ്റ യേശുദാസന്‍ ചികിത്സയിലാണ്. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

സിപിഎം സമരത്തിൽ പങ്കെടുത്തില്ല, ആദിവാസി വയോധികയ്ക്ക് തൊഴിൽ നിഷേധിച്ചതായി പരാതി
'പ്രധാന സാക്ഷികൾ മരിച്ചു, മറ്റ് സാക്ഷികൾ കൂറുമാറി', ആൽത്തറ വിനീഷ വധക്കേസിൽ ശോഭാ ജോൺ അടക്കമുള്ള പ്രതികൾ പുറത്ത്