പ്രായപൂർത്തിയാകാത്ത സഹോദരിയെ ബലാത്സം​ഗത്തിനിരയാക്കി; യുവാവിന് 20 വർഷം തടവ്

Web Desk   | Asianet News
Published : Jan 24, 2020, 08:58 AM IST
പ്രായപൂർത്തിയാകാത്ത സഹോദരിയെ ബലാത്സം​ഗത്തിനിരയാക്കി; യുവാവിന് 20 വർഷം തടവ്

Synopsis

ഇയാൾക്ക് 40,000 രൂപ പിഴയും കോടതി വിധിച്ചിട്ടുണ്ട്. പിഴ അടയ്ക്കാത്ത സാഹചര്യത്തിൽ 2 വർഷം കൂടി തടവും അനുഭവിക്കണമെന്നാണ് കോടതി വിധി.

ഒ‍ഡീഷ: പ്രായപൂർത്തിയാകാത്ത സഹോദരിയെ ബലാത്സംഗത്തിന് ഇരയാക്കിയ സംഭവത്തിൽ  യുവാവിന് ഇരുപത് വർഷം തടവ്. ഒഡീഷയിലെ മൽകാൻഗിരി ജില്ലയിലെ നിയുക്ത പോക്‌സോ കോടതിയാണ് ശിക്ഷ വിധിച്ചത്. അഡീഷണൽ സെഷൻ ജഡ്ജിയും നിയുക്ത  പോക്സോ കോടതി ജഡ്ജിയുമായ മഹാലത്ത് സായും ചേർന്നാണ് വിധി പ്രഖ്യാപിച്ചത്.

പൂർണ്ണഗർഭിണിയായ ഭാര്യയെ ഭർത്താവ് ക്രൂരമായി മർദ്ദിച്ചു; കോമയിലായ യുവതി സിസേറിയനു ശേഷം മരിച്ചു ...

കുറ്റകൃത്യം നടന്ന് ഒന്നരവർഷത്തിന് ശേഷമാണ് ഇയാൾക്ക് ശിക്ഷ ലഭിക്കുന്നെതന്നും കോടതി ചൂണ്ടിക്കാണിച്ചു.  ഇയാൾക്ക് 40,000 രൂപ പിഴയും കോടതി വിധിച്ചിട്ടുണ്ട്. പിഴ അടയ്ക്കാത്ത സാഹചര്യത്തിൽ 2 വർഷം കൂടി തടവ് അനുഭവിക്കണമെന്നാണ് കോടതി വിധി. ബലാത്സം​ഗത്തിന് ഇരയായ പെൺകുട്ടി ഒരു അഭയകേന്ദ്രത്തിൽ ഒരു പെൺകുഞ്ഞിന് ജന്മം നൽകിയിരുന്നു. 

ഒരു കുടുംബത്തിലെ മൂന്നുപേരെ തീവച്ച് കൊലപ്പെടുത്തി അജ്ഞാത കൊലയാളി ...

 

PREV
click me!

Recommended Stories

ബിജെപി പ്രവര്‍ത്തകന് വെട്ടേറ്റു; വീട്ടിൽ കയറി ആക്രമിച്ചത് മുഖംമൂടി സംഘം, ഭാര്യയ്ക്കും മര്‍ദ്ദനമേറ്റു
63 വയസുള്ള മുത്തശ്ശിയെ കൊലപ്പെടുത്തി 26കാരനായ കൊച്ചുമകൻ; പണം ചോദിച്ചിട്ട് നൽകാത്തതിൽ ക്രൂര കൊലപാതകം