
ബുലന്ദ്ഷഹർ: ഭിന്നശേഷിക്കാരിയായ 13കാരിയെ ലൈംഗിക പീഡനത്തിനിരയാക്കിയ സംഭവത്തിൽ
യുവാവ് അറസ്റ്റിൽ. ഉത്തർപ്രദേശിലെ ബുലന്ദ്ഷഹറിലെ കുർജനഗർ മേഖലയിലുള്ള ഗ്രാമത്തിലാണ് സംഭവം. മാനസിക വെല്ലുവിളി നേരിടുന്ന പെൺകുട്ടിയാണ് ബലാത്സംഗത്തിനിരയായത്. വീട്ടിൽനിന്നും ഗ്രാമത്തിലെ സമീപ പ്രദേശത്ത് കളിക്കാനായി പോയതിനിടെയാണ് പെൺകുട്ടിയെ യുവാവ് ആളൊഴിഞ്ഞ സ്ഥലത്തേക്ക് കൊണ്ടുപോയി പീഡനത്തിരയാക്കിയതെന്ന് പൊലീസ് പറഞ്ഞു.
പിന്നീട് പെൺകുട്ടിയുടെ സഹോദരനാണ് പൊലീസിൽ വിവരം അറിയിച്ചത്. സ്ഥലത്തെത്തിയ പൊലീസ് അതേ ഗ്രാമത്തിലുള്ള കനയ്യ (30) എന്നയാളെ അറസ്റ്റ് ചെയ്തു. സംഭവത്തിൽ കേസെടുത്ത് അന്വേഷണം ആരംഭിച്ചതായി എസ്.പി ബജ്രംഗ് ബലി ചൗരാസിയ പറഞ്ഞു. പെൺകുട്ടിയുടെ മെഡിക്കൽ പരിശോധന നടത്തിയെന്നും തുടർ നടപടി സ്വീകരിക്കുമെന്നും പൊലീസ് അറിയിച്ചു.
കഴിഞ്ഞ മാസം ഉത്തർപ്രദേശിലെ മീററ്റിലെ ഒരു ഗ്രാമത്തിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പ്ലസ്ടു വിദ്യാർഥികളായ രണ്ടുപേർ പീഡിപ്പിച്ച സംഭവവും ഉണ്ടായിരുന്നു. ഒമ്പതാം ക്ലാസ് വിദ്യാർഥിനിയായ 14കാരി സ്കൂളിൽനിന്ന് വീട്ടിലേക്ക് മടങ്ങിവരുന്നതിനിടെയാണ് സംഭവം. പെൺകുട്ടി പഠിക്കുന്ന അതേ സ്കൂളിലെ സിനീയർ വിദ്യാർഥികളാണ് പ്രതികൾ. കഴിഞ്ഞ മാസം ഉത്തർപ്രദേശിലെ സിതാപുർ ജില്ലയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടി കൂട്ട ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ടിരുന്നു. പെൺകുട്ടിയെ തട്ടികൊണ്ടുപോയശേഷമാണ് കൂട്ട ബലാത്സംഗത്തിനിരയാക്കിയത്. വീട്ടുകാർ നടത്തിയ തിരച്ചിലിലാണ് പെൺകുട്ടിയെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്.
More Stories... വീണ്ടും ക്രൂരത, ആലുവയിൽ രക്ഷിതാക്കൾക്കൊപ്പം ഉറങ്ങിയ കുട്ടിയെ തട്ടിക്കൊണ്ട് പോയി പീഡിപ്പിച്ചു
അഞ്ചാം ക്ലാസുകാരിയെ 10 രൂപ വീതം നൽകി ഒരു മാസത്തോളം പീഡിപ്പിച്ചു, 68 കാരൻ അറസ്റ്റിൽ
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam