കള്ള് ഷാപ്പിനുള്ളിലെ കൊലപാതകം; മധ്യവയസ്കനെ കുത്തിക്കൊന്നത് സുഹൃത്ത്, തെളിവായി സിസിടിവി, മോഷണത്തിന് പ്രതികാരം

Published : Jul 13, 2023, 06:55 AM ISTUpdated : Jul 13, 2023, 06:56 AM IST
കള്ള് ഷാപ്പിനുള്ളിലെ കൊലപാതകം; മധ്യവയസ്കനെ കുത്തിക്കൊന്നത് സുഹൃത്ത്, തെളിവായി സിസിടിവി, മോഷണത്തിന് പ്രതികാരം

Synopsis

കഴിഞ്ഞ ദിവസം രാവിലെ സജീവ് ഷാപ്പില്‍ മദ്യപിക്കാനെത്തി. ഇതിനിടയില്‍ ബിജുവും അവിടെ എത്തി. ഷാപ്പിനുള്ളില്‍വെച്ച് ഇരുവരും തമ്മില്‍ തര്‍ക്കമുണ്ടാകുകയും സജീവ് കൈയ്യില്‍ കരുതിയിരുന്ന ചെറിയ കത്തി ഉപയോഗിച്ച് ബിജുവിനെ കുത്തുകയായിരുന്നു.

വൈക്കം: കോട്ടയം വൈക്കത്ത് കള്ള് ഷാപ്പിനുള്ളിൽ മധ്യവയസ്കനെ കുത്തിക്കൊന്നത് പണം മോഷ്ടിച്ചതുമായി ബന്ധപ്പെട്ട തർക്കത്തെ തുടർന്ന്. പുനലൂർ സ്വദേശി ബിജു ജോർജിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് സുഹൃത്ത് സജീവിനെ പോലീസ് കസ്റ്റഡിയിലെടുത്തു. പുനലൂർ സ്വദേശിയായ ബിജു ജോർജ് കഴിഞ്ഞ ദിവസം രാവിലെ എട്ടരയോടെയാണ് വൈക്കം വലിയ കവല പെരിഞ്ചില തോടിന് സമീപത്തെ കള്ള് ഷാപ്പിനു മുന്നിൽ കുത്തേറ്റ് മരിച്ചത്. 

രാവിലെ 8. 23ന് ബിജു കള്ളുഷാപ്പിലേക്ക് കയറി പോകുന്നതിന്റെയും 8.30 ഓടെ ഷാപ്പിൽ നിന്ന് പുറത്തിറങ്ങിയ ബിജു നിലത്തേക്ക് ബോധരഹിതനായി വീഴുന്നതിന്റെയും സിസിടിവി ദൃശ്യങ്ങൾ പൊലീസിന് കിട്ടിയിരുന്നു. ഇതിന് പിന്നാലെ തോട്ടകം സ്വദേശിയായ സജീവ് എന്ന ഭിന്നശേഷിക്കാരൻ സൈക്കിളുമായി ഷാപ്പിൽ നിന്ന് പോകുന്നതിന്റെ ദൃശ്യങ്ങളും പൊലീസിന് കിട്ടി. പിന്നീട് സജീവനെ വിശദമായി ചോദ്യം ചെയ്തതോടെയാണ് ബിജുവിനെ കുത്തിക്കൊന്നത് താനാണെന്ന് സജീവ് സമ്മതിച്ചത്. 

സംഭവത്തെ പറ്റി പൊലീസ് നൽകുന്ന സൂചന ഇങ്ങനെ. ബിജുവും സജീവും സുഹൃത്തുക്കളാണ്. മൂന്ന് മാസം മുമ്പ് ഇരുവരും ചേര്‍ന്ന് തോട്ടകത്തെ സ്വകാര്യവ്യക്തിയുടെ പുരയിടത്തില്‍വെച്ച് മദ്യപിച്ചു. ഇതിനുശേഷം സജീവന്റെ പക്കലുണ്ടായിരുന്ന 20,000 രൂപയും മൊബൈല്‍ ഫോണും ബിജു മോഷ്ടിച്ചു കടന്നു കളഞ്ഞു. ദിവസങ്ങള്‍ക്ക് ശേഷം കെ.എസ്.ആര്‍.ടി.സി. ബസ് സ്റ്റാന്‍ഡിന് സമീപത്തുവെച്ച് മൊബൈല്‍ ഫോണ്‍ വില്‍ക്കാന്‍ ശ്രമിക്കുന്നതിനിടെ ബിജുവിനെ സജീവ് പിടികൂടി, മൊബൈല്‍ ഫോണ്‍ കൈക്കലാക്കി. പണം കണ്ടെത്താന്‍ സജീവിനായില്ല. ഇരുവരും തമ്മില്‍ ഇടയ്ക്ക് കാണുമ്പോള്‍ പണത്തെ ചൊല്ലി തര്‍ക്കം നടന്നിരുന്നു.

കഴിഞ്ഞ ദിവസം രാവിലെ സജീവ് ഷാപ്പില്‍ മദ്യപിക്കാനെത്തി. ഇതിനിടയില്‍ ബിജുവും അവിടെ എത്തി. ഷാപ്പിനുള്ളില്‍വെച്ച് ഇരുവരും തമ്മില്‍ തര്‍ക്കമുണ്ടാകുകയും സജീവ് കൈയ്യില്‍ കരുതിയിരുന്ന ചെറിയ കത്തി ഉപയോഗിച്ച് ബിജുവിനെ കുത്തുകയായിരുന്നു. കുത്തുകൊണ്ട് ബിജു ഷാപ്പിനു പുറത്തിറങ്ങി നടക്കുന്നതിനിടയില്‍ കുഴഞ്ഞുവീണു. ഇതു കണ്ട് സമീപത്തു നിന്നുള്ളവര്‍ ഓടി എത്തി. അധികം താമസിക്കാതെ ബിജു മരണപ്പെടുകയായിരുന്നു. ഈ സമയം സജീവ് സൈക്കിളില്‍ കയറി സ്ഥലം വിട്ടു. സജീവിനെ നാളെ കോടതിയിൽ ഹാജരാക്കും. കൊല്ലപ്പെട്ട ബിജു ജോർജ് അവിവാഹിതനാണ്.

Read More : പക മൂത്ത് ക്വട്ടേഷൻ, ഇരട്ടക്കൊലപാതകം; 'ദ്രോഹിച്ചവരെ തിരികെ ദ്രോഹിച്ചു, ഒടുവിൽ ജോക്കർ ഫെലിക്സ് കുറിച്ചത്...

Read More : വീട് നിര്‍മിക്കാന്‍ വായ്പ ശരിയാക്കാം, ധനകാര്യ സ്ഥാപന ഉടമയുടെ വാഗ്ദാനം, സ്ത്രീകളെ പറ്റിച്ച് തട്ടിയത് ലക്ഷങ്ങൾ
 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

നെയ്യാറ്റിൻകരയിലെ ഒരു വയസുകാരന്‍റെ മരണം; അച്ഛൻ അറസ്റ്റിൽ, ഭാര്യയുമായുള്ള പിണക്കം കൊലപാതകത്തിലേക്ക് നയിച്ചെന്ന് മൊഴി
ഗുരുവായൂരിലെ ജനങ്ങൾക്ക് ഉറക്കമില്ലാതായിട്ട് 2 ആഴ്ച, സതീഷ് വീട്ടുവളപ്പിലെത്തുന്നത് സന്ധ്യാസമയത്ത്, രാത്രിയോടെ മോഷണം, 3 കള്ളൻമാർ പിടിയിൽ