പോക്സോ കേസിലെ പ്രതി അധ്യാപകൻ, വീണ്ടും മോശം പെരുമാറ്റം; സ്കൂൾ വിട്ട് വിദ്യാർഥികൾ നേരെ സ്റ്റേഷനിലേക്ക്, അറസ്റ്റ്

Published : Jul 12, 2023, 08:26 PM ISTUpdated : Jul 12, 2023, 10:51 PM IST
പോക്സോ കേസിലെ പ്രതി അധ്യാപകൻ, വീണ്ടും മോശം പെരുമാറ്റം; സ്കൂൾ വിട്ട് വിദ്യാർഥികൾ നേരെ സ്റ്റേഷനിലേക്ക്, അറസ്റ്റ്

Synopsis

അധ്യാപകന്‍ മോശമായി പെരുമാറിയെന്നാരോപിച്ച് വിദ്യാര്‍ഥികള്‍ ഇന്നലെ വൈകുന്നേരം സ്‌ക്കൂള്‍ വിട്ടതിന് ശേഷം നേരിട്ട് മേപ്പാടി പൊലീസ് സ്റ്റേഷനില്‍ എത്തി ഇന്‍സ്‌പെക്ടറെ  കണ്ട് പരാതി പറയുകയായിരുന്നു. 

കല്‍പ്പറ്റ: വിദ്യാര്‍ഥിനികളോട് മോശമായി പെരുമാറിയെന്ന കേസില്‍ കായിക അധ്യാപകന്‍ അറസ്റ്റിലായി. പനമരം പുത്തൂര്‍വയല്‍ സ്വദേശി താഴംപറമ്പില്‍ ജി.എം. ജോണി (50) യെയാണ് മേപ്പാടി പൊലീസ് ഇന്‍സ്‌പെക്ടറിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. മേപ്പാടി സര്‍ക്കാര്‍ ഹയര്‍സെക്കന്ററി സ്‌ക്കൂളില്‍ കായിക അധ്യാപകനാണ് അറസ്റ്റിലായ ജോണി. അധ്യാപകന്‍ മോശമായി പെരുമാറിയെന്നാരോപിച്ച് വിദ്യാര്‍ഥികള്‍ ഇന്നലെ വൈകുന്നേരം സ്‌ക്കൂള്‍ വിട്ടതിന് ശേഷം നേരിട്ട് മേപ്പാടി പൊലീസ് സ്റ്റേഷനില്‍ എത്തി ഇന്‍സ്‌പെക്ടറെ  കണ്ട് പരാതി പറയുകയായിരുന്നു. 

അഞ്ച് വിദ്യാര്‍ത്ഥിനികളാണ് കായിക അധ്യാപകനെതിരെ ആദ്യഘട്ടത്തില്‍ പരാതിയുമായി രംഗത്ത വന്നിരിക്കുന്നത്. വിദ്യാര്‍ഥിനികളില്‍ കാര്യങ്ങള്‍ മനസിലാക്കിയ പൊലീസ് ബുധനാഴ്ച തന്നെ ജോണിയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. കൂടുതല്‍ പരാതികള്‍ ഉണ്ടെങ്കില്‍ അവ പരിശോധിക്കുന്നതിനായി സ്‌കൂളില്‍ കൗണ്‍സിലിംഗ് നടത്തുമെന്ന് അന്വേഷണ സംഘം അറിയിച്ചു. കൂടുതൽ പരാതികൾ ഉണ്ടോ എന്നറിയാൻ കൂടുതൽ വിദ്യാർത്ഥികളുടെ മൊഴി പൊലീസ് രേഖപ്പെടുത്തും. സ്കൂൾ അധികൃതരിൽ നിന്നും വിവരം തേടും. 

അറസ്റ്റിലായ കായിക അധ്യാപകന്‍ ജോണി കോഴിക്കോട് ജില്ലയിലെ കസബ പൊലീസ് സ്റ്റേഷനില്‍ പരിധിയില്‍ പോക്‌സോ കേസില്‍ പ്രതിയായിരുന്നു. അറസ്റ്റിന് ശേഷം കോടതിയില്‍ ഹാജരാക്കിയ പ്രതിയെ പ്രതിയെ റിമാന്‍ഡ് ചെയ്തു. അതേ സമയം മുന്‍പ് പോക്‌സോ കേസില്‍ പ്രതിയായ അധ്യാപകന്‍ വീണ്ടും എങ്ങനെയാണ് ഒരു സ്‌കൂളില്‍ കായിക അധ്യാപകനായി എത്തിയത് എന്ന് നാട്ടുകാർ ചോദിക്കുന്നു. ഇത് വിദ്യാഭ്യാസ വകുപ്പിന്‍റെ ജാഗ്രത കുറവാണെന്ന് നാട്ടുകാര്‍ കുറ്റപ്പെടുത്തി.

Read More :  'അമ്മ പേടിപ്പിച്ച പോലെയല്ല, മാമൻമാർ സൂപ്പറാ'; പൊലീസ് ജീപ്പ് കണ്ട് കുട്ടിക്ക് കൗതുകം, ഒടുവിൽ ആഗ്രഹം സാധിച്ചു!

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

'കൂലിക്കെടുത്തത് രണ്ട് പേരെ, കൊന്നൊടുക്കിയത് നൂറിലേറെ തെരുവുനായ്ക്കളെ', ഗ്രാമപഞ്ചായത്തിനെതിരെ കേസ്
ക്ഷേത്ര പരിസരത്ത് നായയുമായി എത്തി പരാക്രമം, പിന്നാലെ പൊലീസ് വാഹനം ഇടിച്ച് തകർത്തു, ഗുണ്ടാനേതാവ് പിടിയിൽ