
കോഴിക്കോട്: ബാലുശേരിയിൽ (balussery) 52 വയസുള്ള ഭിന്നശേഷിക്കാരിയെയും ഏഴു വയസുള്ള പെൺകുട്ടിയെയും ലൈംഗിക പീഡനത്തിനിരയാക്കിയ (rape case) കേസിൽ പ്രതി (accused) പിടിയിൽ. തൃക്കുറ്റിശേരി സ്വദേശി മുഹമ്മദിനെയാണ് (47) ബാലുശേരി പൊലീസ് (police) അറസ്റ്റ് (arrest) ചെയ്തത്. ഇന്ന് പുലർച്ചെ കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ വെച്ചാണ് ഇയാൾ പിടിയിലായത്.
ഭിന്നശേഷിക്കാരിയെയും ഏഴ് വയസുകാരിയെയും ലൈംഗികമായി പീഡിപ്പിച്ച പ്രതിക്കായി ലുക്കൗട്ട് നോട്ടീസ്
കഴിഞ്ഞ തിങ്കളാഴ്ച രാവിലെയാണ് കേസിനാസ്പദമായ സംഭവമുണ്ടായത്. ഭിന്നശേഷിക്കാരിയും പെൺകുട്ടിയും തനിച്ചുണ്ടായിരുന്ന സമയത്ത് വീട്ടിലെത്തിയ ഇയാൾ പെൺകുട്ടിയെ മടിയിലിരുത്തി പീഡിപ്പിക്കാൻ ശ്രമിച്ചു. കുട്ടി കുതറിയോടി രക്ഷപ്പെട്ടപ്പോൾ വീട്ടിനകത്ത് കിടക്കുകയായിരുന്ന ഭിന്നശേഷിക്കാരിയെ പീഡനത്തിനിരയാക്കി. ഓടിരക്ഷപ്പെട്ട കുട്ടി, നാട്ടുകാരെ വിവരമറിയിച്ചു. ഇവരെത്തുമ്പോഴേക്കും പ്രതി രക്ഷപ്പെട്ടിരുന്നു. ഒളിവിൽ പോയ പ്രതിക്ക് വേണ്ടി പൊലീസ് ലുക്ക് ഔട്ട് നോട്ടീസ് ഇറക്കി. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്.
വിദ്യാര്‍ത്ഥിനികള്‍ തമ്മിലെ തര്‍ക്കം, സുഹൃത്തുക്കളെ കൂട്ടി വീട് ആക്രമണം; അയല്‍വാസിക്ക് കുത്തേറ്റു
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam