മദ്യപാനത്തിനിടെ തര്‍ക്കം; ബൈക്കിൽ പിന്തുടർന്ന യുവാക്കൾ ഹൈൽമറ്റ് കൊണ്ട് തലയ്ക്കടിച്ച് വീഴ്ത്തിയ യുവാവ് മരിച്ചു

Published : Jun 12, 2022, 09:17 PM ISTUpdated : Jun 13, 2022, 12:00 AM IST
മദ്യപാനത്തിനിടെ തര്‍ക്കം; ബൈക്കിൽ പിന്തുടർന്ന യുവാക്കൾ ഹൈൽമറ്റ് കൊണ്ട് തലയ്ക്കടിച്ച് വീഴ്ത്തിയ യുവാവ്  മരിച്ചു

Synopsis

കഴിഞ്ഞ വ്യാഴാഴ്ച രാത്രിയായിരുന്നു സംഭവം. ഗിരീഷും സജുവും അക്ഷയും ഒരുമിച്ചിരുന്ന് മദ്യപിച്ചു. മദ്യപാനത്തിനിടെ, മൂവരും തമ്മിൽ തർക്കമായി. പിന്നാലെ, ഗീരീഷ് ബൈക്കിൽ വീട്ടിലേക്ക് മടങ്ങി. ഇതിനിടെ പ്രതികൾ മറ്റൊരു ബൈക്കിൽ ഗീരിഷിനെ പിന്തുടർന്ന്, ഹൈൽമറ്റ് കൊണ്ട് തലയ്ക്കടിച്ചു വീഴ്ത്തുകയായിരുന്നു.

പാലക്കാട്: ബൈക്കിൽ സഞ്ചരിക്കവെ യുവാക്കൾ ഹൈൽമറ്റ് കൊണ്ട് തലയ്ക്കടിച്ച് വീഴ്ത്തിയ  കൊടുമ്പ് സ്വദേശി  മരിച്ചു. പാലക്കാട് കൊടുമ്പ് സ്വദേശി ഗീരിഷ് ആണ് ചികിത്സയിലിരിക്കെ മരിച്ചത്. കേസിൽ രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

കഴിഞ്ഞ വ്യാഴാഴ്ച രാത്രി കല്ലിങ്ങലിൽ വച്ചാണ് സംഭവം നടന്നത്. ഗിരീഷും സജുവും അക്ഷയും ഒരുമിച്ചിരുന്ന് മദ്യപിച്ചു. മദ്യപാനത്തിനിടെ, മൂവരും തമ്മിൽ തർക്കമായി. പിന്നാലെ, ഗീരീഷ് ബൈക്കിൽ വീട്ടിലേക്ക് മടങ്ങി. ഇതിനിടെ പ്രതികൾ മറ്റൊരു ബൈക്കിൽ ഗീരിഷിനെ പിന്തുടർന്ന്, ഹൈൽമറ്റ് കൊണ്ട് തലയ്ക്കടിച്ചു വീഴ്ത്തുകയായിരുന്നു. ശേഷം പ്രതികൾ തന്നെ ഗീരീഷിനെ ആശുപത്രിയിൽ എത്തിച്ചു.

വാഹനാപകടത്തിൽ പരിക്കേറ്റു എന്നായിരുന്നു പ്രതികള്‍ ആദ്യം പറഞ്ഞത്. എങ്ങനെ അപകടമുണ്ടായി, ഏത് വണ്ടി ഇടിച്ചു തുടങ്ങിയ വിവരങ്ങൾ തിരിക്കിയപ്പോൾ പ്രതികൾ പരുങ്ങി. വാക്കുകളിൽ പൊരുത്തക്കേട് തോന്നിയ പൊലീസ് ഇവരെ വിശദമായി ചോദ്യം ചെയ്യുകയും കേസ് അന്വേഷിക്കുകയുമായിരുന്നു. പ്രദേശത്തും മറ്റും നടത്തിയ അന്വേഷണത്തിലാണ് സംഭവത്തിന്‍റെ ചുരുളഴിഞ്ഞത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.

Also Read: സ്ത്രീയെ ബ്ലെയ്ഡ് കൊണ്ട് ആക്രമിച്ച സംഭവം: പ്രതികളെ വെറുതെ വിടില്ല; ഉറപ്പുമായി നേരിട്ടെത്തി മധ്യപ്രദേശ് മുഖ്യൻ    

Also Read: കള്ളൻ കപ്പലിൽ തന്നെ; കോടതിയിൽ നിന്ന് 110 പവൻ സ്വർണം മോഷ്ടിച്ച ഉദ്യോ​ഗസ്ഥൻ കുടുങ്ങിയത് ഇങ്ങനെ

മോഷ്ടിച്ചത് രണ്ടായിരത്തോളം വിരലടയാളം, പദ്ധതിയിട്ടത് വൻ തട്ടിപ്പ്; ഡാറ്റ കള്ളനെ പിടികൂടി പൊലീസ്

രണ്ടായിരത്തോളം വിരലടയാളങ്ങൾ മോഷ്ടിച്ച യുവാവിനെ അറസ്റ്റ് ചെയ്തെന്ന് പൊലീസ്. മറ്റൊരു ​ഗുണ്ടയിൽ നിന്നാണ്  ഇയാൾ വിലകൊടുത്ത് രണ്ടായിരത്തോളം വ്യക്തികളുടെ വിരലടയാളങ്ങൾ സ്വന്തമാക്കിയത്. ഹൈദരാബാദ് പൊലീസാണ് യുവാവിനെ പിടികൂടിയത്. ഇന്ത്യൻ സ്‌കൂൾ ഓഫ് ബിസിനസിൽ സംഘടിപ്പിച്ച സൈബർ സേഫ്റ്റി ആൻഡ് നാഷണൽ സെക്യൂരിറ്റി എന്ന പരിപാടിയിൽ സൈബർ കുറ്റകൃത്യങ്ങളുടെ ഏറ്റവും പുതിയ ട്രെൻഡുകളെക്കുറിച്ച് സംസാരിക്കവെ സൈബരാബാദ് ഡിസിപി കൽമേശ്വര് ഷിംഗേനവറാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.

സംഭവത്തിൽ അന്വേഷണം നടത്തുകയാണെന്ന് പൊലീസ് അറിയിച്ചു. വിരലടയാളങ്ങൾ ഉൾപ്പെടെയുള്ള ബയോമെട്രിക് വിവരങ്ങൾ ഉപയോഗിച്ച് സിം കാർഡുകൾ വാങ്ങുകയും അതുപയോ​ഗിച്ച് കെവൈസി,ഒടിപി തട്ടിപ്പുകൾ നടത്തിയതായും പൊലീസ് കണ്ടെത്തി. ഇയാളിൽ നിന്ന് നിരവധി സിം കാർഡുകൾ പോലീസ് പിടിച്ചെടുത്തു. വിരലടയാളം ഉപയോഗിച്ച് സൃഷ്ടിച്ച നിരവധി ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ചിട്ടുണ്ട്. പ്രതിയുടെ പേര് വിവരങ്ങൾ പൊലീസ് പുറത്തുവിട്ടിട്ടില്ല. കേസിൽ ഇതുവരെ ഒരാൾ മാത്രമാണ് അറസ്റ്റിലായതെന്ന് സൈബർ ക്രൈം പൊലീസ് ഉദ്യോഗസ്ഥർ പറഞ്ഞു. വിരലടയാളം ഉപയോ​ഗിച്ച് ബാങ്ക് അക്കൗണ്ടുകളിലെ പണം തട്ടുന്നത് വരെ പ്രതി ആസൂത്രണം ചെയ്തിരുന്നെന്നും പൊലീസ് പറഞ്ഞു.

ഡിജിറ്റൽ ഐഡന്റിറ്റി മോഷ്‌ടിക്കപ്പെടാൻ സാധ്യതയുണ്ടെന്നും ഓൺലൈനിൽ വ്യക്തിഗത വിവരങ്ങൾ പങ്കിടുമ്പോൾ കൂടുതൽ ജാഗ്രത പുലർത്തണമെന്നും പൊലീസ് പറഞ്ഞു. വിരലടയാളം കൂടാതെ മൊബൈൽ നമ്പറുകൾ,ഓൺലൈൻ സാമ്പത്തിക ഇടപാട് വിവരങ്ങൾ, സോഷ്യൽ മീഡിയ അക്കൗണ്ടുകൾ എന്നിവയും മോഷ്ടിച്ച സംഭവങ്ങൾ ശ്രദ്ധയിൽപ്പെട്ടതായി അദ്ദേഹം പറഞ്ഞു. മോഷ്ടിച്ച വിവരങ്ങൾ ഉപയോ​ഗിച്ച് വ്യാജ അക്കൗണ്ടുകൾ സൃഷ്ടിക്കുന്നതായും ശ്രദ്ധയിൽപ്പെട്ടെന്നും അദ്ദേഹം പറഞ്ഞു. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ഓടുന്ന ട്രെയിനില്‍ നിന്ന് മുഖത്തിടിച്ച് പുറത്തേക്ക് തള്ളിയിട്ട് കവര്‍ച്ച, രണ്ടാഴ്ച നീണ്ട അന്വേഷണത്തിൽ പ്രതികൾ പിടിയിൽ
ശുചിത്വമില്ല, ഗുണനിലവാരമില്ല, പെരിയ കേന്ദ്ര സർവകലാശാലയിലെ വനിതാ ഹോസ്റ്റലിൽ മോശം ഭക്ഷണം, പ്രതിഷേധം