ശമ്പള വർധനവിനെ ചൊല്ലി തർക്കം; സുഹൃത്തുക്കളുമായെത്തി ​ഗ്രാഫിക് സ്ഥാപനം അടിച്ചു തകർത്ത് യുവാവ്, മൂന്ന് പേർ അറസ്റ്റിൽ

Published : Jan 15, 2026, 11:49 PM IST
shop attack

Synopsis

നിലമ്പൂരിലെ സ്വകാര്യ ഗ്രാഫിക് സ്ഥാപനത്തിലാണ് കഴിഞ്ഞ ദിവസം ആക്രമണം ഉണ്ടായത്. സംഭവത്തില്‍ മുൻ ജീവനക്കാരനടക്കം മൂന്ന് പേരെ നിലമ്പൂര്‍ പോലീസ് അറസ്റ്റ് ചെയതു.

മലപ്പുറം: മലപ്പുറം നിലമ്പൂരിൽ ശമ്പള വർധന ആവശ്യപ്പെട്ട് സ്വകാര്യ ഗ്രാഫിക് സ്ഥാപനത്തില്‍ ജീവനക്കാരന്റെ അതിക്രമം. മുഹമ്മദ് റാഷിദ് എന്ന ജീവനക്കാരനാണ് സുഹൃത്തുക്കൾക്കൊപ്പമെത്തി സ്ഥാപനം അടിച്ചു തകർത്ത്, മറ്റ് ജീവനക്കാരെ മർദിച്ചത്. സംഭവത്തിൽ റാഷിദ് അടക്കം മൂന്ന് പേർ അറസ്റ്റിലായി. നിലമ്പൂരിലെ സ്വകാര്യ ഗ്രാഫിക് സ്ഥാപനത്തിലാണ് കഴിഞ്ഞ ദിവസം ആക്രമണം ഉണ്ടായത്. സംഭവത്തില്‍ മുൻ ജീവനക്കാരനടക്കം മൂന്ന് പേരെ നിലമ്പൂര്‍ പോലീസ് അറസ്റ്റ് ചെയതു.

കരുളായി നരിയാളം കുന്ന് സ്വദേശി നയ്തക്കോടന്‍ മുഹമ്മദ് റാഷിദ്, മുക്കട്ട സ്വദേശി മഠത്തില്‍ അജ്മല്‍, ചന്തക്കുന്ന് സ്വദേശി മദാലി റയാന്‍ സലാം എന്നിവരെയാണ് അറസ്റ്റിലായത്. ശമ്പള വര്‍ദ്ധനവിനെ ചൊല്ലി ജീവനക്കാരനായ മുഹമ്മദ് റാഷിദും സ്ഥാപന ഉടമയും തമ്മില്‍ തര്‍ക്കമുണ്ടായിരുന്നു. ഇതിനിടയിലാണ് മുഹമ്മദ് റാഷിദ് സുഹൃത്തുക്കളൊപ്പം എത്തി സ്ഥാപനം ആക്രമിക്കുകയും ജീവനക്കാരനെ ഹെല്‍മറ്റ് കൊണ്ടും മറ്റും അടിച്ച് പരിക്കേല്‍പ്പിക്കുകയും ചെയ്തത്. ആക്രണത്തിന്‍റെ വീഡിയോ ദൃശ്യങ്ങളടക്കം പരിശോധിച്ചാണ് പൊലീസ് റാഷിദിന്‍റെ കൂട്ടു പ്രതികളിലേക്ക് എത്തിയത്.

 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

കൊയിലാണ്ടിയിൽ അന്യസംസ്ഥാന തൊഴിലാളിയെ താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി
34കാരിയുടെ മരണം അപകടമല്ല; ലൈംഗികാതിക്രമം എതിർത്തപ്പോൾ 18 കാരൻ കൊലപ്പെടുത്തിയെന്ന് പൊലീസ്