
കൊല്ലം: ബ്രഹ്മപുരത്ത് കൊല്ലം സ്വദേശി ദിവാകരന്‍ നായരെ കൊലപ്പെടുത്തിയത് ക്വട്ടേഷന്‍ സംഘമെന്ന് പ്രാഥമിക വിവരം. ക്വട്ടേഷന്‍ നല്‍കിയ ആള്‍ ഉൾപ്പെടെ മൂന്ന് പേരെ ഇന്‍ഫോപാര്‍ക് പൊലീസ് കസ്റ്റയിലെടുത്തു.
മൂന്ന് ദിവസം മുന്പാണ് കൊല്ലം സ്വദേശി ദിവാകരന്‍ നായരെ ബ്രഹ്മപരുത്ത് മരിച്ച നിലയില്‍ കണ്ടെത്തിയത്. പോസ്റ്റ്മോര്‍ട്ത്തില്‍ മരണം കൊലപാതകം എന്ന് തെളിഞ്ഞു. ഫോണ്‍ വിളികളും സിസിടിവി ദൃശ്യങ്ങളും കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണമാണ് പ്രതികളിലേക്കെത്തിയത്.
ക്വട്ടേഷന്‍ സംഘമാണ് കൊല നടത്തിയതെന്ന് തെളിഞ്ഞു. സംഘത്തില്‍ പെട്ട മൂന്ന് പേരെ പൊന്കുന്നത്ത് നിന്നാണ് കസ്റ്റഡിയിലെടുത്തത്. ഇതില്‍ ഒരു ബന്ധുവും ഉണ്ട്. ഭൂമി ഇടപാട് സംബന്ധിച്ച പ്രശ്നങ്ങളാണ് കൊലയക്ക് കാരണമെന്നാണ് പ്രാഥമിക വിവരം.
മറ്റെവിടെയെങ്കിലും വച്ച് കൊല ചെയ്ത ശേഷം ബ്രഹ്മപുരത്ത് ഉപേക്ഷിച്ചതാകാം എന്നാണ് നിഗമനം. ദിവാകരന്‍ നായര്‍ സഞ്ചരിച്ച സ്ഥലങ്ങളില്‍ ഇന്നോവ കാറില്‍ സംഘം പിന്തുടർന്നിരുന്നു. ഇന്നോവ പൊലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. കേസുമായി ബന്ധപ്പെട്ട് അറുപതിലധികം പേരെ ചോദ്യം ചെയ്തു.
ദിവകാരന്‍റെ ഫോണ്‍ റെക്കോര്‍ഡ് പരിശോധനയുടെ അടിസ്ഥാനത്തില്‍ സിപിഎമ്മിന്റെ ഒരു ഏരിയാ കമ്മിറ്റി അംഗത്തെയും ചോദ്യം ചെയ്തിരുന്നു. എന്നാല്‍ ഇയാള്‍ക്ക് സംഭവത്തില്‍ പങ്കില്ലെന്ന് കണ്ടെത്തിയിട്ടുണ്ട്. തൃക്കാക്കര അസി. കമീഷണര്‍ ജിജിമോന്‍റെ നേതൃത്വത്തില്‍ നാല് പ്രത്യേക സ്വകാഡുകള്‍ രൂപീകരിച്ചാണ് അന്വേഷണം നടക്കുന്നത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam